LIFETRENDING

ജയസൂര്യയുടെ ‘വെളളം’; പുതിയ ഗാനം പുറത്ത്‌

യസൂര്യയെ നായകനാക്കി പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെളളം. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കണ്ണൂര്‍ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥന്‍ ആണ് ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Back to top button
error: