LIFE

  • പത്ത് വര്‍ഷത്തിന് ശേഷം ടൊവിനോയ്‌ക്കൊപ്പം ധന്യ

    പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ്‌സ്‌ക്രീനിലേക്ക് മടങ്ങിവരവിനൊരുങ്ങി നടി ധന്യ മേരി വര്‍ഗീസ്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം കാണെക്കാണെയിലൂടെയാണ് ധന്യ മടങ്ങിയെത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായാരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഇന്നത്തെ യൂത്ത് ഐക്കണായ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിയ്ക്കുമൊപ്പം ഒരു ചെറിയ റോളിലൂടെ തിരിച്ചുവരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്.എന്റെ മുന്‍ സിനിമകളില്‍ പ്രവൃത്തിച്ചിട്ടുള്ള ക്യാമറമാന്‍ ആല്‍ബി ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും സന്തോഷമാണെന്നും ധന്യ മേരി വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടായിരുന്നു ധന്യ അവസാനമായി അഭിനയിച്ച ചിത്രം. മോഡലിങിലൂടെ സിനിമയിലെത്തിയ ധന്യസ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ധന്യയെ തേടിയെത്തി. തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ, കരയിലേക്ക് ഒരു കടല്‍ ദൂരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ധന്യയുടെ…

    Read More »
  • കിഫ്‌ബി വിവാദത്തിൽ വഴിത്തിരിവ്, സി എ ജി ജി സി മുർമു മോദിയ്ക്കും ഷായ്ക്കും വേണ്ടി എന്തും ചെയ്യുന്ന ആൾ, അനുഭവം തുറന്ന് പറഞ്ഞ് ഗുജറാത്ത്‌ മുൻ ഡി ജി പി ആർ ബി ശ്രീകുമാർ-വീഡിയോ

    കിഫ്‌ബി തർക്കത്തിലെ വിവാദ നായകൻ സി എ ജി ഗിരീഷ് ചന്ദ്ര മുർമു തന്നെ കള്ള സാക്ഷി പറയാൻ പ്രേരിപ്പിച്ച ആളെന്ന്‌ ഗുജറാത്ത്‌ മുൻ ഡി ജി പി ആർ ബി ശ്രീകുമാർ. മോഡിയും അമിത് ഷായും പറയുന്നത് എന്തും നടപ്പാക്കുന്ന ആളാണ്‌ മുർമു.ഗുജറാത്ത്‌ കൂട്ടക്കൊല കേസിൽ തന്റെ സത്യവാങ്മൂലം തിരുത്താനും മൊഴി മാറ്റാനും ഏറെ നിർബന്ധിച്ചു. ഇക്കാര്യം താൻ സർക്കാരിനെയും ജസ്റ്റിസ് നാനാവതി കമ്മീഷനെയും അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കിഫ്‌ബി വിവാദത്തിന്റെ പശ്ചാത്തലത്തിൽ NewsThen- നോട്‌ പ്രതികരിക്കുക ആയിരുന്നു ആർ ബി ശ്രീകുമാർ.സി എ ജിക്കെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് അടക്കമുള്ളവർ രംഗത്ത് വന്ന പശ്ചാത്തലത്തിൽ ആണ് ആർ ബി ശ്രീകുമാറിന്റെ പ്രതികരണം. ആർ ബി ശ്രീകുമാറിന്റെ വാക്കുകളിലേയ്ക്ക്

    Read More »
  • അകാലത്തിലെ അസ്തമിച്ച സൂര്യൻ

    നാല്പത്തൊന്നാം വയസ്സിൽ മലയാളസിനിമയ്ക്ക് നഷ്ടമായ കൃഷ്ണൻനായർ എന്ന ജയൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് നാല് പതിറ്റാണ്ടാകുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ജയൻ സാഹസികതയുടെ പര്യായമായി ആ പോക്ക് തുടർന്നാൽ എത്ര കാലം ഫീൽഡിൽ പിടിച്ചു നില്ക്കാം എന്ന്…? ‘ശാപമോക്ഷം’ അടക്കമുള്ള ചിത്രങ്ങളിൽ എഴുപതുകളുടെ ആദ്യ പകുതിയിൽ തന്നെ അദ്ദേഹം നമ്മുടെ സിനിമയിൽ സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കിലും 1978ന് ശേഷമാണ് തിളങ്ങാനും തിരക്കേറാനും തുടങ്ങിയത് എന്ന് നിസംശയം പറയാം. ഇതിനിടയിൽ കെ.ടി മുഹമ്മദ്‌ ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ‘ശരപഞ്ജര’ത്തിലൊക്കെ കാണികളെ ആവേശം കൊള്ളിക്കാൻ സാധിച്ചിട്ടുണ്ട് ഈ അനശ്വരനടന്. ജോഷി, പി. ചന്ദ്രകുമാർ, ഐ.വി ശശി, എം.കൃഷ്ണൻ നായർ തുടങ്ങിയ ഹിറ്റ്‌മേക്കർ മാരൊക്കെ ജയന്റെ സാഹസികതയെ കേന്ദ്രീകരിച്ചാണ് കൂടുതലും ചിത്രങ്ങളെടുത്തിരുന്നത്. പലപ്പോഴും അവ കാമ്പുള്ള കഥാപാത്രങ്ങളായിരുന്നില്ല. എന്നാൽ പണം വാരിപടങ്ങൾ തന്നെയായിരുന്നു. മൂർഖൻ, കാന്തവലയം, അങ്ങാടി എന്നിങ്ങനെ അത്തരം ശൈലിയിലുള്ള ധാരാളം ചിത്രങ്ങൾകണ്ടെത്താം. ഒരു താത്ക്കാലിക തരംഗം മാത്രമായിരുന്നു അത്‌. എഴുപതുകൾക്കൊടുവിൽ ജയനെ വെച്ച് സിനിമയെടുക്കാൻ തയ്യാറായ പല…

    Read More »
  • ഇനി ലാലേട്ടന്റെ ‘ആറാട്ട്‌’

    മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും പറയുന്നു. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. മോഹന്‍ലാല്‍ ചിത്രം രാജാവിന്റെ മകനിലെ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന ”മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. 23നു പാലക്കാട്ട് ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ…

    Read More »
  • സിഎജിക്കെതിരെ കരുതലോടെ സർക്കാർ ,പല്ലും നഖവും ഉപയോഗിച്ച് എതിർക്കും ,തോമസ് ഐസക്കിന് പ്രതിരോധം തീർക്കാൻ പദ്ധതി

    കിഫ്‌ബി വിവാദത്തിൽ പൊരുതാൻ ഉറച്ച് പിണറായി സർക്കാർ . സി എ ജിയുമായി നേരിട്ട് തന്നെ ഏറ്റുമുട്ടും .മസാല ബോണ്ടിറക്കി 2150 കോടി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാ ലംഘനമാണെന്ന സി എ ജി പരാമർശത്തിന് എതിരെ പ്രതിരോധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം . ധനമന്ത്രി ഡോ .തോമസ് ഐസക്ക് തന്നെയാണ് പട നയിക്കുക .സി എ ജിക്കെതിരെ ചീഫ് സെക്രട്ടറിയെ കൂടി അണിനിരത്തും .മുഖ്യമന്ത്രിയുമായും പാർട്ടിയുമായും ആലോചിച്ചതിനു ശേഷമാണ് തോമസ് ഐസക് പ്രതിപക്ഷത്തിനും സി എ ജിക്കുമെതിരെ രംഗത്ത് വന്നത് . ഭരണഘടനയിലെ 293 (1 )ലംഘിച്ച് ആണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി കിഫ്‌ബി ധനസമാഹരണം നടത്തിയത് എന്നാണ് സി എ ജിയുടെ കണ്ടെത്തൽ .സംസ്ഥാനങ്ങൾ നേരിട്ട് വിദേശത്ത് നിന്ന് ധനസമാഹരണം ശേഖരിക്കുന്നത് സംബന്ധിച്ച അനുച്ഛേദം ആണ് 293 (1 ).കിഫ്‌ബി സർക്കാരിന് മേൽ 3100 കോടിയുടെ അധിക കടബാധ്യത സൃഷ്ടിച്ചുവെന്നും സി എ…

    Read More »
  • കിഫ്‌ബിയുടെ മറവിൽ പെയ്‌ഡ്‌ ന്യൂസ്‌ :തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ജോമോൻ പുത്തൻപുരയ്‌ക്കൽ-വീഡിയോ

    https://youtu.be/QK9KoEetcNI കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാമണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം മസാല തട്ടിപ്പാണെന്ന് സാമൂഹിക നിരീക്ഷകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ.കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം നടത്തുന്നത് മസാല തട്ടിപ്പാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടു കൊണ്ട് കിഫ്‌ബിയുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിനു രൂപയുടെ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചാനലുകളിൽ ന്യൂസ് എന്ന വ്യാജേന കിഫ്ബി യുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പരസ്യം ചാനലുകൾക്കു നൽകി ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ 2 മാസം ആയി. നിയമസഭാ മണ്ഡലത്തിലെ എല്ലാ വികസന പ്രവർത്തനവും നടത്തുന്നത് കിഫ്ബിയുടെ ഫണ്ട്‌ ഉപയോഗിച്ചാണ് എന്ന് പ്രമുഖ ചാനൽ റിപ്പോർട്ടർമാരെ കൊണ്ട് വാർത്തകൾ നൽകുന്നത് പ്രമുഖ ചാനലുകളിൽ വാർത്ത കൊടുക്കുന്നത്, സ്പോൺസർ പ്രോഗ്രാം ആണെന്നോ പരസ്യം ആണെന്നോ പറയാത്ത ന്യൂസ് എന്ന വ്യജേനെ കിഫ്‌ബി…

    Read More »
  • ആമ്പിയർ ഫ്രാങ്കോ ” പൂജ നവംബർ 18ന്

    ശാലോം പ്രോഡക്‌ഷൻസിന്റെ ബാനറിൽ കേർട്ട് ആന്റണി ഹോഗ് നിർമിച്ചു സ്മിജു സണ്ണി സംവിധാനം ചെയ്യുന്ന ആമ്പിയർ ഫ്രാങ്കോ എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണും നവംബർ 16ന് രാവിലെ 10.30 ക്കു എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ. പ്രമുഖ നടനും, സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കരും, ദിഗ് വിജയ് സിംഗും ചേർന്ന് നിർവഹിക്കും. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കും. തിരക്കഥ, സംഭാഷണം റാഫി മയ്യനാട്, ക്യാമറ അനിൽ നായർ എഡിറ്റർ സിയാണ് ശ്രീകാന്ത്, ആർട്ട്‌ അർക്കൻ എസ് കർമ്മ, ഗാനങ്ങൾ പി ടി ബിനു, സംഗീതം അരുൾ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റതൈക്കയ്ക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജിതേഷ് അഞ്ചുമന, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് നരസിംഹ സ്വാമി, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി.

    Read More »
  • ജയസൂര്യയുടെ ‘വെളളം’; പുതിയ ഗാനം പുറത്ത്‌

    ജയസൂര്യയെ നായകനാക്കി പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെളളം. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കണ്ണൂര്‍ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥന്‍ ആണ് ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    Read More »
  • സൗബിന്റെ ‘കള്ളന്‍ ഡിസൂസ’ ചിത്രീകരണം പൂര്‍ത്തിയായി

    സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’.റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഡോള്‍ബി മിക്‌സും കഴിഞ്ഞതായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ അറിയിച്ചു. സൗബിന് പുറമെ, ദിലേഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    Read More »
  • ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

    കൊല്‍ക്കത്ത: ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ താരത്തിന്റെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ‘ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. സുഖപ്പെടുത്താന്‍ 40 ദിവസത്തെ പോരാട്ടം മതിയാവില്ല. അത്ഭുതം സംഭവിക്കണം’ ഡോക്ടറെ ഉദ്ധരിച്ച്‌ ഇന്നലെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ ആറിനാണ് താരത്തെ കൊറോണ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാവുകയായിരുന്നു. ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ സൗമിത്ര ചാറ്റര്‍ജി സത്യജിത്ത് റേക്കൊപ്പം പതിനാലോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുര്‌സകാരവും 2012ല്‍ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കിയും…

    Read More »
Back to top button
error: