LIFE
-
വെള്ളിയാഴ്ച മുതൽ മലബാർ, പത്തിന് മാവേലി
13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേയുടെ അനുമതി. മംഗളുരു -തിരുവനന്തപുരം മലബാർ എക്സ്പ്രെസ് വെള്ളിയാഴ്‌ചയും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം 10നും ഓടിതുടങ്ങും. ചെന്നൈ -തിരുവനന്തപുരം, ചെന്നൈ- മംഗളൂരു,ചെന്നൈ -പാലക്കാട്, തിരുവനന്തപുരം വഴിയുള്ള ചെന്നൈ- ഗുരുവായൂർ എന്നീ വണ്ടികൾ ഈമാസം എട്ടിനും മധുര -പുനലൂർ എക്സ്പ്രസ്സ് വെള്ളിയാഴ്ചയും ഓടിത്തുടങ്ങും.
Read More » -
ഐസക്കിനെ തള്ളി പിണറായി ,കെ എസ് എഫ് ഇ പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി ,ഇത് ആദ്യത്തെ പരിശോധന അല്ല ,പരിശോധന നടത്തിയത് വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം,രമൺ ശ്രീവാസ്തവയെ തള്ളിയില്ല
കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .വിജിലൻസ് നടത്തിയത് അവരുടെ കടമ.ഇത് ആദ്യമായി അല്ല കെ എസ് എഫ് ഇയിൽ പരിശോധന .നടക്കുന്നത് .2019 ൽ 18 പരിശോധനകൾ നടന്നു നടന്നു .2020 ൽ 7 എണ്ണം നടന്നു . കെ എസ് എഫ് ഇയുടെ കാര്യത്തിൽ ചില പോരായ്മകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന . വിവരങ്ങൾ ക്രോഡീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ തന്നെയാണ് മിന്നൽ പരിശോധനയ്ക്ക് നിർദേശം നൽകിയത് .സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയത്തിന്റെ പേരിൽ ആയിരുന്നു പരിശോധന .പരിശോധന കഴിഞ്ഞാൽ മേൽനടപടികൾക്കായി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുകയാണ് പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു . ഇത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത ഇല്ല .തന്നെയും തോമസ് ഐസക്കിനെയും ആനത്തലവട്ടം ആനന്ദനേയും തമ്മിൽ തെറ്റിക്കാമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു . രമൺ ശ്രീവാസ്തവക്കെതിരെയുള്ള ആരോപണവും മുഖ്യമന്ത്രി പ്രതിരോധിച്ചു .സാധാരണ…
Read More » -
സിമ്പുവിനെ ഞെട്ടിച്ച് അമ്മയുടെ സര്‍പ്രൈസ്
തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകളിലും വിവാദങ്ങളിലും എപ്പോഴും നിറയുന്ന താരമാണ് സിമ്പു എന്ന സിലമ്പരസന്‍. വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. താരമായ അച്ഛന്റെ പാത പിന്‍പറ്റി ചെറുപ്പം മുതലേ ചിമ്പു സിനിമയിലുണ്ട്. ഇപ്പോള്‍ ചിമ്പു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് പുതിയ ചിത്രമായ ഈശ്വരന്റെ പേരിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് അമ്മ നല്‍കിയ സമ്മാനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മിനി കൂപ്പറാണ് അമ്മ ഉഷ സിമ്പുവിന് സമ്മാനിച്ചത്. കാറിനൊപ്പം ഉഷ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും സിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. സിമ്പുവിന്റെ ഡ്രീം കാറാണ് ഇത്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് സിമ്പുവിന്റെ പുതിയ ചിത്രം. ഇതിനായി താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. സിനിമയ്ക്കായി നൃത്തം പഠിക്കുന്ന ചിമ്പുവിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.…
Read More » -
എൻ ഡി എയ്ക്ക് ഒരു ഘടക കക്ഷി കൂടി നഷ്ടമാകുന്നു ,കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് ആർ എൽ പി
കർഷകരുടെ ആവശ്യം മാനിച്ച് കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ എൻ ഡി എ വിടുമെന്ന് ആർ എൽ പി .ആർ എൽ പി കൺവീനർ ഹനുമാൻ ബെനിവാൾ എം പി ആണ് ഇക്കാര്യം അറിയിച്ചത് . “അമിത്ഷാജി ,താങ്കൾ കർഷക സമരം കാണുന്നില്ലേ .അത് പ്രമാണിച്ച് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം .സ്വാമിനാഥൻ കമ്മീഷന്റെ എല്ലാ നിർദേശങ്ങളും നടപ്പിലാക്കണം .ചർച്ചയ്ക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ അവസരമൊരുക്കണം .”ഹനുമാൻ ബെനിവാൾ പറഞ്ഞു . श्री @AmitShah जी,देश मे चल रहे किसान आंदोलन की भावना को देखते हुए हाल ही में कृषि से सम्बंधित लाये गए 3 बिलों को तत्काल वापिस लिया जाए व स्वामीनाथन आयोग की सम्पूर्ण सिफारिशों को लागू करें व किसानों को दिल्ली में त्वरित वार्ता के लिए उनकी…
Read More » -
നാലാമങ്കത്തിന് ഒരുങ്ങി ഹിറ്റ് കോംമ്പോ
അറബിക്കഥ, ഡയമണ്ട് നെക്ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കടല്‍ കടന്ന് ഒരു ചിത്രവുമായി ലാല്‍ജോസ് വീണ്ടും. സൗബിന്‍ ഷാഹിറും, മംമ്താ മോഹന്‍ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡോ. ഇഖബാല്‍ കുറ്റിപ്പുറമാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ദുബായില്‍ ആരംഭിക്കും. ചിത്രത്തില്‍ ദസ്തക്കീര്‍, സുലേഖ എന്നീ കഥാപാത്രങ്ങളായാണ് സൗബിനും മംമ്തയും വേഷമിടുന്നത്. ഇവര്‍ക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും കഥാപാത്രങ്ങളാകുന്നുണ്ട്. സലിംകുമാറും റഷ്യന്‍ നടിയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ആലുവക്കാരനായ ദസ്തക്കീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈല്‍ കോയയാണ് ചിത്രത്തിലെ ഗാനരചയിതാവ്.
Read More » -
കെ എസ് എഫ് ഇയിൽ ക്രമക്കേട് ഉണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ ?അതിനു വിജിലൻസിനെ ചങ്ങലക്കിടണോ ?
അത്യന്തം ഗുരുതരമായ ക്രമക്കേടുകൾ ആണ് കെ എസ് എഫ് ഇ റെയ്ഡിൽ കണ്ടെത്തിയിട്ടുള്ളത് .റെയ്ഡിലെ വിവരങ്ങൾ സർക്കാരിനെ അറിയിക്കാനും ഉദ്യോഗസ്ഥ തല നടപടികളിലേയ്ക്ക് കടക്കാനുമായിരുന്നു വിജിലൻസിന്റെ ഉദ്ദേശം .ആഴ്ചകളോളം നിരീക്ഷിച്ചതിനു ശേഷമാണ് വിജിലൻസ് റെയ്‌ഡിലേയ്ക്ക് കടന്നതും .എന്നാൽ ധനമന്ത്രി തോമസ് ഐസക്ക് കണ്ണുരുട്ടിയതോടെ റിപ്പോർട്ടിന്റെ ഭാവി തുലാസിലായി, ഒപ്പം ക്രമക്കേട് തടയാൻ ഉള്ള അവസരവും . കെ എസ് എഫ് ഇയിൽ ക്രമക്കേട് കണ്ടെത്തുന്നതിൽ ധനമന്ത്രിയ്ക്ക് എന്താണ് പ്രശ്നം ?സ്വന്തം ഓഡിറ്റിങ് മതി ,മറ്റൊരു ഏജൻസിയും ഓഡിറ്റ് ചെയ്യണ്ട എന്ന പിടിവാശി ആർക്കാണ് തുണയാകുക ?ആ സ്ഥാപനത്തിന്റെ നിലനില്പിനോ അതോ വെട്ടിത്തിന്നുന്ന ഉദ്യോഗസ്ഥർക്കോ ? സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ ആണ് .കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള ആരോപണങ്ങൾ ആണ് . രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന രഹസ്യാന്വേഷണത്തിനു ശേഷമാണ് കെ എസ് എഫ് ഇയിൽ പരിശോധന നടത്താൻ വിജിലൻസ് തയ്യാറാവുന്നത് .കള്ളപ്പണം വെളുപ്പിക്കുന്നു…
Read More » -
ദാവണിയില്‍ സുന്ദരിയായി ഹണി റോസ്; ഫോട്ടോ ഷൂട്ട് വൈറല്‍
2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ഹണി റോസ്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച് തന്റേതായ സാന്നിധ്യം ഹണി റോസ് നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദാവണിയില്‍ സുന്ദരിയായി ട്രഡീഷണല്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മനു മുളന്തുരുത്തിയാണ് ഫോട്ടോഗ്രാഫര്‍. സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും താരം കൈവെച്ചിട്ടുണ്ട്. രാമച്ചം കൊണ്ടുളള ആയുര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമകൂടിയാണ് താരം. തൊടുപുഴ മൂലമറ്റത്താണ് രാമച്ചം സ്‌ക്രബറിന്റെ യൂണിറ്റ്. അച്ഛന്‍ വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗിസുമാണ് യൂണിറ്റ് തുടങ്ങിയത്. നൂറിലേറെ തൊഴിലാളികളുമായി സംരംഭം മികച്ച രീതിയില്‍ തന്നെ മുമ്പോട്ട് പോകുന്നു. ബിഗ്ബ്രദര്‍ എന്ന ചിത്രമാണ് താരം ഒടുവിലായി അഭിനയിച്ചത്. മുല്‍ കനവെ എന്ന തമിഴ് ചിത്രം, ട്രിവാന്‍ഡ്രം ലോഡ്ജ്,…
Read More » -
ജടായു പാറ ടൂറിസം പ്രോജെക്ടിനെ ചൊല്ലി രാജീവ് അഞ്ചലും നിക്ഷേപകരും തമ്മിൽ ഏറ്റുമുട്ടൽ ,നിക്ഷേപത്തിൽ പലിശ പോലും തരാതെ പുറത്താക്കിയെന്ന് നിക്ഷേപകർ ,പ്രശ്‌നമുണ്ടാകുന്നത് നിക്ഷേപകരായെത്തി മുതാളിമാരാകാൻ ശ്രമിക്കുന്നവരെന്ന് രാജീവ് അഞ്ചൽ
ജടായു പാറ ടൂറിസം ലിമിറ്റഡ് കമ്പനിയിലെ നിക്ഷേപകർ സമര രംഗത്ത് .പ്രവാസികൾ അടക്കം നിരവധി നിക്ഷേപകർ കമ്പനി ചെയർമാൻ രാജീവ് അഞ്ചലിന്റെ പോത്തൻകോട്ടെ വീടിനു സമീപം നടത്തിയ പ്രതിഷേധത്തിൽ സംഘർഷം . അറുപത്തിയഞ്ച് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ബി ഒ ടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ജടായു പാറ ടൂറിസം പദ്ധതി .സംസ്ഥാന സർക്കാർ 30 വർഷത്തേക്കാണ് പദ്ധതി അനുവദിച്ച് നൽകിയത് .എന്നാൽ രാജീവ് അഞ്ചലും നിക്ഷേപകരും ഇടഞ്ഞതോടെ പദ്ധതി വിവാദത്തിൽ ആയിരിക്കുകയാണ് . രാജീവ് അഞ്ചലിന്റെ അനുയായികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതോടെ പോലീസ് ഇടപെടൽ വേണ്ടി വന്നു .ജടായുപാറ പദ്ധതിയ്ക്കായി കഴിഞ്ഞ അഞ്ച് വർഷമായി കോടികൾ മുടക്കിയവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കുക ആയിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു .വായ്പ എടുത്തും ഭൂമി വിറ്റും വരെ നിക്ഷേപം നടത്തിയവർ ഉണ്ട് . എന്നാൽ 12 % പലിശ പോലും ലഭിച്ചില്ലെന്നും പരാതിക്കാർ പറയുന്നു . ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരും…
Read More » -
ഒടുവിൽ അവൾ പറഞ്ഞു ,എന്നെ ഇടിച്ചിട്ടത് ആടല്ല ,ഭർത്താവിന്റെ പേര് പോലും പറയാതെ അവൾ മടങ്ങി
മരണത്തിനു മുമ്പ് ആശ പറഞ്ഞു ,”എന്നെ ഇടിച്ചിട്ടത് ആടല്ല “.ഭർത്താവിന്റെ പേരുപോലും പറയാതെ അവൾ മരണത്തിന് കീഴടങ്ങി . കൊല്ലം ഓയൂരിൽ ആശ മരിച്ചത് ഭർത്താവടക്കം പറഞ്ഞ പോലെ “ആട് ഇടിച്ചിട്ട് വീണതല്ല “.മോളുടെ അന്ത്യ മൊഴി മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കി .ഈ ആശയക്കുഴപ്പമാണ് പോലീസിൽ പരാതി നല്കുന്നതിലേയ്ക്ക് എത്തിയത് .അപ്പോഴേക്കും ആശ ഈ ലോകത്ത് നിന്ന് മറഞ്ഞിരുന്നു .ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലേതിൽ വീട്ടിൽ 36 കാരൻ ആയ അരുൺ അറസ്റ്റിലുമായി . കരിക്കം അഭിലാഷ് ഭവനിൽ ജോർജ് – ശോഭ ദമ്പതികളുടെ മകളാണ് 29 കാരിയായ ആശ.വീടിന് സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ട് പോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭർത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത് . മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടെന്ന് പോലീസ് പറയുന്നു .കോപാകുലനായ അരുൺ ആശയുടെ വയറ്റിൽ ചവിട്ടിയതോടെ ആശ ബോധരഹിതയായി .ഒക്ടോബർ 31 നു ആയിരുന്നു സംഭവം .ഈ മാസം രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു…
Read More » -
പാർട്ടിക്കുള്ളിലെ രാഹുൽ ഗാന്ധിയുടെ പോരാട്ടം അഹമ്മദ് പട്ടേലിനോട് കൂടിയായിരുന്നു ,അഹമ്മദ് പട്ടേൽ ഇല്ലാത്ത കോൺഗ്രസ് എങ്ങനെയാവും ?
കഴിഞ്ഞ ആഴ്ചയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചു .തരുൺ ഗൊഗോയ്‌ക്കും അഹമ്മദ് പട്ടേലിനും .ഇരുവരും കോവിഡിന് കീഴടങ്ങുക ആയിരുന്നു .എന്നാൽ അഹമ്മദ് പട്ടേലിനുള്ള ആദരാഞ്ജലി അർപ്പിക്കൽ ചടങ്ങ് വേറിട്ട് നിന്നു . “യുവത്വത്തിന്റെ പ്രസരിപ്പും മുതിർന്നവരുടെ അനുഭവ സമ്പത്തും ക്രോഡീകരിച്ച് പാർട്ടിയ്ക്ക് വേണ്ടി ഉപയോഗിക്കാൻ അഹമ്മദ് പട്ടേലിന് കഴിഞ്ഞു .അഹമ്മദ് ഭായ്ക്ക് വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയ്ക്ക് വേണ്ടി ആയിരുന്നു .”പ്രവർത്തക സമിതി അനുശോചന പ്രമേയത്തിൽ പറഞ്ഞു . അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന കോൺഗ്രസ് ഖജാൻജി സ്ഥാനം പവൻ കുമാർ ബൻസാലിനെ ഏൽപ്പിച്ചു .ഈ തെരഞ്ഞെടുപ്പ് പലരെയും അമ്പരപ്പിച്ചു എന്നത് യാഥാർഥ്യം .എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വാസ്യത ആർജിച്ചയാളും കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഫണ്ട് തരൂ എന്ന് ആജ്ഞാപിക്കാനും ഇത്ര ഫണ്ട് ചിലവാക്കിയാൽ മതി എന്ന് നേതാക്കളോട് അഭ്യർത്ഥിക്കാനും പറ്റിയ നേതാവ് ബൻസാൽ തന്നെയാണെന്നത് നേതാക്കൾക്ക് തീർച്ചയാണ് . രാഷ്ട്രീയ…
Read More »