ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറി .ചുഴലിക്കാറ്റ് ശ്രീലങ്കയോട് അടുക്കുകയാണ് .നാളെ ലങ്ക കടക്കുന്ന ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് നീങ്ങും .ഇതോടെ കേരളത്തിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് പ്രവചനം .
വെള്ളിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്തുക .തുടർന്നങ്ങോട്ടുള്ള ഗതി കൃത്യമായി നിര്‍ണയിച്ചിട്ടില്ല .കേരളത്തിൽ തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ആകും എറെ പ്രഭാവം ഉണ്ടാകുക .നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് .
നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് റെഡ് അലേർട്ട് .കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .