LIFE
-
2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കും :ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ
2021 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ .ബംഗാൾ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പ്രഖ്യാപനം .ബംഗാളിൽ നിരവധി പേർക്ക് പൗരത്വം ലഭിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു .ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആണ് കൈലാഷ് വിജയ് വർഗിയ. അഭയാർത്ഥികളോടു ബംഗാളിലെ മമത സർക്കാരിന് കരുണ ഇല്ലെന്നു ബിജെപി നേതാവ് കുറ്റപ്പെടുത്തി .കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിന് നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു . ബംഗാളിലെ ജനങ്ങളെ മണ്ടന്മാർ ആക്കാനാണ് ബിജെപി ശ്രമമെന്ന് തൃണമൂൽ നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞു .വർഷങ്ങളായി ബംഗാളിൽ വോട്ട് ചെയ്യുന്ന അഭയാർത്ഥികൾ പൗരന്മാർ അല്ലെ എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ചോദിച്ചു .
Read More » -
കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് കാലത്ത് ഇതുപോലെയുള്ള മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന വഴിയാണ് ഇത്തരത്തില്‍ പ്രസവം നടന്നത്. യുവതിക്ക് മികച്ച പരിചരണം നല്‍കി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തീയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.…
Read More » -
സർക്കാർ വഴങ്ങുന്നു,കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചേക്കും
കർഷകരുടെ ആവശ്യം മുൻനിർത്തി കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ ആലോചിക്കുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കർഷകരുടെ” ന്യായമായ” ആവശ്യങ്ങൾ അംഗീകരിക്കാം എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. കർഷകരുടെ മൂന്നോ നാലോ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാകും ഭേദഗതി എന്നാണ് സൂചന. താങ്ങുവില, വില ഉറപ്പിക്കൽ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആയിരിക്കും ഭേദഗതി. കാർഷിക കരാറുകൾ സംബന്ധിച്ച തർക്കം സബ് ഡിവിഷനിൽ കോടതികളിൽനിന്ന് സിവിൽ കോടതികളിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാരിതര വിപണിയിൽ ഇടപാട് നടത്തുന്ന സ്വകാര്യ കമ്പനികൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും സർക്കാർ കൊണ്ടുവരും. ഭേദഗതി വരുത്തുന്ന നിയമങ്ങൾ പാർലമെന്റിൽ പാസാകുമെന്ന് തന്നെയാണ് സർക്കാർ കരുതുന്നത്. പാർലമെന്റിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് സർക്കാർ മുന്നോട്ടു പോയാൽ കർഷക പ്രക്ഷോഭത്തിന് തീവ്രത കുറയുമെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്. അതേസമയം ചർച്ചക്ക് എത്തിയ കർഷക സംഘടനാ പ്രതിനിധികൾ ഇന്നും കേന്ദ്ര സർക്കാരിന്റെ ഭക്ഷണം…
Read More » -
ഇന്നും നാളെയും സൗജന്യ സേവനവുമായി നെറ്റ്ഫ്‌ളിക്‌സ്
രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തീയേറ്ററുകളും സിനിമയുമെല്ലാം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങി . നീണ്ട അഞ്ച് മാസക്കാലത്തോളമായി തീയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നത് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒന്നടങ്കം വലിയ തിരിച്ചടിയായി മാറിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം മലയാള സിനിമ നേരിട്ട നഷ്ടം നികത്താന്‍ ഉടനെങ്ങും സാധിക്കില്ലെന്ന് വ്യക്തമാക്കി സിനിമാരംഗത്തെ വിദഗ്ധരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സിനിമകള്‍ പെട്ടിയിലാകുമ്പോള്‍ വരുന്ന ഭീമമായ നഷ്ടം നികത്താനുള്ള മറ്റു പോം വഴികളെ കുറിച്ച് നിര്‍മ്മാതാക്കള്‍ ചിന്തിച്ച് തുടങ്ങിയതോടെയൊണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സിനിമാ റിലീസുകള്‍ക്ക് സാധ്യതയേറിയത്. വിരല്‍ത്തുമ്പില്‍ ലോകം ലഭ്യമാകുന്ന കാലഘട്ടത്തില്‍ സിനിമകള്‍ പോലും മൊബൈലിലും സ്മാര്‍ട്ട് ഗാഡ്ജെറ്റുകളിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ടെക്‌നിക്കല്‍ സാധ്യത അതാണ് ഒടിടി . ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന നെറ്റ്ഫ്‌ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് പ്രധാന ഉദാഹരണം. ഈ ലോക്ക്ഡൗണ്‍ കാലത്താണ് ഇവയെക്കുറിച്ച് കൂടുതല്‍ കേട്ടുതുടങ്ങിയത്. നിശ്ചിത തുക പണമടച്ചാല്‍ വരിക്കാരായി നെറ്റ്ഫ്‌ളിക്‌സിലെ ഉളളടക്കങ്ങള്‍ ആസ്വദിക്കാനാകും.…
Read More » -
“അര്‍ച്ചന 31 നോട്ടൗട്ട് ” പാലക്കാട് ആരംഭിച്ചു
ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ” അര്‍ച്ചന 31 നോട്ടൗട്ട് ” ഇന്ന് പാലക്കാട് ചിത്രീകരണം ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്. ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി…
Read More » -
ബഹ്റൈനിലും കൊവിഡ് വാക്സിൻ, ഫൈസറിന്റെ വാക്സിൻ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യം
ഫൈസർ ബയോ എൻ ടെക് കോവിഡ് വാക്സിൻ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈൻ.ബ്രിട്ടൻ ആണ് വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യം. ഇതോടെ ബഹ്‌റൈനിൽ വ്യപകമായി ജനങ്ങൾക്ക് വാക്സിൻ നൽകാൻ ആവും.കോവിഡിനെതിരായുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിട്ടന്റെ ഫൈസറും ജർമനിയുടെ ബയോ എൻ ടെക്കും സംയുക്തമായാണ് വാക്സിൻ നിർമ്മിച്ചത്.വാക്സിൻ 95% ഫലപ്രദമാണ് എന്നാണ് പഠനം.
Read More » -
കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും ഒരുമിക്കുന്നു: അണിയറയില്‍ ഒരുങ്ങുന്നത് അഞ്ചാംപാതിര 2.?
മലയാളസിനിമയില്‍ വര്‍ഷങ്ങളായി ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം നിലനിര്‍ത്തിപ്പോരുന്ന ഏകതാരം കുഞ്ചാക്കോ ബോബനാണ്. അനിയത്തിപ്രാവെന്ന ആദ്യ ചിത്രത്തിലൂടെ താരം സമ്പാദിച്ച ചോക്ലേറ്റ് ഹീറോ എന്ന പട്ടം ഏറ്റ് വാങ്ങാന്‍ മറ്റൊരു യുവതാരം പിന്നീട് മലയാളത്തില്‍ വന്നിട്ടില്ലെന്നത് മറ്റൊരു സത്യം. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവ് ചലച്ചിത്ര പ്രേമികളെയും സാങ്കേതിക പ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. രണ്ടാം വരവില്‍ തനിക്ക് മേല്‍ പ്രേക്ഷകര്‍ ചാര്‍ത്തിയിരുന്ന സുന്ദരനായ ചെറുപ്പക്കാരന്‍ എന്ന ലേബല്‍ മാറ്റി വില്ലനായും സഹനടനായുമൊക്കെ താരം സ്‌ക്രീനില്‍ തിളങ്ങി. തന്നെ വെച്ച് മുന്‍പ് ആരും ചിന്തിക്കാതിരുന്ന കഥാപാത്രങ്ങള്‍ രണ്ടാം വരവില്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രണ്ടാം വരവിലെ കുഞ്ചാക്കോ ബോബന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനില്‍ സൈക്കോളജിസ്റ്റ്. ചിത്രം 2021 ലെ ഏറ്റവും വലിയ വാണിജ്യ…
Read More » -
ലൈംഗിക താല്പര്യം കുറയുന്നുണ്ടെങ്കിൽ കാരണം ഇതാവാം
ലൈംഗികത ഒരു ചടങ്ങല്ല .പങ്കാളികൾക്കിരുവർക്കും സുഖവും സന്തോഷവും ലഭ്യമായാലേ ലൈംഗികതയ്ക്ക് പൂർണത ലഭിക്കൂ .എന്നാൽ ചിലപ്പോൾ എങ്കിലും ലൈംഗികതയിൽ താൽപര്യക്കുറവ് തോന്നിയിട്ടുണ്ടോ എങ്കിൽ കാരണം ഇതാവാം . വ്യായാമക്കുറവും ഭക്ഷണ ശീലങ്ങളും കൊണ്ടുണ്ടാകുന്ന ക്ഷീണം ലൈംഗിക താല്പര്യം കുറയ്ക്കും .ഉറക്കക്കുറവും ലൈംഗികതയെ ബാധിക്കാം . അമിതമായ സ്ട്രെസ് അനുഭവിക്കുന്ന വ്യക്തികൾക്ക് ലൈംഗിക താല്പര്യം കുറയാം .വിഷാദ രോഗം ലൈംഗികതയെ തകിടം മറിയ്ക്കാം .ആന്റി ഡിപ്രസന്റുകൾ ലൈംഗികതയെ മന്ദഗതിയിൽ ആക്കും . തൈറോയ്ഡ് ഹോർമോണുകളുടെ ലെവലിലെ വ്യത്യാസങ്ങൾ ലൈംഗിക താല്പര്യം കുറയ്ക്കാം .ഹൈപ്പോ തൈറോയ്ഡിസം ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും . അമിത വണ്ണവും വ്യായാമക്കുറവും മനുഷ്യനെ മടി പിടിപ്പിക്കും .ലൈംഗിക ഹോർമോണുകൾ ആയ ടെസ്റ്റിസ്റ്റിറോൺ ,ഈസ്ട്രജൻ എന്നിവയുടെ ഉൽപ്പാദനത്തിൽ ഇവ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും . അനാരോഗ്യ ആരോഗ്യ ശീലങ്ങൾ ലൈംഗികതയെ തളർത്തും .ശരീരത്തിലെ ജലാംശം കുറയുന്നതും ലൈംഗികതയെ പ്രതികൂലമായി ബാധിക്കും .
Read More » -
ഇത് യഥാർത്ഥമായ മായാ ലോകം, ലാസ് വാഗാസ് -യാത്രാ വിവരണം :അനു കാമ്പുറത്ത്
What Happened in Vegas…. Everything and anything you want to do, you can do in Las Vegas. ലാസ് വെഗാസ് ലോകത്തിന്റെ വിനോദ തലസ്ഥാനമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നാണ് ലാസ് വെഗാസ്. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വളർന്ന നഗരം. പ്രധാനമായും ചൂതാട്ടം, ഷോപ്പിംഗ്, മികച്ച ഡൈനിംഗ്, വിനോദം, നൈറ്റ് ലൈഫ് എന്നിവയ്ക്ക് പേരുകേട്ട അന്താരാഷ്ട്ര റിസോർട്ട് നഗരം. ഇവിടെ കൊറോണ കത്തി നിൽക്കുന്ന ടൈമിലാണ് ഞങ്ങളുടെ ലാസ് വെഗാസ് യാത്ര. Utah നാഷണൽ പാർക്സ് ആയിരുന്നു ലക്‌ഷ്യം. ലാസ് വെഗാസ് എയർപോർട്ട് ആണ് ഏറ്റവും അടുത്ത് അങ്ങനെ ലാസ് വെഗാസിൽ എത്തി. ലാസ് വെഗാസിൽ എത്തിയാൽ പിന്നെ അവിടെ ഒരു 2 -3 ദിവസം താമസിച്ചില്ലെങ്കിൽ മോശം അല്ലെ? അതുകൊണ്ടു മാത്രം ഞങ്ങൾ താമസിച്ചു. ഇതു ഞങളുടെ രണ്ടാമത്തെ ട്രിപ്പ് ആണ് വേഗാസിലോട്ട്. ആദ്യത്തെ പ്രാവശ്യം കുട്ടികളൊന്നുമില്ലാതെ ഫ്രണ്ട്സിന്റെ കൂടെ ഈ…
Read More » -
ആളൊഴിഞ്ഞ ക്ലാസ് മുറി വിവാഹ വേദിയാക്കി, ഒടുവിൽ രണ്ടുപേരും സ്കൂളിൽ നിന്ന് പുറത്ത്
ക്ലാസ് മുറി വിവാഹമണ്ഡപം ആക്കിയ പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കി. ആന്ധ്രയിലെ രാജ മുറിയിലെ ഒരു സ്കൂളിലാണ് പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഇതോടെ മൂന്ന് വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും ആണ് വിവാഹം കഴിക്കുന്നത്. ആരെങ്കിലും വരുന്നതിനുമുമ്പ് വേഗം താലികെട്ട് എന്ന് ക്യാമറ കൈകാര്യം ചെയ്യുന്ന സുഹൃത്ത് പറയുന്നത് വീഡിയോയിൽ കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്ക് എന്ന് പെൺകുട്ടിയും പറയുന്നുണ്ട്.
Read More »