റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലറക്കുള്ളിൽ ആയ ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമി ജയിൽ മോചിതനായി .സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അർണാബ് ജയിൽ മോചിതൻ ആയത് .ഭാരത് മാതാ കി ജയ് വിളിച്ച് റോഡ് ഷോ ഒരുക്കിയാണ് അണികൾ അർണാബിനെ വരവേറ്റത് .
ഇത് ഇന്ത്യയുടെ വിജയമെന്നും സുപ്രീം കോടതിയ്ക്ക് നന്ദിയെന്നും അർണാബ് പ്രതികരിച്ചു .ശുഭവാർത്ത എത്തി എന്നാണ് ബിജെപി വക്താവ് സാംബിത് പത്ര പ്രതികരിച്ചത് .50,000 രൂപയുടെ ജാമ്യത്തിൽ ആണ് അർണാബിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത് .
ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീം കോടതി അർണാബിന് ജാമ്യം അനുവദിച്ചത് .അർണാബിനെ അറസ്റ്റ് ചെയ്ത നടപടിയെയും സുപ്രീം കോടതി വിമർശിച്ചു .
#WATCH Republic TV Editor Arnab Goswami released from Mumbai's Taloja Jail following Supreme Court order granting interim bail pic.twitter.com/YzGfIm3wGo
— ANI (@ANI) November 11, 2020