LIFE
-
രണ്ടു സിനിമകളുമായി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി അമ്രിൻ ഖുറേഷി,മലയാളത്തിലും അഭിനയിക്കാൻ മോഹം
ഇന്ന് ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി മാല ,ഹേമമാലിനി ,ശ്രീദേവി,ജയപ്രദ തുടങ്ങിയവർ . അവർ ഹിന്ദി സിനിമാ പ്രേമികളുടെ മാനസം കീഴടക്കി ബോളിവുഡിലെ താര റാണിമാരും സ്വപ്നോംക്കി റാണിമാരുമായി ദീർഘകാലം വിലസി .ഇവർക്കൊക്കെ ബോളിവുഡിലേക്കുള്ള ഗേറ്റ് പാസ് തെന്നിന്ത്യൻ സിനിമകളായിരുന്നു . പ്രത്യേകിച്ച് തമിഴ് – തെലുങ്കു സിനിമകൾ . മേൽ പറഞ്ഞവരുടെ പിൻഗാമിയായി തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിരിക്കുന്നു . പേര് അമ്രിൻ ഖുറേഷി. പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് ” എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് . തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ…
Read More » -
പൂക്കാലം വരവായിയിലെ നായികയ്ക്ക് മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ വരൻ
പൂക്കാലം വരവായിയിലെ നായിക മൃദുല വിജയ് വിവാഹിതയാകുന്നു .മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ യുവ കൃഷ്ണ ആണ് വരൻ .അടുത്ത മാസം 23 നു ഇരുവരുടെയും വിവാഹ നിശ്ചയം നടക്കും . പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത് .സീ കേരളത്തിലാണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നത് .350 എപ്പിസോഡുകൾ പിന്നിട്ട സീരിയലിലെ നായിക കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബ സദസിൽ ലഭിക്കുന്നത് . മഴവിൽ മനോരമയിൽ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സംപ്രേഷണം ചെയ്യുന്നത് .സീരിയലിൽ മനു പ്രതാപ് എന്ന കഥാപാത്രത്തെയാണ് യുവ കൃഷ്ണ അവതരിപ്പിക്കുന്നത് .മൃദുല തിരുവനന്തപുരം സ്വദേശിയും യുവ കൃഷ്ണ പാലക്കാട് സ്വദേശിയുമാണ് .മൃദുല നേരത്തെ തന്നെ സീരിയൽ രംഗത്ത് സജീവമാണ് .യുവ കൃഷ്ണ വളർന്നു വരുന്ന താരമാണ് . പ്രണയ വിവാഹമല്ല ഇതെന്നാണ് വീട്ടുകാരുടെ വിശദീകരണം .വീട്ടുകാരായാണ് വിവാഹം ആലോചിച്ചത് .വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല .കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവാഹ…
Read More » -
സ്വപ്ന സുരേഷിന്റേതെന്ന് പറയുന്ന ശബ്ദരേഖ കൊണ്ടാടുമ്പോൾ സംഭവിക്കുന്നത് ?
https://youtu.be/TAbtX0chAz4 കേരളത്തിലെ ഒന്നാമത്തെ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാൽ തെറ്റില്ല .കേരളത്തിലെ ഏറ്റവും ശക്തമായ കേഡർ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാലും തെറ്റില്ല .ആശയപ്രചാരണത്തിന് വലിയ സംവിധാനമുള്ള പാർട്ടിയും സിപിഐഎം തന്നെ .ആ സിപിഐഎം സ്വപ്ന സുരേഷിന്റേത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖയെ ആസ്പദമാക്കി രാഷ്ട്രീയ പ്രതിരോധം ചമയ്ക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നത് അസാധാരണമായി എന്തോ സംഭവിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് . സ്വർണക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്ന സുരേഷ് .സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ഒരു പ്രതിയുടെ വെളിപ്പെടുത്തലിന്റെ ആധികാരികതയെ ഉള്ളൂ .മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി എന്നാണ് സ്വപ്നയുടെത് എന്ന് പറഞ്ഞ് പുറത്ത് വന്ന ശബ്ദരേഖയിൽ ഉള്ളത് .മൊഴി വായിച്ചു നോക്കാൻ സാവകാശം തരാതെ ഒപ്പിടാൻ നിർബന്ധിക്കുന്നു എന്നും ശബ്ദരേഖ പറയുന്നു . കള്ളക്കടത്തിലോ അഴിമതിയിലോ പങ്കില്ലാത്ത മുഖ്യമന്ത്രിയെ കള്ളത്തെളിവുണ്ടാക്കി കുടുക്കാൻ കേരളത്തിൽ ഒരു ഏജൻസിയ്ക്ക് കഴിയുമോ ?അങ്ങിനെയുള്ള തെളിവുകൾ നിയമസംവിധാനത്തിന്…
Read More » -
കോവിഡ് വാക്സിന്റെ നിർമാണ- വിതരണ ലൈസൻസിനായി ഫൈസർ അപേക്ഷ സമർപ്പിച്ചു
ലോകത്തെ കോവിഡ് വാക്സിന്റെ നിർമാണ – വിതരണ ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്ന ആദ്യ കമ്പനിയായി മരുന്ന് കമ്പനി ഭീമൻ ഫൈസർ .ഇത് സംബന്ധിച്ച അപേക്ഷ ഫൈസർ അമേരിക്കൻ അധികൃതർക്ക് സമർപ്പിച്ചു . ഫൈസറും നിർമാണ പങ്കാളിയായ ജർമൻ കമ്പനി ബയോഎൻടെക് എസ് ഇയിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം 95 % വിജയിച്ച പശ്ചാത്തലത്തിൽ ആണ് നിർമാണ – വിതരണ ലൈസൻസിനായി കമ്പനി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിട്രേഷന് അപേക്ഷ സമർപ്പിച്ചത് . മോഡേണ ഐഎൻസിയും ലൈസൻസിന് അപേക്ഷ നൽകുന്നതിന്റെ പാതയിലാണ് .ഫെബ്രുവരിയോടെ അപേക്ഷ സമർപ്പിക്കാൻ ആവുമെന്ന് ജോൺസൺ ആൻഡ് ജോൺസണും ആത്മവിശ്വാസം പ്രകടിപ്പിച്ചു .
Read More » -
മദ്യം വാങ്ങാൻ ബിവറേജസിൽ തല്ക്കാലം ടോക്കൺ വേണ്ട
മദ്യം വാങ്ങാൻ ബിവറേജസിൽ തല്ക്കാലം ടോക്കൺ വേണ്ട .ബെവ്‌ക്യൂ ആപ് തകരാറിലായതിനെ തുടർന്നാണ് പുതിയ തീരുമാനം .ഇത് സംബന്ധിച്ച ഉത്തരവിറങ്ങി . ബാറുകളിൽ വില്പന കൂടുകയും ബിവറേജസ് ഔട്ലെറ്റുകളിൽ വില്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിൽ ടോക്കൺ ഇല്ലാതെ ബിവറേജസ് ഔട്ലെറ്റുകളിൽ മദ്യം വിതരണം ചെയ്യുന്നതിനെ കുറിച്ഛ് ആലോചിച്ചിരുന്നു .ജീവനക്കാരും ഇതിനെ അനുകൂലിച്ചിരുന്നു .എന്നാൽ രേഖാമൂലമുള്ള ഉത്തരവില്ലെങ്കിൽ തങ്ങൾ വിജിലൻസ് കേസിൽ പെടുമെന്ന് ജീവനക്കാർ അറിയിച്ചു . ഇതിനു പിന്നാലെയാണ് ബെവ്‌ക്യൂ ആപ്പിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നത് .തുടർന്ന് ടോക്കൺ ഇല്ലാതെ മദ്യം വിതരണം ചെയ്യാൻ ഉത്തരവ് ഇറക്കുക ആയിരുന്നു .
Read More » -
സമവായം ലക്‌ഷ്യം ,അഞ്ച് നേതാക്കളെ സമിതികളിൽ ഉൾപ്പെടുത്തി സോണിയ ഗാന്ധി
ബീഹാർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കളിൽ നിന്ന് വീണ്ടും വിമത ശബ്ദം ഉയർന്ന സാഹചര്യത്തിൽ സമവായ നീക്കവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി .അഞ്ച് പ്രധാന നേതാക്കളെ വിവിധ സമിതികളിൽ ഉൾപ്പെടുത്തിയാണ് സോണിയ ഗാന്ധി സമവായ നീക്കം ആരംഭിച്ചിരിക്കുന്നത് . നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 4 പേർ ഈ പട്ടികയിൽ ഉണ്ട് .ദേശീയ സുരക്ഷ,വിദേശ കാര്യം ,സാമ്പത്തിക കാര്യം തുടങ്ങിയവയിലെ കോൺഗ്രസ് സമിതികളിൽ ആണ് നേതാക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത് .വിദേശകാര്യത്തിനുള്ള സമിതിയിൽ ശശി തരൂരും ആനന്ദ് ശർമയും ഇടം പിടിച്ചു .ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമിതിയിൽ ഗുലാം നബി ആസാദ് ,വീരപ്പ മൊയ്‌ലി എന്നിവരും ഇടം പിടിച്ചു .കലാപമുയർത്തിയ നേതാക്കളുടെ ഒപ്പം ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ കപിൽ സിബൽ ഉയർത്തിയ പാർട്ടി വിമർശനങ്ങളെ പിന്തുണച്ച പി ചിദംബരം സാമ്പത്തിക കാര്യ സമിതിയിൽ ഇടം നേടി . ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാർട്ടി പുനർവിചിന്തനം നടത്തണമെന്നും കോൺഗ്രസ് ബിജെപിയ്ക്ക് ബദൽ…
Read More » -
എൽഡിഎഫ് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം ,ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന് എ വിജയരാഘവൻ
എൽ ഡി എഫ് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് അട്ടിമറി ശ്രമം .മുഖ്യമന്ത്രിയെ ആണ് ലക്ഷ്യമിടുന്നത് .അന്വേഷണ രീതികൾ നോക്കുമ്പോൾ മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത് . മറ്റു സംസ്ഥാനങ്ങളിലെ പോലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമം വിലപ്പോവുന്നില്ല .ഈ സാഹചര്യത്തിലാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് .അധികാര ദുർവിനിയോഗം നടത്താൻ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറക്കുന്നു .രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളത്തെളിവ് ഉണ്ടാക്കാൻ ആണ് ശ്രമമെന്നും എ വിജയരാഘവൻ ആരോപിച്ചു . തെറ്റായ രീതികൾ ഉപയോഗിച്ച് മൊഴികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം കോടതിയുടെ മുമ്പാകെ തന്നെ വന്നിട്ടുണ്ട് .സ്വർണക്കടത്ത് കേസിൽ ശരിയയായ അന്വേഷണം വേണം എന്നതുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത് .സത്യം കണ്ടുപിടിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത് .ഇതിനെയാണ് എതിർത്തത് .സ്വപ്നയുടേത് എന്ന പേരിൽ പുറത്ത് വന്ന…
Read More » -
‘കുറുപ്പ്’ ഒടിടി റിലീസിന് ?
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം ചെയ്യുന്ന കുറുപ്പ് പെരുന്നാള്‍ റിലീസായി എത്തുമെന്ന് വാര്‍ത്തയുണ്ടായെങ്കിലും കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ, റെക്കോഡ് തുകയ്ക്ക് ചിത്രം ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായെത്തുന്ന ചിത്രം 35 കോടി മുതല്‍മുടക്കിലാണ് പൂര്‍ത്തിയാക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എിവിടങ്ങളിലായി 105 ദിവസങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനെടുത്തത്. ജിതിന്‍ കെ ജോസ് കഥയും ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള…
Read More » -
പ്രഭു ദേവ വിവാഹിതനായി
നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭു ദേവ വിവാഹിതനായി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്റ്റംബറിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം താരത്തിന്റെ മുംബൈയിലുളള വസതിയിലാണ് നടന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. പുറം വേദനയുമായി താരം ഫിസിയോതെറാപ്പിസ്റ്റിനെ ബന്ധപ്പെടുകയും പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു. 2011ല്‍ ആദ്യഭാര്യ റംലത്തയുമായി പ്രഭുദേവ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്.
Read More » -
ശോഭാ സുരേന്ദ്രൻ ഉറച്ചു തന്നെ ,ഇടപെടലുകളുമായി ദേശീയ നേതൃത്വം
കൊച്ചിയിൽ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശോഭ സുരേന്ദ്രൻ എത്തിയില്ല .പാർട്ടിയിൽ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് കാട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെയാണ് ശോഭ സുരേന്ദ്രൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിർണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് .ശാരീരിക അസ്വസ്ഥതകൾ മൂലം ഒ രാജഗോപാലും പങ്കെടുത്തില്ല . അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം എന്നാണ് കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി സി പി രാധാകൃഷ്‌ണൻ പറഞ്ഞത് .ശോഭ ചെറുപ്പം മുതൽ പാർട്ടിക്കൊപ്പം ഉള്ളയാളാണ് .യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് .വിഷയം പാർട്ടി രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് രാധാകൃഷ്‌ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു . എന്നാൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്നു മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ഉണ്ടായത് .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് യോഗമെന്നും കെ സുരേന്ദ്രൻ പറഞ്ഞു . കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ശോഭ .ജനറൽ…
Read More »