ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി

കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ പുതിയ ചിത്രം ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി.

സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ഖോ ഖോയുടെ സംവിധാനം ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ റിജി നായരാണ്.

ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ടോബിന്‍ തോമസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അതേസമയം,​പേ​രി​ലെ​ ​സൂ​ച​നെ​ ​പോ​ലെ​ ​ഇ​ന്ത്യ​യി​ലെ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​ഖൊ​ ​ഖൊ​ ​എ​ന്ന​ ​കാ​യി​ക​വി​നോ​ദ​ത്തെ​ക്കു​റി​ച്ചാ​ണ് ​സി​നി​മ.​ ​ഒ​രു​ ​തു​രു​ത്തി​ലെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​കാ​യി​കാ​ദ്ധ്യാ​പി​ക​യാ​യി​ എത്തുന്ന ​മ​റി​യ​ ​ഫ്രാ​ൻ​സി​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ര​ജി​ഷ​യു​ടേ​ത്.​ ​മ​റി​യ​ ​അ​വി​ടെ​ ​നി​ന്ന് ​ഒ​രു​ ​ഖൊ​ ​ഖൊ​ ​ടീ​മി​നെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ ​ക​ഥ​യാ​ണ് ചിത്രം പറയുന്നത്.

ര​ജി​ഷ​യ്‌​ക്ക് ​പു​റ​മേ​ ​പ​തി​ന​ഞ്ചു​ ​കു​ട്ടി​ക​ളു​ണ്ട് ​ചി​ത്ര​ത്തി​ൽ,​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ മമി​ത ​ബൈ​ജു​ ​അ​ഞ്ജു​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു.​ കേ​ര​ള​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ത്തു​ ​നി​ന്നു​ള്ള​ ​പ​തി​നാ​ലു​ ​കു​ട്ടി​ക​ളും​ ​സി​നി​മ​യി​ലു​ണ്ട്.​ ​ഖൊ​ ​ഖൊ​ ​ക​ളി​ക്കു​ന്ന​ ​അ​വ​രെ​യെ​ല്ലാം​ ​ഓ​ഡി​ഷ​ൻ​ ​വ​ഴി​യാ​ണ് ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​വെ​ട്ടു​ക്കി​ളി​ ​പ്ര​കാ​ശ്,​വെ​ങ്കി​ടേ​ഷ് ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​

മ​റി​യ​ ​ഫ്രാ​ൻ​സി​സി​ന്റെ​ ​മൂ​ന്ന് ​ലു​ക്കി​ലാ​ണ് ​ര​ജി​ഷ​ ​സി​നി​മ​യി​ലെ​ത്തു​ന്ന​ത്.​ ​അ​വ​ർ​ ​എ​ക്‌​സ് ​ട്രാ​ക്ക് ​ആ​ൻ​ഡ്‌​ ​ഫീ​ൽ​ഡ് ​അ​ത്‌​ല​റ്റാ​ണ്.​ ​ആ​ ​ലു​ക്കാ​ണ് ​പോ​സ്റ്റ​റി​ൽ​ ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. സിദ്ധാര്‍ത്ഥ് പ്രദാപ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

 

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *