LIFE

  • ശോഭാ സുരേന്ദ്രൻ ഉറച്ചു തന്നെ ,ഇടപെടലുകളുമായി ദേശീയ നേതൃത്വം

    കൊച്ചിയിൽ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശോഭ സുരേന്ദ്രൻ എത്തിയില്ല .പാർട്ടിയിൽ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് കാട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെയാണ് ശോഭ സുരേന്ദ്രൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിർണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് .ശാരീരിക അസ്വസ്ഥതകൾ മൂലം ഒ രാജഗോപാലും പങ്കെടുത്തില്ല . അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം എന്നാണ് കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി സി പി രാധാകൃഷ്‌ണൻ പറഞ്ഞത് .ശോഭ ചെറുപ്പം മുതൽ പാർട്ടിക്കൊപ്പം ഉള്ളയാളാണ് .യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് .വിഷയം പാർട്ടി രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് രാധാകൃഷ്‌ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു . എന്നാൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്നു മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ഉണ്ടായത് .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് യോഗമെന്നും കെ സുരേന്ദ്രൻ പറഞ്ഞു . കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ശോഭ .ജനറൽ…

    Read More »
  • കോവിഡ് നിരോധനം നീക്കി ,ബ്രിട്ടനിൽ ഇനി കേരള നഴ്‌സുമാർക്ക് ചാകര

    കോവിഡിനെ തുടർന്ന് നിർത്തിവച്ച നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിയ്ക്കാൻ ബ്രിട്ടീഷ് സർക്കാരിൻറെ പച്ചക്കൊടി .നവംബർ -ഡിസംബർ മാസങ്ങളിൽ അതിവേഗ നിയമനത്തിനൊരുങ്ങുകയാണ് ബ്രിട്ടീഷ് അധികൃതർ .ഐ ഇ എൽ ടി എസ് റേറ്റിംഗ് 6 .5 ഉം ബാക്കി 3 വിഷയങ്ങളിൽ 7 സ്‌കോർ ഉള്ളവർക്കും ഒ ഇ ടി റൈറ്റിങ് സി പ്ലസും ബാക്കി വിഷയങ്ങളിൽ ബിയും ഉള്ളവർക്കും അഭിമുഖം പാസായാൽ ജോലി ലഭിക്കും .വീഡിയോ കോൺഫറൻസിങ്ങിലൂടെ ആണ് അഭിമുഖം . നവംബർ, ഡിസംബർ മാസങ്ങളിൽ നടപടികൾ പൂർത്തിയാക്കി ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ യു കെയിലേക്ക് കൊണ്ടുപോകാൻ ആണ് നടപടി .മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം .കോവിഡിനെ തുടർന്നുണ്ടായ സ്റ്റാഫ് കുറവ് പരിഹരിക്കാൻ ആണ് അതിവേഗ നടപടികൾ . സിസിയു ,ഐസിയു ,എൻഐസിയു ,തിയ്യേറ്റർ നഴ്സസ് ,പീഡിയാട്രിക് വിഭാഗങ്ങളിൽ കൂടി നിയമനമുണ്ട് .280 ലക്ഷം പൗണ്ട് ആണ് ബ്രിട്ടൺ ഇതിനായി മാറ്റിവെക്കുന്നത് .

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി

    തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി.കൊവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ട് എത്തി വോട്ടു ചെയ്യാൻ സംവിധാനം ഒരുക്കും.വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവെക്കുക. അഞ്ച് മണി മുതൽ ആറു മണി വരെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ബൂത്തിൽ എത്താം തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും നൽകും

    Read More »
  • ആദിപുരുഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

    പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധായകന്‍ ഓം ട്വിറ്ററിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. രാമായണകഥയെ ആസ്പദമാക്കി ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ കൂടാതെ നിരവധി വിദേശ ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നുമുണ്ട്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം താന്‍ഹാജിയിലും സെയ്ഫ് അലിഖാന്‍ അഭിനയിച്ചിരുന്നു. അന്ന് മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. #Adipurush in theatres 11.08.2022#Prabhas #SaifAliKhan #BhushanKumar @vfxwaala @rajeshnair06 @TSeries @retrophiles1 #TSeries pic.twitter.com/EL4WZUkyni — Om Raut (@omraut) November 19, 2020

    Read More »
  • നടി കാവേരി സംവിധാനരംഗത്തേക്ക്

    കാക്കോത്തി കാവിലെ അപ്പുപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തി ഉദ്യാനപാലകന്‍ എന്ന ചിത്രത്തില്‍ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് കാവേരി. പിന്നീട് വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ മൂകയായി അഭിനയിച്ചത് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പിന്നീട് നീണ്ട ഇടവേളകള്‍ക്ക് ശേഷം ജനകനിലൂടെയും കങ്കാരുവിലൂടെയും താരം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ വന്ന് തെന്നിന്ത്യയില്‍ തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരവുമായിരുന്നു കാവേരി. ഇപ്പോഴിതാ താരം സംവിധാന രംഗത്തേക്ക് കൂടി അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുന്നകൈ പൂവെ എന്ന തമിഴ് സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. ചിത്രത്തിന്റേതായി ഒരു ഹോളി ടീസര്‍ പുറത്തിറക്കിയിരുന്നു. കെ2കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    Read More »
  • ടെന്നീസ് ക്വാര്‍ട്ടില്‍ നിന്ന് ആക്ടിങ്ങിലേക്ക് സാനിയ മിര്‍സ

    നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്വാര്‍ട്ടിലെത്തിയ വ്യക്തിയായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സ. ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് കൂടി കടക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന ‘എംടിവി നിഷേധ് എലോണ്‍ ടുഗെദര്‍’ എന്ന വെബ്‌സീരിസിലാണ് താരം എത്തുന്നത്. ‘രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യം. ആളുകളെ ബോധവത്കരിക്കാന്‍ ഈ സീരീസിനു കഴിയും.’- സാനിയ പറഞ്ഞു. രണ്ട് ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളാണ് സീരീസിന്റെ പ്രമേയം. ലോക്ക്ഡൗണ്‍ സമയത്ത് ഇവര്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് സാനിയ ഇവരുമായി ചര്‍ച്ച ചെയ്യും. സയ്ദ് റാസ അഹ്മദ്, പ്രിയ ചൗഹാന്‍, അക്ഷയ് നല്‍വാദെ, അശ്വിന്‍ മുഷ്റാന്‍ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങള്‍. അഞ്ച് എപ്പിസോഡുകളുള്ള സീരീസ് നവംബര്‍ അവസാന ആഴ്ച എംടിവിയുടെ…

    Read More »
  • പുതിയ ചിത്രവുമായി വെങ്കട്ട് പ്രഭുവും ചിമ്പുവും

    തമിഴ് സിനിമാ ലോകത്ത് വെങ്കട്ട് പ്രഭു എന്ന സംവിധായകനെ അടയാളപ്പെടുത്തുവാന്‍ മങ്കാത്ത എന്ന ഒറ്റ ചിത്രം മാത്രമേ ആവശ്യമുള്ളു. തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു. തമിഴ്‌നാടിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അജിത്ത് എന്ന താരത്തിന്റെ കരിയറിലേയും ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരുന്നു. ഇപ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വെങ്കട്ട് പ്രഭു. യുവതാരം ചിമ്പുവിനെ നായകനാക്കിയാണ് വെങ്കട്ട് പ്രഭു പുതിയ ചിത്രം ഒരുക്കുന്നത്. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടാഗ് ലൈനില്‍ നിന്നും അറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 21 ന് രാവിലെ 10.44 നാണ് പുറത്തിറങ്ങുക. ചിത്രം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന എന്നാല്‍ സാധാരണ പ്രേക്ഷകരെ രസിപ്പിക്കുന്ന കൊമേഴ്ഷ്യല്‍ എന്റര്‍ടൈനര്‍ തന്നെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

    Read More »
  • നയൻതാര ആദ്യം സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞു,നയൻതാരയെ ടെലിവിഷൻ സ്‌ക്രീനിൽ കൊണ്ടുവന്ന സന്ധ്യ ബാലസുമയുടെ അനുഭവം

    2001-2002 കാലഘട്ടത്തിൽ ആണ് അന്ന് കൈരളി ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന സന്ധ്യ ബാലസുമ നയൻ‌താരയെ ആദ്യം കാണുന്നത്.കൈരളി ടിവിയ്ക്ക് വേണ്ടി ഒരു വുമൺസ് പ്രോഗ്രാം ചെയ്യുവാൻ ഒരു ആങ്കറിനെ അന്വേഷിക്കുക ആയിരുന്നു സന്ധ്യ.മനോരമയുടെ വനിതാ മാഗസിനിൽ അകത്തെ പേജിലെ നിരവധി മോഡലുകളുടെ ചിത്രങ്ങൾക്കിടയിൽ നിന്നാണ് സന്ധ്യ നയൻതാരയെ കണ്ടെത്തുന്നത്. ആ സംഭവം നയൻ‌താരയുടെ ജന്മദിനത്തിൽ ഇതാദ്യമായി സന്ധ്യ ബാലസുമ പങ്കുവെയ്ക്കുന്നു.

    Read More »
  • ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

    തമിഴ് സിനിമ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് മുപ്പത്തിയാറാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് രണ്ട് ചിത്രങ്ങളാണ് ഇന്ന് അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്. നയന്‍താരയും മലയാളത്തിന്റെ പ്രീയപ്പെട്ട താരം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന നിഴല്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററും, മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ ടീസറുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. നിഴലും, നെട്രിക്കണ്ണും ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. നയന്‍താരയുടെ കാമുകനായ വിഗ്നേഷ് ശിവനാണ് നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്. നയന്‍താരയുടേതായി നിരവധി അണിയറയിലൊരുങ്ങുന്നത്.

    Read More »
  • തവസിക്ക് സഹായവുമായി താരങ്ങള്‍

    കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയ വീഡിയോയാണ് തമിഴ് നടന്‍ തവസിയുടേത്. കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന താരം സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 30 വര്‍ഷത്തോളം സിനിമയിലുണ്ട് തനിക്ക് ഈ രോഗം വരുമെന്ന് പ്രതീക്ഷിച്ചില്ല, ഒന്നും ചെയ്യാന്‍ ാസധിക്കാത്ത അവസ്ഥ നന്നായി സംസാരിക്കാന്‍ കഴിയുന്നില്ല. സഹപ്രവര്‍ത്തകരും സന്മനസ്സുളളവരും കഴിയുംവിധം സഹായിക്കണം. അഭിനയച്ചിലേക്ക് തിരിച്ചുവരാന്‍ സഹായിക്കണം എന്നതായിരുന്നു തവസി വീഡിയോയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ തവസിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. ഒരു ലക്ഷം രൂപയാണ് താരം അടിയന്തര സഹായമായി തവസിക്ക് നല്‍കിയത്. നടന്‍ ശിവകാര്‍ത്തികേയന്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വ്യക്തമാക്കിയിരുന്നു. കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായതോടെ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

    Read More »
Back to top button
error: