ശാലോം പ്രോഡക്‌ഷൻസിന്റെ ബാനറിൽ കേർട്ട് ആന്റണി ഹോഗ് നിർമിച്ചു സ്മിജു സണ്ണി സംവിധാനം ചെയ്യുന്ന ആമ്പിയർ ഫ്രാങ്കോ എന്ന സിനിമയുടെ പൂജയും സ്വിച്ച്
ഓണും നവംബർ 16ന് രാവിലെ 10.30 ക്കു എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ. പ്രമുഖ നടനും, സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കരും, ദിഗ് വിജയ് സിംഗും ചേർന്ന് നിർവഹിക്കും.
പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
തിരക്കഥ, സംഭാഷണം റാഫി മയ്യനാട്, ക്യാമറ അനിൽ നായർ എഡിറ്റർ സിയാണ് ശ്രീകാന്ത്, ആർട്ട് അർക്കൻ എസ് കർമ്മ, ഗാനങ്ങൾ പി ടി ബിനു, സംഗീതം അരുൾ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റതൈക്കയ്ക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജിതേഷ് അഞ്ചുമന, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് നരസിംഹ സ്വാമി, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി.