പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ്‌സ്‌ക്രീനിലേക്ക് മടങ്ങിവരവിനൊരുങ്ങി നടി ധന്യ മേരി വര്‍ഗീസ്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം കാണെക്കാണെയിലൂടെയാണ് ധന്യ മടങ്ങിയെത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായാരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്.
ഇന്നത്തെ യൂത്ത് ഐക്കണായ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിയ്ക്കുമൊപ്പം ഒരു ചെറിയ റോളിലൂടെ തിരിച്ചുവരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്.എന്റെ മുന്‍ സിനിമകളില്‍ പ്രവൃത്തിച്ചിട്ടുള്ള ക്യാമറമാന്‍ ആല്‍ബി ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും സന്തോഷമാണെന്നും ധന്യ മേരി വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടായിരുന്നു ധന്യ അവസാനമായി അഭിനയിച്ച ചിത്രം.
മോഡലിങിലൂടെ സിനിമയിലെത്തിയ ധന്യസ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ധന്യയെ തേടിയെത്തി. തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ, കരയിലേക്ക് ഒരു കടല്‍ ദൂരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ധന്യയുടെ വിവാഹം. നടനും ഡാന്‍സറുമായ ജോണ്‍ ആണ് ഭര്‍ത്താവ്. എന്നാല്‍ വിവാഹ ശേഷവും സിനിമയില്‍ സജീവമായ ധന്യ മകന്‍ ജനിച്ചതിന് ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു.
ഇപ്പോള്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന സീരിയലില്‍ സീത എന്ന കഥാപാത്രമായി ആണ് താരം അഭിനയിക്കുന്നു. ഇനി സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.