കിഫ്‌ബി സി ഇ ഒ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് കെ എം എബ്രഹാം ഐ എ എസ് .ഡിസംബർ 31 നു കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് കെ എം എബ്രഹാം നിലപാട് വ്യക്തമാക്കുന്നത് .
രണ്ട് മാസം മുമ്പ് തന്നെ തന്റെ നിലപാട് കെ എം എബ്രഹാം വ്യക്തമാക്കിയിരുന്നു എന്നാണ് സൂചന .നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് വിശദീകരണം .
വിശ്രമ ജീവിതം അനുവദിക്കണമെന്നാണ് കെ എം എബ്രഹാമിന്റെ ആവശ്യം .എന്നാൽ ഈ വാർത്ത സ്ഥിരീകരിയ്ക്കാനോ തള്ളിക്കളയാനോ കെ എം എബ്രഹാമോ സർക്കാരോ തയ്യാറായിട്ടില്ല,