LIFE

  • കേന്ദ്രത്തിന് സമ്മർദ്ദം ഏറുന്നു ,കർഷകരോട് അനുഭാവം പ്രകടിപ്പിച്ച് ഡിസംബർ 8 മുതൽ ഗുഡ്‌സ് ട്രക്ക് പണിമുടക്ക്

    കർഷക സമരം ഒത്തുതീർപ്പ് ആക്കിയില്ലെങ്കിൽ ഡിസംബർ 8 മുതൽ രാജ്യത്ത് ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിന്റെ മുന്നറിയിപ്പ് .ഒരു കോടി ട്രക്കുകൾ ആണ് സംഘടനയ്ക്ക് കീഴിൽ ഉള്ളത് . ” ഡിസംബർ 8 മുതൽ ഉത്തരേന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ അവസാനിപ്പിക്കും .ഡൽഹി ,ഹരിയാന ,ഉത്തർ പ്രദേശ് ,പഞ്ചാബ് ,ഹിമാചൽ ,ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്കുള്ള ചരക്കു നീക്കം നിലയ്ക്കും .എന്നിട്ടും കേന്ദ്രം കർഷകരെ പരിഗണിച്ചില്ലെങ്കിൽ ദേശവ്യാപകമായി ചരക്ക് നീക്കം സ്തംഭിപ്പിക്കും .”സംഘടനാ നേതാവ് കുൽതരൻ സിങ് അത്വാൾ വ്യക്തമാക്കി . ഇന്ത്യയിൽ 60 % ചരക്ക് ഗതാഗതം റോഡിലൂടെയാണ് .”അവർ ജനാധിപത്യപരമായ അവകാശങ്ങൾക്ക് വേണ്ടിയാണു പോരാടുന്നത് .റോഡ് ഗതാഗത മേഖല പോലെ രാജ്യത്തിൻറെ നട്ടെല്ലാണ് കർഷകർ .70 % ഗ്രാമീണരും കൃഷിയെ ആശ്രയിക്കുന്നു .ഞങ്ങളുടെ സമരം ഉത്തരേന്ത്യയെ സ്തംഭിപ്പിക്കും .”സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി .

    Read More »
  • ബുറേവി വെള്ളിയാഴ്ച കേരളത്തിൽ ,7 ജില്ലകളിൽ ജാഗ്രത

    ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിൽ .7 ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു . തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ആലപ്പുഴ ,ഇടുക്കി ,എറണാംകുളം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം ഉണ്ട് .കനത്ത മഴക്കും കാറ്റിനും സാധ്യത ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു .നാല് ജില്ലകളിൽ നാളെ മുതൽ തന്നെ മഴ ഉണ്ടാകും .തിരുവനനതപുരം കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ നാളെ അതിശക്തമായ മഴ ഉണ്ടാകും . നേവിയും എയർ ഫോഴ്‌സും ദുരന്ത നിവാരണ സംഘവും എല്ലാ തയ്യാറെടുപ്പുകളോടെയും ഇരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

    Read More »
  • 2015 മുതൽ തമിഴ്‌നാടിന് വേണ്ടി കളിക്കുന്നുണ്ടെങ്കിലും സെലക്ടർമാർ തിരിഞ്ഞു നോക്കിയില്ല ,ഐപിഎല്ലിൽ തിളങ്ങിയിട്ടും ഓസ്‌ട്രേലിയയിലേക്ക് ടീമിനൊപ്പം അയച്ചത് നെറ്റ് ബൗളറായി,ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട നടരാജന്റേത് മധുര പ്രതികാരം

    ഓസ്‌ട്രേലിയെക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 13 റൺസിനാണ് വിജയിച്ചത് .ഇതിന് പ്രധാന കാരണം ബൗളർമാരുടെ പ്രകടനം തന്നെയാണ് .ബൗളർമാരിൽ ഏറെ തിളങ്ങിയതാകട്ടെ അരങ്ങേറ്റക്കാരൻ ടി നടരാജനും . അരങ്ങേറ്റ മത്സരം കളിക്കുന്ന നടരാജൻ തന്റെ മൂന്നാം ഓവറിൽ തന്നെ ലക്‌ഷ്യം കണ്ടു .മാർനസിനെ നടരാജൻ ക്ളീൻ ബൗൾഡ് ആക്കുക ആയിരുന്നു .ഏകദിനത്തിൽ 6 മത്സരത്തിൽ ആദ്യ പവർപ്ലേയിൽ വിക്കറ്റ് വരൾച്ച അനുഭവപ്പെട്ടിരുന്ന ഇന്ത്യക്ക് ഈ വിക്കറ്റ് മത്സരത്തിലേക്കുള്ള തിരിച്ചു വരവ് ആയിരുന്നു .നവദീപ് സൈനിയ്ക്ക് പുറം വേദന ആയപ്പോൾ ആണ് 29 കാരനായ നടരാജൻ ടീമിൽ ഇടം പിടിച്ചത് . ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളർ ആണ് നടരാജൻ .”യോർക്കർ മെഷീൻ “എന്നാണ് നടരാജന്റെ വിളിപ്പേര് തന്നെ .ഹൈദരാബാദിന് വേണ്ടി 16 വിക്കറ്റാണ് നടരാജൻ എറിഞ്ഞു വീഴ്ത്തിയത് . നെറ്റ് ബൗളർ ആയാണ് നടരാജനെ സെലക്ടർമാർ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് അയച്ചത് .പിന്നീട് ട്വൻറി ട്വന്റി ടീമിൽ ഉൾപ്പെടുത്തി .ഏകദിന…

    Read More »
  • കെ.ജി.എഫ് ഡയറക്ടറും പ്രഭാസും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു

    കെ.ജി.എഫിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കൈയില്‍ തോക്കുമായി ഇരിക്കുന്ന പ്രഭാസാണ് പോസ്റ്ററില്‍. കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍. ഗംഭീര ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍, ഒരാളെ വിളിക്കുന്ന ഏറ്റവും അക്രമകാരി- എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസി’ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ചിത്രം നിര്‍മിക്കുന്നത് അനില്‍ തഡനിയാണ്. കെജിഫ്; ചാപ്റ്റര്‍ 2 ന്റെ ഷൂട്ടിങ്ങും മറ്റു ജോലികളും അവസാനിച്ചതിന് ശേഷമായിരിക്കും സലാറിന് തുടക്കമിടുക. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘സലാര്‍’ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘രാധേ ശ്യാമി’ന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

    Read More »
  • ആരായിരുന്നു സിൽക്ക് സ്മിത ?അറുപതാം പിറന്നാളിൽ ഒരന്വേഷണം

    വിജയലക്ഷ്മി വടലപട്ല എന്ന വെള്ളിത്തിരയിലെ സിൽക്ക് സ്മിത 1980 കളിൽ അഭ്രപാളിയിലെ സെക്സ് ബോംബ് ആയിരുന്നു .എന്നാൽ 36 ആം വയസിൽ സിൽക്ക് സ്മിത ഈ ലോകത്തോട് വിട പറയാൻ തീരുമാനമെടുത്തു .2020 ഡിസംബർ 2 സിൽക്ക് സ്മിതയുടെ അറുപതാം ജന്മദിനമാണ് .ആരായിരുന്നു സിൽക്ക് സ്മിത ? ആന്ധ്രപ്രദേശിലെ ഒരു ദരിദ്രകുടുംബത്തിലാണ് വിജയലക്ഷ്മിയുടെ ജനനം .ദാരിദ്ര്യം കാരണം എട്ടാം വയസിൽ വിജയലക്ഷ്മിയ്ക്ക് പഠനം അവസാനിക്കേണ്ടി വന്നു .മാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ വിജയലക്ഷ്മിയെ വീട്ടുകാർ വിവാഹം കഴിപ്പിക്കുകയും ചെയ്തു . എന്നാൽ ഭർതൃവീട്ടിലെ പീഡനം സഹിക്ക വയ്യാതെ വിജയലക്ഷ്മി വീട്ടിൽ നിന്നിറങ്ങി മദ്രാസിലേക്ക് വണ്ടി കയറി .സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് വിജയലക്ഷ്മി അഭിനയ ജീവിതം ആരംഭിച്ചു .സംവിധായകൻ വിനു ചക്രവർത്തിയുടെ കണ്ണിൽപ്പെടുന്നതോടെ വിജയലക്ഷ്മിയുടെ സിനിമയിലെ പേര് സിൽക്ക് എന്നാകുന്നു . 1979 ൽ വണ്ടിച്ചക്രം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് സിൽക്ക് .പടം ശ്രദ്ധിക്കപ്പെട്ടതോടെ വിജയലക്ഷ്മിയുടെ പേര് സിൽക്ക് സ്മിത…

    Read More »
  • ഹോട്ട് ലുക്കില്‍ ശാലിന്‍; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

    ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് സിനിമയില്‍ ചേക്കേറിയ താരമാണ് നടി ശാലിന്‍ സോയ. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ പുതിയ മേക്കോവര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടാണ് നടി ലോക്ഡൗണ്‍ കാലത്ത് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ശാലിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഒറ്റയ്ക്ക് മാലിദ്വീപില്‍ എത്തിയത്. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകള്‍ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പകുന്നത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ശാലിന്റ ദീപാ റാണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഔട്ട് ഓഫ് സിലബസ്, ഒരുവന്‍, വാസ്തവം, എല്‍സമ്മ എന്ന ആണ്‍കുട്ടി, മനുഷ്യ മൃഗം, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലൂ സിംഗ, കര്‍മയോധ, അരികില്‍ ഒരാള്‍ വിശുദ്ധന്‍, റോക്ക് സ്റ്റാര്‍, രാജമന്ത്രി, ഡ്രാമ, യാത്ര, ധമാക്ക തുടങ്ങി…

    Read More »
  • ഇന്ദ്രജിത്തിന്റെ ക്രൈം ത്രില്ലര്‍ ചിത്രം ‘അനുരാധ ക്രൈം NO.59/2019’ തുടങ്ങി

    ഇന്ദ്രജിത്ത്, അനു സിത്താര, വിഷ്്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസി സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം NO.59/2019 എന്ന ചിത്രത്തിന്റെ ചിത്രീകരണം കടുത്തിരുത്തിയില്‍ ആരംഭിച്ചു. ഷാന്‍ തുളസീധരനും, ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യാം കുമാര്‍, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഗദ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛാടാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കു. ഡിക്‌സണ്‍ പൊഡുത്താസാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ക്കോട്ട, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്‌.

    Read More »
  • ലക്‌ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് ,തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കുന്നത് അറനൂറിലേറെ ന്യൂനപക്ഷ സ്ഥാനാർത്ഥികളെ

    മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ല എന്ന് കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു .ബിജെപിയുടെ പ്രഖ്യാപിത നിലപാടാണോ ഇത് എന്നായിരുന്നു ചർച്ച .എന്നാൽ കർണാടകയിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ മറ്റൊരു ചിത്രമാണ് കിട്ടുന്നത് .ന്യൂനപക്ഷ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കേരള ബിജെപിയിൽ വർധന ആണ് ഉണ്ടായിരിക്കുന്നത് . മൊത്തം 612 സ്ഥാനാത്ഥികളെ ആണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് .ഇതിൽ അഞ്ഞൂറ് പേർ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ളവർ ആണ് .112 പേർ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും . 45 %ത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബിജെപി തന്ത്രം ആണിതെന്നാണ് വിലയിരുത്തൽ .രാജ്യത്ത് ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയ്ക്ക് തടസം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ സാധിക്കാത്തത് ആണെന്ന് ബിജെപി നേതൃത്വം കരുതുന്നു .ഈ പശ്ചാത്തലത്തിൽ ആണ് കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉള്ള സ്ഥാനാർത്ഥികളെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അണിനിരത്തുന്നത് . എ…

    Read More »
  • സിൽക്ക് സ്മിതയുടെ 60-ാം പിറന്നാള്‍

    ഇന്ന് നടി സില്‍ക്ക് സ്മിതയുടെ 60-ാം ജന്മവാര്‍ഷികം. ആന്ധ്രാപ്രദേശിലെ വരണ്ട പൊടിമണ്ണുള്ള ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയുടെ മാസ്മരിക വര്‍ണ്ണത്തിലേക്ക് മാത്രമല്ല, പുരുഷത്വത്തിന്റെ ഉര്‍വ്വരതയിലേക്ക് കടന്നുവന്ന നടിയായിരുന്നു സില്‍ക് സ്മിത. പേര് വിജയലക്ഷമി പക്ഷേ അറിയപ്പെട്ടത് മറ്റൊരു പേരിലും. ഒരു എക്‌സ്ട്രാ നടിയായി സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവര്‍ 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ ‘സില്‍ക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിന് ശേഷമാണ് സ്മിത സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു. ഒരു സെക്‌സ് സിംബലായി മാറിയ അവര്‍ 1980 കളില്‍ ഇത്തരം വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം…

    Read More »
  • ഫൈസർ -ബയോ എൻ ടെക് കോവിഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചു ,വാക്സിൻ ഇനി ജനങ്ങളിലേക്ക്

    ഫൈസർ -ബയോ എൻ ടെക് കോവിഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചു.ജനങ്ങൾക്ക് കുത്തിവെയ്പ്പ് നടത്താൻ ആണ് അനുമതി .ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് വാക്സിൻ കുത്തിവെയ്പ്പിന് അനുമതി നൽകുന്നത് . വാക്സിനേഷന്റെ അനുമതിയ്ക്കായുള്ള സമിതി ആർക്കൊക്കെയാണ് ആദ്യം കുത്തിവെയ്പ്പ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മുൻഗണനാ പട്ടിക തീരുമാനിക്കും .ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു . വാക്സിൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരത്തിനായും ഫൈസർ സമർപ്പിച്ചിട്ടുണ്ട് .അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്സിൻ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാക്കും .

    Read More »
Back to top button
error: