സിഎജി -സർക്കാർ തുടങ്ങുന്നത് കിഫ്ബിയുടെ ഓഡിറ്റ് തങ്ങളെ ഏൽപ്പിക്കണമെന്ന സിഎജിയുടെ ആവശ്യത്തെ തുടർന്നാണ് .ധനകാര്യ സ്ഥാപനമായതിനാൽ ഇടയ്ക്കിടെ റേറ്റിങ്ങിനടക്കം ഓഡിറ്റ് റിപ്പോർട്ട് നൽകേണ്ടതിനാൽ അതിനു ആകില്ലെന്ന നിലപാട് ആണ് കിഫ്‌ബി സ്വീകരിച്ചത് .എന്നാൽ സാധാരണ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ ഓഡിറ്റ് കിഫ്‌ബിക്കുമാകാം എന്നും കിഫ്‌ബി നിലപാട് എടുത്തു .എന്നാൽ സിഎജി ആദ്യം വാശിപിടിക്കുകയും പിന്നീട് കിഫ്ബിയുടെ വിശദീകരണം അംഗീകരിക്കുകയുമായിരുന്നു .
സിഎജിയുടെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയപ്രേരിതം ആണ് എന്നാണ് സർക്കാരിന്റെ നിലപാട് .സിഎജിയുടെ ഇവിടുത്തെ എ ജി രാഷ്ട്രീയക്കളി നടത്തുകയാണെന്ന് നേരത്തെ തന്നെ സർക്കാരിന് ആരോപണം ഉണ്ട് .പോലീസ് വകുപ്പിനെ സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് എംഎൽഎ പി ടി തോമസിന് ചോർന്നു കിട്ടിയതിനെ തുടർന്നാണ് എ ജിയുമായി ഏറ്റുമുട്ടൽ തുടങ്ങുന്നത് .
ഒന്നിലധികം വകുപ്പുകളുടെ ഓഡിറ്റ് കരടുരേഖയിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം ഇടം പിടിച്ചതോടെ ഏറ്റുമുട്ടൽ ശക്തമായി .ഒരു സിഎജി കരട് റിപ്പോർട്ട് ആയിരുന്നു ലാവ്‌ലിൻ കേസിന്റെയും തുടക്കം .
സാധാരണ ഇത്തരം കരട് റിപ്പോർട്ടുകൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ വിശദീകരണം നൽകുകയും അന്തിമ റിപ്പോർട്ടിൽ തിരുത്തലുകൾ ഇടം പിടിക്കുകയുമാണ് പതിവ് .ലാവ്‌ലിൻ അന്തിമ സിഎജി റിപ്പോർട്ടിലെ തിരുത്തലുകൾ കാണാതെ ആണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നതിനു മുമ്പ് ഹൈക്കോടതിയിൽ പോയതെന്നാണ് ധനമന്ത്രി ഡോ .തോമസ് ഐസക്കിന്റെ പ്രതികരണം .
എന്നാൽ കരട് റിപ്പോർട്ട് പുറത്ത് വിട്ടു എന്ന നിയമ വിരുദ്ധ പ്രവർത്തനം തോമസ് ഐസക്ക് നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് .മാത്രമല്ല കിഫ്‌ബിയ്‌ക്കെതിരല്ല തങ്ങൾ എന്നും കേന്ദ്ര അനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ പണം ശേഖരിക്കുന്നതാണ് നിയമ ലംഘനം എന്നും പ്രതിപക്ഷം ഉന്നയിക്കുന്നു .