സൂരറൈ പോട്രിനെതിരെ നെഗറ്റീവ് കമന്റുമായി യൂട്യൂബര്‍; ഡിസ്‌ലൈക്കുമായി ആരാധകരും പ്രേക്ഷകരും

സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. ക്യാപ്റ്റന്‍ ഗോപിനാഥിന്റെ സിംപ്ലി ഫ്‌ളൈ എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യാറിക്കിയ ബയോപിക് ചിത്രമാണിത്. ബയോപിക് എന്നര്‍ത്ഥത്തില്‍ ചിത്രത്തെ പരിഗണിക്കുമ്പോഴും ചിത്രത്തില്‍ എഴുത്തുകാരിയായ സംവിധായിക ചില ഫിക്ഷനല്‍ എലമെന്റെുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിസ്മരിച്ചു കൂടാ. ചിത്രത്തെ തീയേറ്റര്‍ റിലീസായി ആദ്യമേ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു.

ദിപാവലിയോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്നിട്ടു കൂടി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം സൂര്യയുടെ കരിയിറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണെന്നാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സൂര്യയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച മലയാളികളായ ഉര്‍വ്വശിയുടേയും അപര്‍ണ ബാലമുരളിയുടേയും പ്രകടനത്തെക്കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ പങ്ക് വെച്ചത്. ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യാതിരുന്നതും വലിയ നഷ്ടമായെന്നും പരക്കേ അഭിപ്രായം ഉയര്‍ന്നിരുന്നു

എന്നാല്‍ സൂരറൈ പോട്ര് എന്ന ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു യൂട്യൂബറുടെ റിവ്യുവിന്റെ പേരിലാണ്. മലയാളത്തിലെ ഒരു പ്രമുഖ യൂട്യൂബറാണ് ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തി വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം പ്രെഡിക്റ്റബിളായ സ്റ്റോറിയാണെന്നും, യാതൊരുവിധ പുതുമയും അവകാശപ്പെടാനില്ലെന്നുമാണ് യൂട്യൂബറുടെ വാദം. ചിത്രത്തില്‍ ഒരുപാട് രംഗങ്ങള്‍ തനിക്ക് ആരോചകമായി തോന്നിയെന്നും യൂട്യൂബര്‍ അഭിപ്രായപ്പെടുന്നു. സ്വതന്ത്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ ആര്‍ക്കും അധികാരമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും ചിത്രത്തെ സംബന്ധിക്കുന്ന ഈ റിവ്യു ആരാധകരേ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് പ്രശസ്തി നേടാനുള്ള ചീപ്പ് ഷോയാണ് യൂട്യൂബറുടേതെന്നും ആക്ഷേപം ഉയരുന്നുണ്ട്. റിവ്യുവിന് താഴെ ഡിസ്‌ലൈക്കുകളും, മോശം കമന്റുകളും കൊണ്ട് നിറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *