ബംഗാളിൽ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി കേരളം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ഇപ്പോൾ കന്യാകുമാരിയിൽ നിന്ന് 700 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് .ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടും .
അടുത്ത ദിവസം ബുറേലിയുടെ സഞ്ചാര പദത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മേഖല കൂടി ഉൾപ്പെടാം എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് .ചുഴലിക്കാറ്റ് നെയ്യാറ്റിൻകര വഴി അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം വിലയിരുത്തുന്നു .ഈ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുണ്ട് .
.നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് .
നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് റെഡ് അലേർട്ട് .കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .