പോലീസ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് നിയമ വിദഗ്ധർ .ഏതു വിനിമയോപാധി വഴിയുള്ള ആശയവിനിമയവും കേസിലേക്ക് നയിക്കാം .കോഗ്നിസിബിൾ വകുപ്പായതിനാൽ കേസെടുക്കാൻ കാലതാമസവും പാടില്ല .
സമൂഹ മാധ്യമങ്ങളിലെ ചെറിയ തർക്കങ്ങൾ വരെ കേസിലേക്കെത്താം .അപകീർത്തിയ്ക്ക് വിധേയനായ ആളുടെ വസ്തുവിന് ഹാനിയുണ്ടാക്കുന്നതും കേസിന്റെ പരിധിയിൽ വരാ,എന്നിരിക്കെ കമ്പനികൾക്ക് അവർക്കെതിരെയുള്ള പരാതികൾ വരെ കേസിലേക്ക് മാറ്റാം .
ഒരാൾക്കെതിരെയുള്ള പരാമർശം അയാൾക്കോ അയാൾക്ക് താല്പര്യമുള്ള മറ്റാർക്കെങ്കിലുമോ മനോവിഷമമുണ്ടാക്കിയാലും കേസിലേക്കെത്താം .കേരള പോലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിന്റെ പ്രഹര ശേഷി പോലീസ് നിയമ ഭേദഗതിയ്ക്കുണ്ട് .
2015 ൽ സുപ്രീംകോടതി ഐ ടി നിയമത്തിലെ 66 എ ഭരണഘടനവിരുദ്ധമെന്നു പറഞ്ഞ് റദ്ദ് ചെയ്യുമ്പോൾ കേരള പോലീസ് നിയമത്തിലെ 118 ഡി കൂടി റദ്ദ് ചെയ്യുക ആയിരുന്നു .നിയമത്തിൽ പ്രയോഗിച്ചിരുന്ന വാക്കുകളുടെ അവ്യക്തത സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു .സമാനമാണ് പുതിയ ഭേദഗതിയും .