LIFETRENDING

100 കോടി കാഴ്ച്ചക്കാരിലേക്ക് റൗഡി ബേബി…..

മാരി 2വിലെ യെ റൗഡി ബേബി…. തമിഴ് ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ഒന്നാകെ ത്രില്ലടിപ്പിച്ച ഗാനമായിരുന്നു. പാട്ടിലെ ധനുഷിന്റെയും സായ് പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തമായിരുന്നു ഏവരെയും ആകര്‍ഷിപ്പിച്ചത്. ഇപ്പോഴിതാ ഈ പാട്ടിന് ഒരു പുതിയ റെക്കോര്‍ഡ് സ്വന്തമായിരിക്കുകയാണിപ്പോള്‍. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂട്യൂബില്‍ കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനമാണ് ഇത്.

2019 ജനുവരി 1ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി നിന്നത്. നാല്‍പത്തിയഞ്ചു ദിവസങ്ങള്‍ക്കകം ഗാനം ഇരുപതരക്കോടിയിലധികം പേര്‍ കണ്ടു.

2018 ഡിസംബര്‍ 21നാണ് മാരി2 പുറത്തിറങ്ങിയത്. ധനുഷിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണു സംഗീതം നല്‍കിയത്. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഗാനത്തന്റെ കൊറിയോഗ്രാഫി ഒരുക്കിയത് പ്രഭുദേവയാണ്. ടൊവീനോ, വരലക്ഷ്മി ശരത്കുമാര്‍, കൃഷണകുലശേഖരന്‍ എന്നിവരായിരുന്നു മാരി 2വിലെ മറ്റ് അഭിനേതാക്കള്‍. ബാലാജി മോഹന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button