LIFE

  • പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതി പത്രമാരണ നിയമമോ ?ഭേദഗതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്ത് ,ഒന്നും മിണ്ടാതെ സിപിഐഎം കേന്ദ്ര നേതൃത്വം

    <iframe width=”560″ height=”315″ src=”https://www.youtube.com/embed/MHvzVOPTTNs” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു . ഐ ടി നിയമത്തിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 എയ്ക്ക് സമാനമാണ് പുതിയ നിയമം എന്നാണ് വിമർശനം . സൈബർ അക്രമണങ്ങൾ തടയാൻ എന്ന പേരിൽ കൊണ്ട് വന്ന ഭേദഗതിയാണ് രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമാവുന്നത് .നിർദയവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതും ആണിതെന്നായിരുന്നു പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷന്റെ മുന്നറിയിപ്പ് . പ്രശാന്ത് ഭൂഷന്റെ പ്രതികരണത്തോടെ ഭേദഗതി ദേശീയ തലത്തിൽ ചർച്ചയാവുകയാണ് .മാധ്യമങ്ങളെ ചങ്ങലക്കിടുന്ന നയങ്ങളോടും നിയമങ്ങളോടും എന്നും നിലപാട് എടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം .എന്നാൽ ഈ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല . പോലീസ് നിയമത്തിൽ 118 എ കൂട്ടിച്ചേർത്തുകൊണ്ടാണ് ഭേദഗതി .ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ…

    Read More »
  • അമ്മയ്ക്ക് പിന്നാലെ മകളും ക്യാമറയുടെ മുമ്പിലേക്ക്‌

    മലയാളത്തിന്റെ പ്രിയനടിയും നൃത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്. മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് ഖാന ഒരുക്കുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ‘ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും മനോജ് കാന തന്നെയാണ്. ചിത്രത്തില്‍ ആശാ ശരത്തിന്റെ മകളായി തന്നെയാണ് ഉത്തര അഭിനയിക്കുന്നത്. സവിത എന്ന അമ്മ വേഷത്തില്‍ ആശാശരത്തും സവിതുടെ മകള്‍ അനഖയുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്. സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പി.ആര്‍. സുമേരന്‍ പിആര്‍ഒ. മികച്ച ഛായാഗ്രഹകനുളള സംസ്ഥാനപുരസ്‌കാരം നേടിയ പ്രതാപ് .പി.നായരാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. പുരസ്‌കാര ജേതാവ് അശോകന്‍ ആലപ്പുഴയാണ് വസ്ത്രാലങ്കാരം. ഹരി വെഞ്ഞാറമൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    Read More »
  • ‘ തമി ‘ വീഡിയോ ഗാനം റിലീസായി

    ഷെെന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിലെ ” മിയാ സുഹാ രാഗേ….എന്ന ഗാനത്തിന്റെ വീഡിയോ ഇന്ന് മലയാള സിനിമയിലെ പ്രമുഖരുടെ ഫേയ്സ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു. സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി എ ജോൺ, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി എെസ്ക്ക് എബ്രാഹം, ഡിസ്നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് റഷിൻ – അഹമ്മദ്, ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍…

    Read More »
  • കോവിഡ് മരണ നിരക്ക് കേരളം മറച്ചുവെച്ചോ ?ബിബിസിയിൽ റിപ്പോർട്ട്

    കോവിഡ് മരണ നിരക്ക് കേരളം മറച്ചു വെച്ചെന്ന് ബിബിസിയിൽ റിപ്പോർട്ട് .ഡോ .അരുൺ എൻ മാധവന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ബിബിസി റിപ്പോർട്ട് ആയി പുറത്ത് വിട്ടത് . വ്യാഴാഴ്ച രാത്രി വരെ മരിച്ചവരുടെ എണ്ണം 1969 എന്നാണ് ഔദ്യോഗിക കണക്ക് .എന്നാൽ 3356 പേർ മരിച്ചെന്നാണ് അരുൺ എൻ മാധവന്റെ പഠനം പറയുന്നത് . 5 വാർത്താ ചാനലുകളും 7 പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും നിരീക്ഷിച്ചാണ് പഠനം തയ്യാറാക്കിയിരിക്കുന്നത് .പ്രത്യേക ഓൺലൈൻ ഡാഷ് ബോർഡിലൂടെ കണക്കുകൾ സുതാര്യമെന്ന് കേരളം പറയുന്നുണ്ടെങ്കിലും കോവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ലെന്ന് അരുൺ എൻ മാധവൻ അവകാശപ്പെടുന്നു . മരണത്തിനു തൊട്ടു മുമ്പ് ഒരാൾക്ക് കോവിഡ് നെഗറ്റീവ് ആയാൽ ആ മരണം കോവിഡ് മരണമായി കണക്കാക്കുന്നില്ലത്രേ .അതുപോലെ കേരളത്തിന് പുറത്തുള്ള ഒരാൾ സംസ്ഥാനത്ത് വച്ച് മരിച്ചാലും കോവിഡ് മരണമായി രെജിസ്റ്റർ ചെയ്യുന്നില്ല എന്നാണ് അരുൺ എൻ മാധവന്റെ വാദം .

    Read More »
  • “പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി “ജോക്കുട്ടൻ അന്താക്ഷരി കളിക്കുന്ന വീഡിയോ പങ്കുവെച്ച് യമുന ജോസഫ്

    കഴിഞ്ഞ ദിവസം അന്തരിച്ച ജോ ജോസഫിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് സഹോദരി യമുന ജോസഫ് .ജോ ജോസഫ് വീട്ടിൽ അന്താക്ഷരി കളിക്കുന്ന വീഡിയോ ആണ് യമുന പങ്കുവച്ചത് .കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ ജോ ജോസഫ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത് . “ഞങ്ങളുടെ ജോക്കുട്ടനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞങ്ങളുടെ ജോ കുട്ടൻ അന്താക്ഷരി കളിക്കുന്ന നിമിഷങ്ങൾ പങ്കുവെക്കുന്നു . “-യമുന ഫേസ്ബുക്കിൽ കുറിച്ചു .പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് പാടുന്നത് . ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു ഭിന്ന ശേഷിക്കാരനായ ജോ ജോസഫ്.34 വയസുള്ള ജോ ജോസഫ് വീട്ടിൽ കുഴഞ്ഞു വീഴുക ആയിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല .

    Read More »
  • കേന്ദ്ര സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ അട്ടിമറിയ്ക്കാൻ ,NewsThen – ന്റെ “പറയാനുണ്ട് പലതും” പംക്തിയിൽ ഡോ .വി .ശിവദാസൻ-വീഡിയോ

    കേസിലെ പ്രതിയായ വനിതയെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ കള്ള മൊഴി നല്കാൻ നിർബന്ധിക്കുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ .വി .ശിവദാസൻ NewsThen – ന്റെ “പറയാനുണ്ട് പലതും “പംക്തിയിൽ .കോൺഗ്രസ് ഭരിക്കുന്ന കാലത്തേക്കാൾ അന്വേഷണ ഏജൻസികളെ ഇപ്പോൾ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മികച്ച രീതിയിൽ ഭരണം നടത്തുന്ന പിണറായി സർക്കാരിനെ അട്ടിമറിക്കാൻ ആണ് കേന്ദ്ര ശ്രമം .കേരളത്തിലെ പ്രതിപക്ഷം അതിനു കൂട്ടുനിൽക്കുന്നുവെന്നും ഡോ . ശിവദാസൻ കുറ്റപ്പെടുത്തി .അഴിമതി കേസുകൾ വരുമ്പോൾ പ്രതിപക്ഷം ഭയവിഹ്വലരാവുകയാണെന്നും ഡോ .ശിവദാസൻ പറഞ്ഞു . വീഡിയോ കാണുക –

    Read More »
  • രണ്ടു സിനിമകളുമായി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി  അമ്രിൻ ഖുറേഷി,മലയാളത്തിലും അഭിനയിക്കാൻ  മോഹം

    ഇന്ന്  ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി മാല ,ഹേമമാലിനി ,ശ്രീദേവി,ജയപ്രദ  തുടങ്ങിയവർ . അവർ ഹിന്ദി സിനിമാ പ്രേമികളുടെ മാനസം കീഴടക്കി ബോളിവുഡിലെ താര റാണിമാരും സ്വപ്നോംക്കി റാണിമാരുമായി ദീർഘകാലം വിലസി .ഇവർക്കൊക്കെ ബോളിവുഡിലേക്കുള്ള  ഗേറ്റ് പാസ് തെന്നിന്ത്യൻ സിനിമകളായിരുന്നു . പ്രത്യേകിച്ച് തമിഴ് – തെലുങ്കു സിനിമകൾ . മേൽ പറഞ്ഞവരുടെ പിൻഗാമിയായി തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിരിക്കുന്നു . പേര് അമ്രിൻ ഖുറേഷി. പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ  സജിത്ത്  ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിലെ  പ്രമുഖനായ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് ” എന്ന സിനിമയിലൂടെയാണ്  ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് . തെലുങ്കിൽ വൻവിജയം നേടിയ  “സിനിമാ ചൂപിസ്ത  മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ…

    Read More »
  • പൂക്കാലം വരവായിയിലെ നായികയ്ക്ക് മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ വരൻ

    പൂക്കാലം വരവായിയിലെ നായിക മൃദുല വിജയ് വിവാഹിതയാകുന്നു .മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ യുവ കൃഷ്ണ ആണ് വരൻ .അടുത്ത മാസം 23 നു ഇരുവരുടെയും വിവാഹ നിശ്ചയം നടക്കും . പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത് .സീ കേരളത്തിലാണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നത് .350 എപ്പിസോഡുകൾ പിന്നിട്ട സീരിയലിലെ നായിക കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബ സദസിൽ ലഭിക്കുന്നത് . മഴവിൽ മനോരമയിൽ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സംപ്രേഷണം ചെയ്യുന്നത് .സീരിയലിൽ മനു പ്രതാപ്  എന്ന കഥാപാത്രത്തെയാണ് യുവ കൃഷ്ണ അവതരിപ്പിക്കുന്നത് .മൃദുല തിരുവനന്തപുരം സ്വദേശിയും യുവ കൃഷ്ണ പാലക്കാട് സ്വദേശിയുമാണ് .മൃദുല നേരത്തെ തന്നെ സീരിയൽ രംഗത്ത് സജീവമാണ് .യുവ കൃഷ്ണ വളർന്നു വരുന്ന താരമാണ് . പ്രണയ വിവാഹമല്ല ഇതെന്നാണ് വീട്ടുകാരുടെ വിശദീകരണം .വീട്ടുകാരായാണ് വിവാഹം ആലോചിച്ചത് .വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല .കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവാഹ…

    Read More »
  • സ്വപ്ന സുരേഷിന്റേതെന്ന് പറയുന്ന ശബ്ദരേഖ കൊണ്ടാടുമ്പോൾ സംഭവിക്കുന്നത് ?

    https://youtu.be/TAbtX0chAz4 കേരളത്തിലെ ഒന്നാമത്തെ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാൽ തെറ്റില്ല .കേരളത്തിലെ ഏറ്റവും ശക്തമായ കേഡർ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാലും തെറ്റില്ല .ആശയപ്രചാരണത്തിന് വലിയ സംവിധാനമുള്ള പാർട്ടിയും സിപിഐഎം തന്നെ .ആ സിപിഐഎം സ്വപ്ന സുരേഷിന്റേത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖയെ ആസ്പദമാക്കി രാഷ്ട്രീയ പ്രതിരോധം ചമയ്ക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നത് അസാധാരണമായി എന്തോ സംഭവിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് . സ്വർണക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്ന സുരേഷ് .സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ഒരു പ്രതിയുടെ വെളിപ്പെടുത്തലിന്റെ ആധികാരികതയെ ഉള്ളൂ .മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി എന്നാണ് സ്വപ്നയുടെത് എന്ന് പറഞ്ഞ് പുറത്ത് വന്ന ശബ്ദരേഖയിൽ ഉള്ളത് .മൊഴി വായിച്ചു നോക്കാൻ സാവകാശം തരാതെ ഒപ്പിടാൻ നിർബന്ധിക്കുന്നു എന്നും ശബ്ദരേഖ പറയുന്നു . കള്ളക്കടത്തിലോ അഴിമതിയിലോ പങ്കില്ലാത്ത മുഖ്യമന്ത്രിയെ കള്ളത്തെളിവുണ്ടാക്കി കുടുക്കാൻ കേരളത്തിൽ ഒരു ഏജൻസിയ്ക്ക് കഴിയുമോ ?അങ്ങിനെയുള്ള തെളിവുകൾ നിയമസംവിധാനത്തിന്…

    Read More »
  • കോവിഡ് വാക്സിന്റെ നിർമാണ- വിതരണ ലൈസൻസിനായി ഫൈസർ അപേക്ഷ സമർപ്പിച്ചു

    ലോകത്തെ കോവിഡ് വാക്സിന്റെ നിർമാണ – വിതരണ ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്ന ആദ്യ കമ്പനിയായി മരുന്ന് കമ്പനി ഭീമൻ ഫൈസർ .ഇത് സംബന്ധിച്ച അപേക്ഷ ഫൈസർ അമേരിക്കൻ അധികൃതർക്ക് സമർപ്പിച്ചു . ഫൈസറും നിർമാണ പങ്കാളിയായ ജർമൻ കമ്പനി ബയോഎൻടെക് എസ് ഇയിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം 95 % വിജയിച്ച പശ്ചാത്തലത്തിൽ ആണ് നിർമാണ – വിതരണ ലൈസൻസിനായി കമ്പനി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിട്രേഷന് അപേക്ഷ സമർപ്പിച്ചത് . മോഡേണ ഐഎൻസിയും ലൈസൻസിന് അപേക്ഷ നൽകുന്നതിന്റെ പാതയിലാണ് .ഫെബ്രുവരിയോടെ അപേക്ഷ സമർപ്പിക്കാൻ ആവുമെന്ന് ജോൺസൺ ആൻഡ് ജോൺസണും ആത്മവിശ്വാസം പ്രകടിപ്പിച്ചു .

    Read More »
Back to top button
error: