ബീഹാർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കളിൽ നിന്ന് വീണ്ടും വിമത ശബ്ദം ഉയർന്ന സാഹചര്യത്തിൽ സമവായ നീക്കവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി .അഞ്ച് പ്രധാന നേതാക്കളെ വിവിധ സമിതികളിൽ ഉൾപ്പെടുത്തിയാണ് സോണിയ ഗാന്ധി സമവായ നീക്കം ആരംഭിച്ചിരിക്കുന്നത് .
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 4 പേർ ഈ പട്ടികയിൽ ഉണ്ട് .ദേശീയ സുരക്ഷ,വിദേശ കാര്യം ,സാമ്പത്തിക കാര്യം തുടങ്ങിയവയിലെ കോൺഗ്രസ് സമിതികളിൽ ആണ് നേതാക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത് .വിദേശകാര്യത്തിനുള്ള സമിതിയിൽ ശശി തരൂരും ആനന്ദ് ശർമയും ഇടം പിടിച്ചു .ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമിതിയിൽ ഗുലാം നബി ആസാദ് ,വീരപ്പ മൊയ്‌ലി എന്നിവരും ഇടം പിടിച്ചു .കലാപമുയർത്തിയ നേതാക്കളുടെ ഒപ്പം ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ കപിൽ സിബൽ ഉയർത്തിയ പാർട്ടി വിമർശനങ്ങളെ പിന്തുണച്ച പി ചിദംബരം സാമ്പത്തിക കാര്യ സമിതിയിൽ ഇടം നേടി .
ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാർട്ടി പുനർവിചിന്തനം നടത്തണമെന്നും കോൺഗ്രസ് ബിജെപിയ്ക്ക് ബദൽ അല്ലാതായി മാറി എന്നും കപിൽ സിബൽ ആഞ്ഞടിച്ചിരുന്നു .