മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ അരങ്ങിലേക്ക് വരുന്നതാണ് പുതിയ വാര്‍ത്ത. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വിശേഷം സായികുമാറിന്റെ വീട്ടിലാണ്. സായികുമാറിന്റെ മകളും അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. മിനി സ്‌ക്രീനിലൂടെയാണ് മകള്‍ വൈഷ്ണവിയുടെ അരങ്ങേറ്റം. കനക ദുര്‍ഗ എന്ന നെഗറ്റീവ് കാഥാപാത്രമായാണ് സീരിയലില്‍ വൈഷ്ണവി എത്തുന്നത്.
മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സായികുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.