2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ .ബംഗാൾ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പ്രഖ്യാപനം .ബംഗാളിൽ നിരവധി പേർക്ക് പൗരത്വം ലഭിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു .ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആണ് കൈലാഷ് വിജയ് വർഗിയ.
അഭയാർത്ഥികളോടു ബംഗാളിലെ മമത സർക്കാരിന് കരുണ ഇല്ലെന്നു ബിജെപി നേതാവ് കുറ്റപ്പെടുത്തി .കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിന് നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു .
ബംഗാളിലെ ജനങ്ങളെ മണ്ടന്മാർ ആക്കാനാണ് ബിജെപി ശ്രമമെന്ന് തൃണമൂൽ നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞു .വർഷങ്ങളായി ബംഗാളിൽ വോട്ട് ചെയ്യുന്ന അഭയാർത്ഥികൾ പൗരന്മാർ അല്ലെ എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ചോദിച്ചു .