LIFE

  • സിപിഐഎമ്മിന് വേണ്ടത് സ്ഥിരം സെക്രട്ടറി -അവലോകനം-വീഡിയോ

    നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ സിപിഐഎമ്മിന് വേണ്ടത് “അവധി “സെക്രട്ടറിയോ? എന്ത് കൊണ്ട് പി ജയരാജനെ പോലുള്ളവരെ സിപിഐഎം സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നില്ല? രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ അവലോകനം https://youtu.be/mlS3VdGU5JE

    Read More »
  • ഉണ്ണി മുകുന്ദന്റെ “പപ്പ “മോഷന്‍ ടീസർ റിലീസ്

    ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പപ്പ ” എന്ന പുതിയ ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്. നവരാത്രി യുണെെറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി-കുഞ്ഞ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ് സംഗീതം-രാഹുൽ സുബ്രഹ്മണ്യം, ലൈൻ പ്രൊഡ്യൂസർ-ഹാരിസ്‌ ദേശം, ഡിസൈൻ-ആനന്ദ്‌ രാജേന്ദ്രൻ, പ്രൊമോഷൻ കണ്‍സൽറ്റന്റ്-വിപിൻ കുമാർ. പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.

    Read More »
  • ‘കൊബാള്‍ട്ട് ബ്ലൂ’ ; ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ബോളിവുഡിലേക്ക്‌

    ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള രണ്ടാം വരവില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. പ്രതീക് ബബ്ബറാണ് ചിത്രത്തിലെ നായകന്‍. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍ കുന്ദല്‍ക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ്. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണിമ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണ് ‘കൊബാള്‍ട്ട് ബ്ലൂ’. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് നോവല്‍ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം നെറ്റ്ഫ്‌ലിക്‌സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ചിത്രത്തിന്റെ ക്യാമറ. വിവാഹത്തിനുശേഷം അഭിനയരംഗത്തു നിന്നു ഇടവേളയെടുത്ത പൂര്‍ണിമ ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. നിവിന്‍ പോളി കേന്ദ്ര…

    Read More »
  • വെള്ളാപ്പള്ളിയും കമറുദ്ദീനും ബിഷപ്പ് കെ.പി യോഹന്നാനും മുഖ്യമന്ത്രിയുടെ അനുചരന്മാരും മാഫിയാ സംഘങ്ങൾ: ജ. കെമാൽ പാഷ

    സംസ്ഥാനത്തെ സാമൂഹിക -രാഷ്ട്രീയ മേഖലയിലെ പുതുപ്രവണതകൾ വിലയിരുത്തുകയാണ് “തുറന്നടിച്ച് ജ.കെമാൽ പാഷ “എന്ന പംക്തിയിലൂടെ ജ. കെമാൽ പാഷ. സംസ്ഥാനത്ത് മാഫിയ ഭരണം ആണെന്ന് ജ. കെമാൽ പാഷ വിമർശിക്കുന്നു. https://youtu.be/PiY2cH0p8Sg

    Read More »
  • ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്‍

    ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ടീസര്‍ പുറത്ത് വിട്ടു. ടീസറിന് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ വിജയിയിക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായി തമിഴ്‌നടന്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്നിരുന്ന ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷം ചിത്രം തീയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയത്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടീസര്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നുവെന്നും ചിത്രം തീയേറ്ററില്‍ വന്‍ വിജയമായിരിക്കുമെന്നുമാണ് ആരാധകരുടെയും പ്രേക്ഷകരുടെയും പക്ഷത്ത് നിന്നുള്ള പ്രതികരണം.

    Read More »
  • കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു

    https://youtu.be/6u5P3SZNE1M സിപിഐഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പോകുന്ന കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. തന്നെ അവധിയിൽ പോകാൻ അനുവദിക്കണം എന്ന അഭ്യർത്ഥന മുന്നോട്ട് വയ്ക്കുന്നതിനോടൊപ്പമാണ് കോടിയേരി ഇക്കാര്യവും പറഞ്ഞത്. അവധിയിൽ ഉറച്ചു നിൽക്കുക എന്ന തീരുമാനത്തോടെ തന്നെയാണ് കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തത്. യോഗം തുടങ്ങിയപ്പോൾ തന്നെ രണ്ട് നിമിഷം തന്നെ കേൾക്കണം എന്ന് കോടിയേരി ആവശ്യപ്പെട്ടു. പാർട്ടി രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടാൻ പോകുകയാണ്. പാർട്ടിയെ നയിക്കാൻ ശാരിരീകവും മാനസികവുമായി ശക്തിയുള്ള സെക്രട്ടറി ആണ് വേണ്ടത്. തനിയ്ക്ക് ഇപ്പോൾ ഇത് രണ്ടും ഇല്ല. ഈ പശ്ചാത്തലത്തിൽ തന്നെ അവധിയിൽ പോകാൻ അനുവദിക്കണം. കുടുംബം വ്യക്തിയുടെ ഭാഗം തന്നെയാണ്. തന്റെ മകൻ ഇ ഡി കേസിൽ പെട്ട് ജയിലിൽ ആണ്. തെരഞ്ഞെടുപ്പ് രംഗത്ത് ഓരോ സ്ഥാനാർഥിയും പ്രവർത്തകനും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരും ആ സാഹചര്യം ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു-കോടിയേരി വികാരാധീനനായി പറഞ്ഞു. തുടർന്നൂടെ എന്ന് പിണറായി…

    Read More »
  • നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയോട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം

    കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസില്‍ ഒരുപാട് പേരെ ചോദ്യം ചെയ്യുകയും സഹപ്രവര്‍ത്തകരായ പലരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനോട് മൊഴി മാറ്റിപ്പറയണം എന്നാവശ്യപ്പെട്ട് എം.എല്‍.എ യുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബന്ധപ്പെട്ടു എന്നുള്ളതാണ്. വിപിന്‍ ലാലിന്റെ നാട്ടിലെത്തി വക്കീലിന്റെ ഗുമസ്തനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ മൊഴിമാറ്റി പറയണം എന്നാവശ്യപ്പെത്. പിന്നീട് നിരന്തരം കത്തുകളിലൂടെയും ഇതേ ആവശ്യവുമായി ആളുകള്‍ എത്തിയിരുന്നുവെന്നും വിപിന്‍ലാല്‍ പറയുന്നു. സമ്മര്‍ദ്ദം തുടര്‍ന്നപ്പോഴാണ് സെപ്റ്റംബര്‍ 26 ന് വിപിന്‍ ലാല്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലോഡ്ജിലെയും ഇയാള്‍ വന്ന സ്വര്‍ണക്കടയിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇയാള്‍ എം.എല്‍.എ യുടെ പി.എ ആണെന്ന് തിരിച്ചറിഞ്ഞത്.

    Read More »
  • സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആർഎസ്എസ് നിയന്ത്രിക്കും ,ലക്‌ഷ്യം ഒരു കോർപറേഷനും 5000 വാർഡുകളും

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 5000 വാർഡുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദേശം .മൊത്തം 21,908 വാർഡുകൾ ആണ് എല്ലാത്തലത്തിലും ആയുള്ളത് .ഒരു കോർപറേഷനിൽ അധികാരത്തിൽ വരാനും പരമാവധി സ്ഥാപനങ്ങളിൽ അധികാരത്തിൽ വരാനോ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാനോ ലക്ഷ്യമിടണം . ആർഎസ്എസിന് തെരഞ്ഞെടുപ്പ് മേൽനോട്ടം നൽകും .ഓരോ പഞ്ചായത്തിന്റെയും ചുമതലക്കാരൻ ആർ എസ് എസ് നോമിനിയാകും .ഇദ്ദേഹം ആകും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക .സാമുദായിക പ്രാതിനിധ്യം നിര്ണായകമാണെന്ന്‌ കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു . വിമതരെ വച്ച് പൊറുപ്പിക്കില്ല .തർക്കം വന്നാൽ ആർ എസ് എസ് ആണ് വിഷയത്തിൽ ഇടപെടുക .തീർപ്പിൽ തൃപ്തിയില്ലാത്തവരെ ഒഴിവാക്കാൻ ആണ് തീരുമാനം .സ്വർണക്കടത്ത് വിവാദം പ്രധാന തെരഞ്ഞെടുപ്പ് വിഷയം ആക്കാൻ ആണ് ബിജെപി തീരുമാനം .

    Read More »
  • മഹാസഖ്യത്തെ അധികാരത്തിൽ നിന്നകറ്റിയത് കോൺഗ്രസിന്റെ മോശം പ്രകടനം ,പാർട്ടി ആത്മ പരിശോധന നടത്തണം ,പരസ്യ പ്രസ്താവനയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവർ

    ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ആത്മ പരിശോധന നടത്തണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി താരീഖ് അൻവർ .ട്വീറ്റ് പരമ്പരയിലൂടെയാണ് താരീഖ് അൻവറിന്റെ തുറന്നു പറച്ചിൽ . “നമ്മൾ സത്യം അംഗീകരിച്ചേ മതിയാകൂ .ബിഹാറിൽ മഹാസഖ്യ സർക്കാർ അസാധ്യമാക്കിയത് കോൺഗ്രസിന്റെ മോശം പ്രകടനമാണ് .”താരീഖ് അൻവർ ട്വീറ്റ് ചെയ്തു . തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു .മഹാസഖ്യത്തിലെ മറ്റു കക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശാജനകമായ പ്രകടനം ആയിരുന്നു കോൺഗ്രസിന്റേത് . “എവിടെയാണ് പാളിയതെന്ന് കോൺഗ്രസ് ആത്മ പരിശോധന നടത്തണം .ഒവൈസിയുടെ പാർട്ടിയുടെ രംഗപ്രവേശത്തെ ആശങ്കയോടെ കാണണം” താരീഖ് അൻവർ ചൂണ്ടിക്കാട്ടി .

    Read More »
  • ലളിതമായി പറഞ്ഞാൽ ബിഹാറിൽ മഹാസഖ്യം എന്തുകൊണ്ട് തോറ്റു ?-അവലോകനം – വീഡിയോ

    ബീഹാർ ജനവിധി രാജ്യത്തോടും രാഷ്ട്രീയ പാർട്ടികളോടും പറയുന്നത് എന്ത് ?ബിജെപിയെ പിടിച്ചു കെട്ടാൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിയില്ലേ ?നിരവധി ചോദ്യങ്ങൾക്ക് ഉത്തരവുമായി രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം .

    Read More »
Back to top button
error: