LIFE
-
ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി
കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ പുതിയ ചിത്രം ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ഖോ ഖോയുടെ സംവിധാനം ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ റിജി നായരാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ടോബിന്‍ തോമസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം,പേരിലെ സൂചനെ പോലെ ഇന്ത്യയിലെ പരമ്പരാഗതമായ ഖൊ ഖൊ എന്ന കായികവിനോദത്തെക്കുറിച്ചാണ് സിനിമ. ഒരു തുരുത്തിലെ സ്കൂളിലേക്ക് കായികാദ്ധ്യാപികയായി എത്തുന്ന മറിയ ഫ്രാൻസിസ് എന്ന കഥാപാത്രമാണ് രജിഷയുടേത്. മറിയ അവിടെ നിന്ന് ഒരു ഖൊ ഖൊ ടീമിനെ വളർത്തിയെടുക്കുന്ന കഥയാണ് ചിത്രം പറയുന്നത്. രജിഷയ്ക്ക് പുറമേ പതിനഞ്ചു കുട്ടികളുണ്ട് ചിത്രത്തിൽ, ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച മമിത ബൈജു അഞ്ജു എന്ന കഥാപാത്രമായെത്തുന്നു. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ള പതിനാലു കുട്ടികളും സിനിമയിലുണ്ട്. ഖൊ…
Read More » -
റെക്കോര്‍ഡിട്ട് വിജയ്‌യുടെ ‘മാസ്റ്റര്‍ സെല്‍ഫി’
ഗാനങ്ങളും, വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകളും ഷെയറിങ്ങും കിട്ടുന്നത് പതിവാണ്. എന്നാല്‍ സെല്‍ഫികള്‍ക്ക് ലക്ഷം കടന്ന് ലൈക്കുകള്‍ എന്നത് കൗതുകം തന്നെയാണ്. ഇവിടെ ഇതാ നാല് ലക്ഷം ലൈക്കിന് അടുത്തെത്തിയിരിക്കുകയാണ് ഇളയ ദളപതി വിജയ്‌യുടെ സെല്‍ഫി. 2020ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി വിജയ് പകര്‍ത്തിയ ഈ മാസ്റ്റര്‍ സെല്‍ഫി. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെല്‍ഫിക്ക് ലഭിച്ചത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാന്‍ എത്തിയ ആരാധകരെ കാരവാന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. അതിന് ശേഷം വിജയ് പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് താരം ഈ സെല്‍ഫി പകര്‍ത്തിയത്. <blockquote class=”twitter-tweet”><p lang=”en” dir=”ltr”>Thank you Neyveli <a href=”https://t.co/cXQC8iPukl”>pic.twitter.com/cXQC8iPukl</a></p>— Vijay (@actorvijay) <a href=”https://twitter.com/actorvijay/status/1226863840513515520?ref_src=twsrc%5Etfw”>February 10, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
Read More » -
വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം… ഭരണഘടന അത് അനുവദിക്കുന്നുണ്ട്….: വൈറലായി ചാക്കോച്ചന്റെ പ്രചരണ ഗാനം
കേരളമൊട്ടാകെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വാഗ്ദാനങ്ങളും ചൂണ്ടി കാണിച്ച് കൊണ്ടുളള പ്രചരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ തവണയും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാരഡി ഗാനങ്ങള്‍ ഇറങ്ങാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ സ്വന്തം ശബ്ദത്തില്‍ പാടുന്ന പ്രചരണ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്’ എന്ന ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം പഞ്ചവര്‍ണതത്തയില്‍ ജനപ്രതിനിധിയായ കലേഷ് എന്ന വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഇലക്ഷന് മുന്‍പ് താന്‍ ചെയ്ത വികസനങ്ങളെ കുറിച്ച് വോട്ടര്‍മാരോട് പാരഡി ഗാനത്തിലൂടെ പറയുകയാണ്. പഴശ്ശിരാജയിലെ ഹിറ്റ് പാട്ടിന്റെ സംഗീതത്തിനൊപ്പം വരികള്‍ മാറ്റി സ്റ്റുഡിയോയില്‍ നിന്നും സ്വന്തം ശബ്ദത്തില്‍ പാടുകയാണ് കലേഷ്. പിഷാരടിയുടെ പോസ്റ്റുകളും അതിന്…
Read More » -
ഓടുന്ന കാറിന്റെ വിൻഡോയിൽ ഇരുന്നു വെള്ളമടി, പിന്നെ നടന്നത് -വീഡിയോ
ഇന്ത്യയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ വളരെയധികം കൂടുതലാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമപരമായി ശിക്ഷാർഹവുമാണ്. നിയമങ്ങൾക്ക് പുല്ലുവിലകൽപിച്ച് കാറിന്റെ വിൻഡോയിൽ ഇരുന്ന് മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്, മുംബൈ എക്സ്പ്രസ് വെയിൽ ഡിസംബർ രണ്ടിന് രാവിലെ ഒന്നരയോടെയാണ് യുവാക്കളുടെ ഈ നിയമലംഘനം. വണ്ടി നീങ്ങി കൊണ്ടിരിക്കെ കാറിന്റെ പിന്നിലെ ഡോറിന്റെ വിൻഡോയിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. പിന്നിലുണ്ടായിരുന്ന കാറിൽ ഉള്ളയാൾ ഇത് വീഡിയോയിൽ പകർത്തി. ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. I thought this sort of utter nonsense had stopped years ago. Clearly not. MH47AB6622. 1:25 am. Just before the domestic airport bridge. Do your thing @MumbaiPolice @CPMumbaiPolice…
Read More » -
ആര്‍ആര്‍ആറിലേക്ക് ആലിയയും എത്തി; ചിത്രങ്ങള്‍ വൈറല്‍
എസ്.എസ്. രാജമൗലി സംവിധാനം നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’ എന്ന ‘രുധിരം രണം രൗദ്രം’ എന്ന ചിത്രം. ചരിത്ര കഥയാണ് ഈ ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ ബോളിവുഡ് നടി ആലിയ ഭട്ടും എത്തിയിരിക്കുകയാണ്. ലൊക്കേഷനില്‍ സംവിധായകന്‍ രാജമൗലിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 300 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ 1920കളിലെ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 2020 മാര്‍ച്ചില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണമത് സാധ്യമായില്ല. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സണ്‍ ചിത്രത്തില്‍ സുപ്രധാനമായൊരു കഥാപാത്രത്തെ…
Read More » -
ഇലക്ഷന്‍ പ്രചാരണരംഗത്ത് നടി അനുശ്രീയും
ഒരു റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലെസ് എന്ന സിനിമയിലൂടെ കടന്നു വന്ന താരമാണ് അനുശ്രീ. നാടന്‍ വേഷത്തിലും മോഡേണ്‍ വേഷത്തിലും ഒരേ പോലെ തിളങ്ങിയ താരത്തിന്റെ സംസാര ശൈലിയാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സ്ഥാനാര്‍ത്ഥിയായ സുഹൃത്തിന് വേണ്ടിയുളള പ്രചാരണത്തിലാണ് താരം. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസുമായുളള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു. ‘രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല, കാരണം അവിടെ പറയുന്ന…
Read More » -
ജോജു ജോർജ് നായകനാവുന്ന ‘പീസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു….
പ്രേക്ഷകശ്രദ്ധ നേടിയ ‘ഒരു ഹലാല്‍ ലവ് സ്റ്റോറി’,മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ‘നായാട്ട്’ എന്നീ സിനിമകൾക്ക് ശേഷം ജോജു ജോർജ് നായകനാക്കി നവാഗതനായ യുവ സംവിധായകൻ സൻഫീർ.കെ ഒരുക്കുന്ന “പീസ് ” എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കാർലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സൻഫീർ. സട്ടയർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘പീസ്’ നിർമിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരനാണ്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സാംസൺ കോട്ടൂരാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്. ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി…
Read More » -
പ്രമുഖ പദവിയിലെ ഉന്നത നേതാവിന് ഡോളർ കടത്തിൽ പങ്കെന്ന് മൊഴി,വിശദമായ അന്വേഷണത്തിന് കസ്റ്റംസ്, ഞെട്ടിക്കുന്ന വിവരങ്ങൾ
ഡോളർ കടത്തിൽ ഉന്നത രാഷ്ട്രീയ നേതാവിന് ബന്ധമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത് കസ്റ്റംസിന് മൊഴി നൽകി.സമാനമായ മൊഴി സ്വപ്നയും നൽകിയിട്ടുണ്ട്. ഡോളറാക്കിയ പണം എവിടെ നിന്ന് എന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ്.വിദേശയാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തേക്കും. നേതാവ് കൈമാറിയ പണം,ബദൽ ആയി ഡോളർ കൈമാറിയ സ്ഥലം തുടങ്ങിയതിന്റെ വിശദ വിവരങ്ങൾ സരിത് നൽകിയതായാണ് വിവരം.താൻ ചെയ്ത സഹായങ്ങൾ സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ സർവകലാശാല ഉപകേന്ദ്രം ഷാർജയിൽ തുടങ്ങാൻ നേതാവിന് പദ്ധതി ഉണ്ടായിരുന്നുവത്രെ.ഇതിനാണ് ഡോളർ ആക്കി പണം നൽകിയത് എന്ന് സ്വപ്ന വെളിപ്പെടുത്തി.ബംഗളുരുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തുന്ന ഒരു വ്യക്തി ഇക്കാര്യത്തിൽ നേതാവിനെ സഹായിച്ചതായും സ്വപ്ന മൊഴി നൽകിയെന്നാണ് വിവരം. പരിശോധന ഇല്ലാതെ എയർപോർട്ടിലൂടെ സഞ്ചരിക്കാൻ കഴിയുന്ന വ്യക്തി നടത്തിയ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസിയെ ഞെട്ടിച്ചതായാണ് വിവരം.വി ഐ പി സ്റ്റാറ്റസ് പല ഇടപാടുകൾക്കും ഉപയോഗിച്ചതായും റിപ്പോർട്ട് ഉണ്ട്.
Read More » -
രജനീകാന്തിന് തമിഴ്നാട്ടിലെ രാഷ്ട്രീയ സൂപ്പർഹിറ്റ് ആകാൻ കഴിയുമോ?
ഈ വരുന്ന ഡിസംബർ 31 ന് സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീയതി പ്രഖ്യാപിക്കും. തന്റെ മുൻ പ്രഖ്യാപനങ്ങൾ പോലെയല്ല ഇത്തവണ രജനീകാന്ത് രാഷ്ട്രീയപാർട്ടി ഉണ്ടാക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ദ്രാവിഡ രാഷ്ട്രീയത്തെ ആത്മീയ രാഷ്ട്രീയം ആക്കി മാറ്റും എന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം. എന്നാൽ രജനീകാന്തിന് അതിന് കഴിയുമോ? ഒരു പ്രസ്താവന കൊണ്ട് വിജയിക്കാൻ ഇതൊരു സിനിമയല്ല. ദ്രാവിഡ രാഷ്ട്രീയത്തിലൂടെ അല്ലാതെ ആരും തമിഴ്നാട്ടിൽ രക്ഷപ്പെട്ടിട്ടുമില്ല. കൃത്യമായ രാഷ്ട്രീയ തിരക്കഥ ഉണ്ടായാലേ തമിഴകത്ത് പിടിച്ചുനിൽക്കാൻ ആകൂ. എംജിആറിന് “ഡിഎംകെ ചതിച്ചു” എന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. “താൻ ഇര” എന്ന വൺലൈൻ ജയലളിതയ്ക്കും ഉണ്ടായിരുന്നു. ഇത്തരം ഒരു സ്ക്രിപ്റ്റ് ഇല്ലാത്തതായിരുന്നു ശിവാജിഗണേശന്റെയും ഒരുപരിധിവരെ കമൽഹാസന്റെയും പരാജയം. ഒരു മൂന്നാം ബദലിന് തമിഴ്നാട്ടിൽ വോട്ട് ഉണ്ട് എന്നുള്ളത് സത്യമാണ്. രജനിയെക്കാൾ എത്രയോ താഴെയുള്ള താരമായ വിജയകാന്തിന് 2006 ൽ പാർട്ടി രൂപീകരിച്ചപ്പോൾ 8 ശതമാനം വോട്ട് കിട്ടി. എന്നാൽ ഇത്രയും വോട്ട്…
Read More » -
2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കും :ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ
2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ .ബംഗാൾ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പ്രഖ്യാപനം .ബംഗാളിൽ നിരവധി പേർക്ക് പൗരത്വം ലഭിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു .ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആണ് കൈലാഷ് വിജയ് വർഗിയ. അഭയാർത്ഥികളോടു ബംഗാളിലെ മമത സർക്കാരിന് കരുണ ഇല്ലെന്നു ബിജെപി നേതാവ് കുറ്റപ്പെടുത്തി .കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിന് നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു . ബംഗാളിലെ ജനങ്ങളെ മണ്ടന്മാർ ആക്കാനാണ് ബിജെപി ശ്രമമെന്ന് തൃണമൂൽ നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞു .വർഷങ്ങളായി ബംഗാളിൽ വോട്ട് ചെയ്യുന്ന അഭയാർത്ഥികൾ പൗരന്മാർ അല്ലെ എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ചോദിച്ചു .
Read More »