‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കന്നഡ നടന് യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ അറിയാന്‍ തുടങ്ങിയത്. റോക്കി ഭായിയായി വന്ന യഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക് നല്കിയ ചിത്രം കൂടിയായിരുന്നു അത്. കോലന്‍ മുടിയും നീണ്ടതാടിയുമായിരുന്നു യഷിന്റെ ഹൈലേറ്റ്. ഇപ്പോഴിതാ താരം താടി വടിച്ചു എന്ന വാര്‍ത്തയാണ് തരംഗമാവുന്നത്.
കെജിഎഫ് 2 ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് താരം താടിവടിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷകര്‍ താടി വടിക്കുന്ന വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് നിര്‍ത്തിയതിനു ശേഷം ഓഗസ്റ്റ് 26നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 90 ശതമാനം ചിത്രീകരണവും കോവിഡ് എത്തുന്നതിനു മുന്‍പേ സംവിധായകന് പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയിരുന്നു. വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ കൂടാതെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
https://www.youtube.com/watch?v=qPcfkPv6TG4&feature=emb_logo