LIFE

  • തവസിക്ക് സഹായവുമായി താരങ്ങള്‍

    കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയ വീഡിയോയാണ് തമിഴ് നടന്‍ തവസിയുടേത്. കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന താരം സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 30 വര്‍ഷത്തോളം സിനിമയിലുണ്ട് തനിക്ക് ഈ രോഗം വരുമെന്ന് പ്രതീക്ഷിച്ചില്ല, ഒന്നും ചെയ്യാന്‍ ാസധിക്കാത്ത അവസ്ഥ നന്നായി സംസാരിക്കാന്‍ കഴിയുന്നില്ല. സഹപ്രവര്‍ത്തകരും സന്മനസ്സുളളവരും കഴിയുംവിധം സഹായിക്കണം. അഭിനയച്ചിലേക്ക് തിരിച്ചുവരാന്‍ സഹായിക്കണം എന്നതായിരുന്നു തവസി വീഡിയോയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ തവസിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. ഒരു ലക്ഷം രൂപയാണ് താരം അടിയന്തര സഹായമായി തവസിക്ക് നല്‍കിയത്. നടന്‍ ശിവകാര്‍ത്തികേയന്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വ്യക്തമാക്കിയിരുന്നു. കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായതോടെ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

    Read More »
  • ഉർവശി ശാപം ഉപകാരം ,കിഫ്‌ബി വിവാദം ഗുണം ചെയ്‌തെന്ന് സിപിഐഎം

    നിരവധി ആരോപണങ്ങളിലും വിവാദങ്ങളിലും നട്ടം തിരിയുകയാണ് സർക്കാർ .ഈ സമയത്താണ് മറ്റൊരു വിവാദമായി കിഫ്‌ബി വരുന്നത് .വിവാദങ്ങളെ വികസനം കൊണ്ട് നേരിടാമെന്ന സിപിഐഎം ചിന്തയ്ക്ക് ശക്തി പകരുന്നതായി ഇത് .കിഫ്‌ബി വഴിയുണ്ടായ വികസനം ചൂണ്ടിക്കാട്ടി ആയിരുന്നു സർക്കാരിന്റെ പ്രതിരോധം .ഇതോടെ തെരഞ്ഞെടുപ്പ് വേളയിൽ വികസനം ഒരു ചർച്ചയായി .ഇത് പാർട്ടിയ്ക്കും സർക്കാരിനും ഗുണകരമായെന്നാണ് സിപിഐഎം വിലയിരുത്തൽ . കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിന് തലവേദന ആണ് .മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ അഴിക്കുള്ളിലായത് വൻ തിരിച്ചടിയായി .എന്നാൽ കെ ഫോൺ അടക്കമുള്ള പദ്ധതികളിലേയ്ക്ക് അന്വേഷണം നീളുന്നു എന്ന സൂചന ലഭിച്ചതോടെ സർക്കാരിന് പിടിവള്ളിയായി .ജനോപകാരപ്രദമായ പദ്ധതികൾക്കെതിരെയുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമായി അന്വേഷണത്തെ ചിത്രീകരിക്കാൻ ഭരണപക്ഷത്തിനായി . കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന വികാരമാണ് താഴെ തട്ടിൽ എന്നാണ് സിപിഐഎം കമ്മിറ്റികൾ മേൽഘടകത്തിനു നൽകിയ റിപ്പോർട്ടിന്റെ ആകെത്തുക .ക്ഷേമ പെൻഷനും കോവിഡ് കാല റേഷനുമൊക്കെ സർക്കാരിന് അനുകൂലമായ ചിന്ത ഉണ്ടാക്കുന്നുണ്ട് .ആരോഗ്യ…

    Read More »
  • മോഹൻലാൽ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസമാണ്. പക്ഷെ ഉർവശി മദ്യപിച്ചാൽ വഴിതെറ്റിപോയി. ജസ്റ്റ്‌ മല്ലു തിങ്ങ്സ്‌ -ആർ ജെ സലിം

    അഭിനയത്തിൽ മെച്വർ ആവണമെങ്കിൽ ഉർവ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റർ എന്നതിനേക്കാൾ സ്റ്റാർ എന്ന സ്വത്വം കൊണ്ട് നടക്കുന്നവർ പാല് പോലെയാണ്. ഇരിക്കുന്തോറും പുളിക്കും. ഉർവശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്. സൂരരൈ പോട്രുയിലെ ഉർവശിയുടെ അമ്മ കഥാപാത്രം സത്യത്തിൽ കാഴ്ച്ചയിൽ ഉർവശിയോട് അത്രയധികം ചേർന്ന് നിൽക്കാത്തൊരു കഥാപാത്രമാണ്. പക്ഷെ അതിനെപ്പോലും ഈ അളവിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ അത് ഉർവശിക്ക് മാത്രം പറ്റുന്ന കാര്യങ്ങളിൽ ഒന്നാണ്. “എതുക്കടാ വന്തേ ? ” എന്ന് വൈകി വന്ന സൂര്യയോടു ചോദിക്കുന്നുണ്ട് ഉർവശി. സിനിമയിലെ തന്നെ ട്രിഗറിങ് പോയിന്റാണ്. പ്ലോട്ട് മോട്ടിവേഷൻ മുഴുവൻ ഉള്ള രംഗം. ഈ രംഗത്തിന്റെ ആഴത്തിലാണ് സിനിമ മുഴുവൻ നിൽക്കുന്നത്. മാരൻ എന്തിനു ഇത്രയ്ക്ക് സഹിക്കണം എന്ന ലോജിക്കൽ ചോദ്യത്തിന്റെ ഉത്തരമുള്ളത് ഇവിടെയാണ്. അവിടെയാണ് നായകന്റെ ഒപ്പം…

    Read More »
  • രാജാവിനു കടലയും പ്രജകൾക്ക് കടുകും -യാത്രാവിവരണം:മിത്ര സതീഷ്

    വിജയനഗര സാമ്രാജ്യത്തിൽ നിലനിന്നിരുന്ന അസമത്വത്തിന്റെയ് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് രാജാവിന് കടലയും പ്രജകൾക്ക് കടുകും എന്നത് … കാര്യം പിടികിട്ടിയില്ല അല്ലേ???? കാര്യങ്ങൾ മനസ്സിലാക്കാൻ ഹേമകുട കുന്നിൽ പോകണം. ഹമ്പിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ അടുത്താണ് ഹേമകൂട കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഹേമകൂട കുന്നുകൾക്ക് ഈ പേര് ലഭിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഈ കുന്നിന്റെയ് മുകളിൽ ഒരിക്കൽ ശിവ ഭഗവാൻ ഉഗ്ര തപസ്സു ചെയ്തിരുന്നു. അവിടെ അടുത്ത് താമസിച്ചിരുന്ന പമ്പ എന്ന പെൺകുട്ടിക്ക് ശിവനോട് വല്ലാത്ത ആരാധന തോന്നുകയും ഭഗവാനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. അതിനായി പമ്പയും തപസ്സിരുന്നു. പമ്പയെ സഹായിക്കാൻ കാമദേവൻ ശിവന്റെയ് നേരെ അമ്പെയ്തു. തപസ്സിനു ഭംഗം വന്ന ദേഷ്യത്തിൽ ശിവൻ തൃക്കണ്ണു തുറക്കുകയും കാമദേവൻ ഭസ്മമാകുകയും ചെയ്തു. കോപാഗ്നിയിൽ അവിടെയുള്ള പാറകൾ ഉരുകി താഴോട്ടൊഴുകി മന്മഥ കുണ്ഡ് എന്ന കുളം പോലും രൂപീകരിക്കപ്പെട്ടു എന്നാണ് ഐതിഹ്യം . ഇതാണ് വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള മന്മഥ ടാങ്ക്. ഏതായാലും…

    Read More »
  • ജോജു ജോര്‍ജിന്റെ പുതിയ ചിത്രം തൊടുപുഴയില്‍ ആരംഭിച്ചു

    ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പീസ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ആശ ശരത്ത്, സിദ്ധിഖ്, ലെന, അദിതി രവി, വിജിലേഷ്, ഷാലു റഹീം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌ക്രിപ്ട് ഡോക്ടര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷമീര്‍ ഗിബ്രാനാണ് ഛായാഗ്രഹണം. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, കല ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന്‍ മധു, ചീഫ് അസോ. ഡയറക്ടര്‍ കെ.ജെ വിനയന്‍, അസോ. ഡയറക്ടര്‍ മുഹമ്മദ് റിയാസ്, പി ആര്‍ പി.ശിവപ്രസാദ് എന്നിവരാണ്. ഒടിടി റിലീസായി എത്തിയ ഹലാല്‍ ലൗവ് സ്റ്റോറിയാണ് ജോജു ഒടുവിലായ് അഭിനയിച്ച ചിത്രം. മികച്ച…

    Read More »
  • സൂരറൈ പോട്രിനെതിരെ നെഗറ്റീവ് കമന്റുമായി യൂട്യൂബര്‍; ഡിസ്‌ലൈക്കുമായി ആരാധകരും പ്രേക്ഷകരും

    സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. ക്യാപ്റ്റന്‍ ഗോപിനാഥിന്റെ സിംപ്ലി ഫ്‌ളൈ എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യാറിക്കിയ ബയോപിക് ചിത്രമാണിത്. ബയോപിക് എന്നര്‍ത്ഥത്തില്‍ ചിത്രത്തെ പരിഗണിക്കുമ്പോഴും ചിത്രത്തില്‍ എഴുത്തുകാരിയായ സംവിധായിക ചില ഫിക്ഷനല്‍ എലമെന്റെുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിസ്മരിച്ചു കൂടാ. ചിത്രത്തെ തീയേറ്റര്‍ റിലീസായി ആദ്യമേ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു. ദിപാവലിയോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്നിട്ടു കൂടി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം സൂര്യയുടെ കരിയിറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണെന്നാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സൂര്യയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച മലയാളികളായ ഉര്‍വ്വശിയുടേയും അപര്‍ണ ബാലമുരളിയുടേയും പ്രകടനത്തെക്കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ പങ്ക് വെച്ചത്. ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യാതിരുന്നതും വലിയ നഷ്ടമായെന്നും പരക്കേ അഭിപ്രായം ഉയര്‍ന്നിരുന്നു എന്നാല്‍ സൂരറൈ പോട്ര് എന്ന ചിത്രം ഇപ്പോള്‍…

    Read More »
  • കെ എം എബ്രഹാം കിഫ്‌ബി വിടുന്നു ,സർക്കാരിനെ അറിയിച്ചു

    കിഫ്‌ബി സി ഇ ഒ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് കെ എം എബ്രഹാം ഐ എ എസ് .ഡിസംബർ 31 നു കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് കെ എം എബ്രഹാം നിലപാട് വ്യക്തമാക്കുന്നത് . രണ്ട് മാസം മുമ്പ് തന്നെ തന്റെ നിലപാട് കെ എം എബ്രഹാം വ്യക്തമാക്കിയിരുന്നു എന്നാണ് സൂചന .നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് വിശദീകരണം . വിശ്രമ ജീവിതം അനുവദിക്കണമെന്നാണ് കെ എം എബ്രഹാമിന്റെ ആവശ്യം .എന്നാൽ ഈ വാർത്ത സ്ഥിരീകരിയ്ക്കാനോ തള്ളിക്കളയാനോ കെ എം എബ്രഹാമോ സർക്കാരോ തയ്യാറായിട്ടില്ല,

    Read More »
  • എന്താണ് കിഫ്‌ബി വിവാദം ?മുഴുവൻ വിവരങ്ങളും

    സിഎജി -സർക്കാർ തുടങ്ങുന്നത് കിഫ്ബിയുടെ ഓഡിറ്റ് തങ്ങളെ ഏൽപ്പിക്കണമെന്ന സിഎജിയുടെ ആവശ്യത്തെ തുടർന്നാണ് .ധനകാര്യ സ്ഥാപനമായതിനാൽ ഇടയ്ക്കിടെ റേറ്റിങ്ങിനടക്കം ഓഡിറ്റ് റിപ്പോർട്ട് നൽകേണ്ടതിനാൽ അതിനു ആകില്ലെന്ന നിലപാട് ആണ് കിഫ്‌ബി സ്വീകരിച്ചത് .എന്നാൽ സാധാരണ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ ഓഡിറ്റ് കിഫ്‌ബിക്കുമാകാം എന്നും കിഫ്‌ബി നിലപാട് എടുത്തു .എന്നാൽ സിഎജി ആദ്യം വാശിപിടിക്കുകയും പിന്നീട് കിഫ്ബിയുടെ വിശദീകരണം അംഗീകരിക്കുകയുമായിരുന്നു . സിഎജിയുടെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയപ്രേരിതം ആണ് എന്നാണ് സർക്കാരിന്റെ നിലപാട് .സിഎജിയുടെ ഇവിടുത്തെ എ ജി രാഷ്ട്രീയക്കളി നടത്തുകയാണെന്ന് നേരത്തെ തന്നെ സർക്കാരിന് ആരോപണം ഉണ്ട് .പോലീസ് വകുപ്പിനെ സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് എംഎൽഎ പി ടി തോമസിന് ചോർന്നു കിട്ടിയതിനെ തുടർന്നാണ് എ ജിയുമായി ഏറ്റുമുട്ടൽ തുടങ്ങുന്നത് . ഒന്നിലധികം വകുപ്പുകളുടെ ഓഡിറ്റ് കരടുരേഖയിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം ഇടം പിടിച്ചതോടെ ഏറ്റുമുട്ടൽ ശക്തമായി .ഒരു സിഎജി കരട് റിപ്പോർട്ട് ആയിരുന്നു ലാവ്‌ലിൻ കേസിന്റെയും തുടക്കം .…

    Read More »
  • 100 കോടി കാഴ്ച്ചക്കാരിലേക്ക് റൗഡി ബേബി…..

    മാരി 2വിലെ യെ റൗഡി ബേബി…. തമിഴ് ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ഒന്നാകെ ത്രില്ലടിപ്പിച്ച ഗാനമായിരുന്നു. പാട്ടിലെ ധനുഷിന്റെയും സായ് പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തമായിരുന്നു ഏവരെയും ആകര്‍ഷിപ്പിച്ചത്. ഇപ്പോഴിതാ ഈ പാട്ടിന് ഒരു പുതിയ റെക്കോര്‍ഡ് സ്വന്തമായിരിക്കുകയാണിപ്പോള്‍. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂട്യൂബില്‍ കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനമാണ് ഇത്. 2019 ജനുവരി 1ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി നിന്നത്. നാല്‍പത്തിയഞ്ചു ദിവസങ്ങള്‍ക്കകം ഗാനം ഇരുപതരക്കോടിയിലധികം പേര്‍ കണ്ടു. 2018 ഡിസംബര്‍ 21നാണ് മാരി2 പുറത്തിറങ്ങിയത്. ധനുഷിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണു സംഗീതം നല്‍കിയത്. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഗാനത്തന്റെ കൊറിയോഗ്രാഫി ഒരുക്കിയത് പ്രഭുദേവയാണ്. ടൊവീനോ, വരലക്ഷ്മി ശരത്കുമാര്‍, കൃഷണകുലശേഖരന്‍ എന്നിവരായിരുന്നു മാരി 2വിലെ മറ്റ് അഭിനേതാക്കള്‍. ബാലാജി മോഹന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

    Read More »
  • പത്ത് വര്‍ഷത്തിന് ശേഷം ടൊവിനോയ്‌ക്കൊപ്പം ധന്യ

    പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ്‌സ്‌ക്രീനിലേക്ക് മടങ്ങിവരവിനൊരുങ്ങി നടി ധന്യ മേരി വര്‍ഗീസ്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം കാണെക്കാണെയിലൂടെയാണ് ധന്യ മടങ്ങിയെത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായാരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഇന്നത്തെ യൂത്ത് ഐക്കണായ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിയ്ക്കുമൊപ്പം ഒരു ചെറിയ റോളിലൂടെ തിരിച്ചുവരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്.എന്റെ മുന്‍ സിനിമകളില്‍ പ്രവൃത്തിച്ചിട്ടുള്ള ക്യാമറമാന്‍ ആല്‍ബി ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും സന്തോഷമാണെന്നും ധന്യ മേരി വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടായിരുന്നു ധന്യ അവസാനമായി അഭിനയിച്ച ചിത്രം. മോഡലിങിലൂടെ സിനിമയിലെത്തിയ ധന്യസ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ധന്യയെ തേടിയെത്തി. തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ, കരയിലേക്ക് ഒരു കടല്‍ ദൂരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ധന്യയുടെ…

    Read More »
Back to top button
error: