കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയ വീഡിയോയാണ് തമിഴ് നടന്‍ തവസിയുടേത്. കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന താരം സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 30 വര്‍ഷത്തോളം സിനിമയിലുണ്ട് തനിക്ക് ഈ രോഗം വരുമെന്ന് പ്രതീക്ഷിച്ചില്ല, ഒന്നും ചെയ്യാന്‍ ാസധിക്കാത്ത അവസ്ഥ നന്നായി സംസാരിക്കാന്‍ കഴിയുന്നില്ല. സഹപ്രവര്‍ത്തകരും സന്മനസ്സുളളവരും കഴിയുംവിധം സഹായിക്കണം. അഭിനയച്ചിലേക്ക് തിരിച്ചുവരാന്‍ സഹായിക്കണം എന്നതായിരുന്നു തവസി വീഡിയോയിലൂടെ പങ്കുവെച്ചത്.
ഇപ്പോഴിതാ തവസിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. ഒരു ലക്ഷം രൂപയാണ് താരം അടിയന്തര സഹായമായി തവസിക്ക് നല്‍കിയത്. നടന്‍ ശിവകാര്‍ത്തികേയന്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായതോടെ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.