LIFE

  • സര്‍പ്പാട്ടയുമായി പാ.രഞ്ജിത്തും ആര്യയും

    തമിഴ് സിനിമയില്‍ തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് പാ.രഞ്ജിത്ത്. തന്റെ രണ്ടാമത്തെ ചിത്രമായ മദ്രാസിലൂടെ സംവിധായകന്‍ നേടിയ വിജയം തമിഴ് സിനിമാ ലോകത്ത് അദ്ദേഹത്തിന് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തിരുന്നു. മദ്രാസിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി, കാല എന്നീ രണ്ട് ചിത്രങ്ങളും വാണിജ്യപരമായും കലാപരമായും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റെ ചിത്രങ്ങളിലൂടെ താഴേക്കിടയിലുള്ള ജനങ്ങളുടെ വേദനകളും ജീവിതാവസ്ഥകളും തുറന്ന് കാട്ടാനാണ് പാ.രഞ്ജിത്ത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാലായ്ക്ക് ശേഷം സിനിമാസംവിധാനത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇതിനിടയില്‍ അദ്ദേഹം മൂന്നോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തമിഴ് താരം ആര്യയുമൊത്ത് രഞ്ജിത്ത് പുതിയ പടം ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. പിന്നീട് ആര്യ തന്നെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പങ്ക് വെച്ച് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണവും നല്‍കിയിരുന്നു. അന്നു മുതല്‍ പാ.രഞ്ജിത്ത് സിനിമകളുടെ ആരാധകര്‍…

    Read More »
  • ബുറേലി ചുഴലിക്കാറ്റ് കേരളം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    ബംഗാളിൽ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി കേരളം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ഇപ്പോൾ കന്യാകുമാരിയിൽ നിന്ന് 700 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് .ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടും . അടുത്ത ദിവസം ബുറേലിയുടെ സഞ്ചാര പദത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മേഖല കൂടി ഉൾപ്പെടാം എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് .ചുഴലിക്കാറ്റ് നെയ്യാറ്റിൻകര വഴി അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം വിലയിരുത്തുന്നു .ഈ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുണ്ട് . .നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് റെഡ് അലേർട്ട് .കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .

    Read More »
  • റോക്കി ഭായി താടിവടിച്ചു; വൈറലായി വീഡിയോ

    ‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കന്നഡ നടന്‍ യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ അറിയാന്‍ തുടങ്ങിയത്. റോക്കി ഭായിയായി വന്ന യഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു അത്. കോലന്‍ മുടിയും നീണ്ടതാടിയുമായിരുന്നു യഷിന്റെ ഹൈലേറ്റ്. ഇപ്പോഴിതാ താരം താടി വടിച്ചു എന്ന വാര്‍ത്തയാണ് തരംഗമാവുന്നത്. കെജിഎഫ് 2 ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് താരം താടിവടിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷകര്‍ താടി വടിക്കുന്ന വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് നിര്‍ത്തിയതിനു ശേഷം ഓഗസ്റ്റ് 26നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 90 ശതമാനം ചിത്രീകരണവും കോവിഡ് എത്തുന്നതിനു മുന്‍പേ സംവിധായകന്‍ പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയിരുന്നു. വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ കൂടാതെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. https://www.youtube.com/watch?v=qPcfkPv6TG4&feature=emb_logo

    Read More »
  • തോമസ് ഐസക്കിന്റെ ലക്‌ഷ്യം പാർട്ടിയിൽ ഗ്രൂപ്പോ ?തെരഞ്ഞെടുപ്പിന് ശേഷം കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ ഉയർത്തുമെന്ന ഐസക്കിൻറെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം

    അടഞ്ഞ അധ്യായം എന്ന് പാർട്ടി പറഞ്ഞിട്ടും കെ എസ് എഫ് ഇ വിഷയം തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം .കെ എസ് എഫ് ഇ വിഷയത്തിൽ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയ തോമസ് ഐസക്കിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പ് ഇറക്കിയതിന് ശേഷമാണ് ഐസക്കിന്റെ പ്രസ്താവന . പാർട്ടി നിലപാടിന് ശേഷം ഐസക്ക് നടത്തിയ പരാമർശങ്ങൾ തല്ക്കാലം പാർട്ടി പരിശോധിക്കില്ല .എന്നാൽ ഈ വിഷയം ഇനിയും പാർട്ടിയിൽ ഉന്നയിക്കാൻ ഐസക്കിനെ അനുവദിക്കില്ല .പാർട്ടിയിൽ ഒരു പുതിയ ഗ്രൂപ്പിനായി ഐസക്ക് ശ്രമിക്കുക ആണോ എന്ന സംശയം ചില നേതാക്കൾക്കുണ്ട് . എന്നാൽ സ്വന്തം ജില്ലയിൽ പോലും അനുയായികൾ ഇല്ലാത്ത ഐസക്കിൽ നിന്ന് വലിയൊരു കലാപം പാർട്ടി പ്രതീക്ഷിക്കുന്നില്ല .എങ്കിൽ പോലും സമാന മനസ്കരെ ഒരു കുടക്കീഴിൽ അണിനിരത്താൻ ഐസക് ശ്രമിക്കുമോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കും . പാർട്ടിയിൽ ഒരു…

    Read More »
  • ന്യൂനമർദ്ദം ചുഴലിക്കാറ്റായി ,തെക്കൻ കേരളത്തിൽ ജാഗ്രത

    ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറി .ചുഴലിക്കാറ്റ് ശ്രീലങ്കയോട് അടുക്കുകയാണ് .നാളെ ലങ്ക കടക്കുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങും .ഇതോടെ കേരളത്തിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് പ്രവചനം . വെള്ളിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്തുക .തുടർന്നങ്ങോട്ടുള്ള ഗതി കൃത്യമായി നിര്ണയിച്ചിട്ടില്ല .കേരളത്തിൽ തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ആകും എറെ പ്രഭാവം ഉണ്ടാകുക .നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് റെഡ് അലേർട്ട് .കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .

    Read More »
  • സോളോ യാത്രകൾ – എന്തിന്? എപ്പോൾ? എങ്ങനെ? മിത്ര സതീഷ്

    എനിക്ക് വീട്ടുകാരും, ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കൂടെ വരാനുണ്ടല്ലോ.. പിന്നെ ഞാനെന്തിന് സോളോ പോകണം? അയ്യേ.. ഒറ്റക്ക് യാത്ര ചെയ്യാനോ… എന്ത് ബോറഡി ആയിരിക്കും… വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ..? അനിഷ്ട സംഭവങ്ങളെന്തെങ്കിലും നേരിടേണ്ടി വന്നാൽ …?സോളോ യാത്രയിൽ റിസ്ക് ഒരുപാടില്ലെ ? സോളോ യാത്രകളെ പുച്ഛിച്ചു തള്ളിയിരുന്ന കാലത്ത് മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളിൽ ചിലത് മാത്രമാണ് മേൽ പറഞ്ഞത്. ഒന്ന് രണ്ടു സോളോ യാത്രകൾ പോയതോടെ യാത്രകളോടും ജീവിതത്തോടും തന്നെയുള്ള കാഴ്ചപ്പാടുകൾ അടിമുടി മാറി. ഇന്നിപ്പോ സുഹൃത്തുക്കളോട് പറയുക ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യണം എന്നാണ് ! #തുടക്കം❤️ …………. നവംബർ 2018ലെ ബാലി സന്ദർശന വേളയിൽ ഒരു ട്രക്കിങ്ങ് പോകാൻ ഇടയായി. 10-15 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് , ഗൈഡിന്റെ സഹായത്തോടെയാണ് അതിരാവിലെ ട്രക്കിങ്ങ് പോകുന്നത്. ഗ്രൂപ്പിൽ കാലിഫോർണിയയിൽ നിന്നുള്ള സ്ത്രീ ഒറ്റക്കായിരുന്നു എന്നുള്ളത് എന്നിൽ കൗതുകം ഉണർത്തി. അവരുടെ അടുത്ത് പോയി നിങ്ങളെന്താണ്…

    Read More »
  • ഷാ ,യോഗി ,നദ്ദ താര പ്രചാരകരെ ഇറക്കി ബിജെപി , തെലങ്കാനയിലെ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ പോലെ കണ്ടത് എന്തുകൊണ്ട് ?

    ബിഗ് 4 എന്നാണ് ബിജെപിയുടെ താരപ്രചാരകർ അറിയപ്പെടുന്നത് .നരേന്ദ്ര മോഡി ,അമിത് ഷാ ,യോഗി ആദിത്യനാഥ് ,ജെ പി നദ്ദ എന്നിവർ ആണവർ .ഇതിൽ 3 പേർ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തി എന്നത് കൗതുകകരമായ സംഗതി ആണ് ,മോഡി ഒഴികെയുള്ള 3 പേർ.ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് ഈ മൂന്ന് പേർ തെലങ്കാനയിൽ എത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തി . “ഇനി ഡൊണാൾഡ് ട്രംപ് കൂടിയേ വരാറുള്ളൂ “ഒവൈസി കളിയാക്കി പറഞ്ഞത് ആണെങ്കിലും യാഥാർഥ്യവും അതാണ് .പാർട്ടിയോടുള്ള പ്രതിബദ്ധത എന്നൊക്കെ വിളിക്കാമെങ്കിലും ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട് . അടുത്തിടെ നടന്ന ദുബാക്ക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തെലങ്കാന ഭരിക്കുന്ന ടിആർഎസിനെ അട്ടിമറിച്ച് അമ്പരപ്പിക്കുന്ന വിജയം നേടി .2018 ൽ വലിയ മാർജിനിൽ ടിആർഎസ് ജയിച്ച സീറ്റ് ആണിത് .തെലങ്കാന അസംബ്ലിയിലെ അഞ്ചിലൊന്ന് ഭാഗം ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ട് .അതായത് 119 അംഗ നിയമസഭയിലെ…

    Read More »
  • പിണറായിയെ വെട്ടാൻ കെ എസ് എഫ് ഇ ആയുധമാക്കിയ തോമസ് ഐസക്കിന് അമ്പേ പാളി ,വാർത്താക്കുറിപ്പിൽ ധനമന്ത്രിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ,തല കുനിച്ച് എ കെ ജി സെന്ററിൽ നിന്ന് ഐസക്കിന്റെ മടക്കം

    കെ എസ് എഫ് ഇ വിജിലൻസ് റെയ്‌ഡ്‌ മുൻനിർത്തി പാർട്ടിയിൽ പുതിയ പോർമുഖം തുറന്ന ധനമന്ത്രി തോമസ് ഐസക്കിന് താക്കീതുമായി സിപിഐഎം .സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഐസക്കിന്റെ നിലപാടുകൾ അമ്പേ തള്ളി . ”വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .കെ എസ് എഫ് ഇ യെ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അവ .എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . “എന്നാണ് വാർത്താക്കുറിപ്പിൽ ഐസക്കിന്റെ പേരെടുത്ത് പറയാതെ പാർട്ടിയുടെ കുറ്റപ്പെടുത്തൽ . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തോമസ് ഐസക്ക് തന്റെ നിലപാട് ആവർത്തിച്ചു .എന്നാൽ മറ്റ് നേതാക്കളിൽ നിന്ന് യാതൊരു വിധ പിന്തുണയും ഐസക്കിന് ലഭിച്ചില്ല .അതേസമയം ,യോഗത്തിൽ തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനം ഉണ്ടായി .വിജിലൻസ് റെയ്‌ഡ്‌ വിവാദമാക്കുന്നതിന് ഐസക്കിന്റെ നിലപാട് കാരണമായി എന്ന് യോഗം…

    Read More »
  • മറ്റൊരു താരപുത്രികൂടി അരങ്ങിലേക്ക്‌

    മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ അരങ്ങിലേക്ക് വരുന്നതാണ് പുതിയ വാര്‍ത്ത. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വിശേഷം സായികുമാറിന്റെ വീട്ടിലാണ്. സായികുമാറിന്റെ മകളും അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. മിനി സ്‌ക്രീനിലൂടെയാണ് മകള്‍ വൈഷ്ണവിയുടെ അരങ്ങേറ്റം. കനക ദുര്‍ഗ എന്ന നെഗറ്റീവ് കാഥാപാത്രമായാണ് സീരിയലില്‍ വൈഷ്ണവി എത്തുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായികുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

    Read More »
  • ന്യൂന മർദ്ദം ഇന്ന് ചുഴലിക്കാറ്റ് ആയേക്കും, കേരളത്തിൽ തീവ്ര മഴയെന്ന് പ്രവചനം

    ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് ആയി മാറിയേക്കും.ബുറേലി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കൻ തീരം തൊടും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്ത് എത്താനും സാധ്യത ഉണ്ട്‌. ചുഴലിക്കാറ്റിനു മുന്നോടിയായി കേരളത്തിൽ അതീവ ജാഗ്രത ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് ഉണ്ട്‌. ഡാമുകളിലും റിസർവോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ, കൊല്ലം കല്ലട എന്നീ റിസർവോയറുകളിലും പത്തനംതിട്ട കക്കി ഡാമിലും പ്രത്യേക ശ്രദ്ധ വേണം. തീർത്ഥാടന കാലം പരിഗണിച്ച് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിനങ്ങളിൽ മഴ ഉണ്ടാകും എന്നാണ് പ്രവചനം.

    Read More »
Back to top button
error: