LIFENEWS

മദ്യം വാങ്ങാൻ ബിവറേജസിൽ തല്ക്കാലം ടോക്കൺ വേണ്ട

മദ്യം വാങ്ങാൻ ബിവറേജസിൽ തല്ക്കാലം ടോക്കൺ വേണ്ട .ബെവ്‌ക്യൂ ആപ് തകരാറിലായതിനെ തുടർന്നാണ് പുതിയ തീരുമാനം .ഇത് സംബന്ധിച്ച ഉത്തരവിറങ്ങി .

ബാറുകളിൽ വില്പന കൂടുകയും ബിവറേജസ് ഔട്ലെറ്റുകളിൽ വില്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിൽ ടോക്കൺ ഇല്ലാതെ ബിവറേജസ് ഔട്ലെറ്റുകളിൽ മദ്യം വിതരണം ചെയ്യുന്നതിനെ കുറിച്ഛ് ആലോചിച്ചിരുന്നു .ജീവനക്കാരും ഇതിനെ അനുകൂലിച്ചിരുന്നു .എന്നാൽ രേഖാമൂലമുള്ള ഉത്തരവില്ലെങ്കിൽ തങ്ങൾ വിജിലൻസ് കേസിൽ പെടുമെന്ന് ജീവനക്കാർ അറിയിച്ചു .

ഇതിനു പിന്നാലെയാണ് ബെവ്‌ക്യൂ ആപ്പിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നത് .തുടർന്ന് ടോക്കൺ ഇല്ലാതെ മദ്യം വിതരണം ചെയ്യാൻ ഉത്തരവ് ഇറക്കുക ആയിരുന്നു .

Back to top button
error: