നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭു ദേവ വിവാഹിതനായി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്റ്റംബറിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം താരത്തിന്റെ മുംബൈയിലുളള വസതിയിലാണ് നടന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.
പുറം വേദനയുമായി താരം ഫിസിയോതെറാപ്പിസ്റ്റിനെ ബന്ധപ്പെടുകയും പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു.
2011ല്‍ ആദ്യഭാര്യ റംലത്തയുമായി പ്രഭുദേവ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്.