സര്‍പ്പാട്ടയുമായി പാ.രഞ്ജിത്തും ആര്യയും

മിഴ് സിനിമയില്‍ തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് പാ.രഞ്ജിത്ത്. തന്റെ രണ്ടാമത്തെ ചിത്രമായ മദ്രാസിലൂടെ സംവിധായകന്‍ നേടിയ വിജയം തമിഴ് സിനിമാ ലോകത്ത് അദ്ദേഹത്തിന് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തിരുന്നു. മദ്രാസിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി, കാല എന്നീ രണ്ട് ചിത്രങ്ങളും വാണിജ്യപരമായും കലാപരമായും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തന്റെ ചിത്രങ്ങളിലൂടെ താഴേക്കിടയിലുള്ള ജനങ്ങളുടെ വേദനകളും ജീവിതാവസ്ഥകളും തുറന്ന് കാട്ടാനാണ് പാ.രഞ്ജിത്ത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാലായ്ക്ക് ശേഷം സിനിമാസംവിധാനത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇതിനിടയില്‍ അദ്ദേഹം മൂന്നോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തമിഴ് താരം ആര്യയുമൊത്ത് രഞ്ജിത്ത് പുതിയ പടം ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. പിന്നീട് ആര്യ തന്നെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പങ്ക് വെച്ച് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണവും നല്‍കിയിരുന്നു. അന്നു മുതല്‍ പാ.രഞ്ജിത്ത് സിനിമകളുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സാര്‍പ്പാട്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോക്‌സിംഗ് പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയായിരിക്കുമെന്നാണ് പോസ്റ്ററില്‍ നിന്നും മനസിലാവുന്നത്

Leave a Reply

Your email address will not be published. Required fields are marked *