LIFENEWSVIDEO

കിഫ്‌ബി വിവാദത്തിൽ വഴിത്തിരിവ്, സി എ ജി ജി സി മുർമു മോദിയ്ക്കും ഷായ്ക്കും വേണ്ടി എന്തും ചെയ്യുന്ന ആൾ, അനുഭവം തുറന്ന് പറഞ്ഞ് ഗുജറാത്ത്‌ മുൻ ഡി ജി പി ആർ ബി ശ്രീകുമാർ-വീഡിയോ

കിഫ്‌ബി തർക്കത്തിലെ വിവാദ നായകൻ സി എ ജി ഗിരീഷ് ചന്ദ്ര മുർമു തന്നെ കള്ള സാക്ഷി പറയാൻ പ്രേരിപ്പിച്ച ആളെന്ന്‌ ഗുജറാത്ത്‌ മുൻ ഡി ജി പി ആർ ബി ശ്രീകുമാർ. മോഡിയും അമിത് ഷായും പറയുന്നത് എന്തും നടപ്പാക്കുന്ന ആളാണ്‌ മുർമു.ഗുജറാത്ത്‌ കൂട്ടക്കൊല കേസിൽ തന്റെ സത്യവാങ്മൂലം തിരുത്താനും മൊഴി മാറ്റാനും ഏറെ നിർബന്ധിച്ചു. ഇക്കാര്യം താൻ സർക്കാരിനെയും ജസ്റ്റിസ് നാനാവതി കമ്മീഷനെയും അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

കിഫ്‌ബി വിവാദത്തിന്റെ പശ്ചാത്തലത്തിൽ NewsThen- നോട്‌ പ്രതികരിക്കുക ആയിരുന്നു ആർ ബി ശ്രീകുമാർ.സി എ ജിക്കെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് അടക്കമുള്ളവർ രംഗത്ത് വന്ന പശ്ചാത്തലത്തിൽ ആണ് ആർ ബി ശ്രീകുമാറിന്റെ പ്രതികരണം.

ആർ ബി ശ്രീകുമാറിന്റെ വാക്കുകളിലേയ്ക്ക്

Back to top button
error: