ഇലക്ഷന്‍ പ്രചാരണരംഗത്ത് നടി അനുശ്രീയും

രു റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലെസ് എന്ന സിനിമയിലൂടെ കടന്നു വന്ന താരമാണ് അനുശ്രീ. നാടന്‍ വേഷത്തിലും മോഡേണ്‍ വേഷത്തിലും ഒരേ പോലെ തിളങ്ങിയ താരത്തിന്റെ സംസാര ശൈലിയാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സ്ഥാനാര്‍ത്ഥിയായ സുഹൃത്തിന് വേണ്ടിയുളള പ്രചാരണത്തിലാണ് താരം.

പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസുമായുളള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.

റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു.

‘രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല, കാരണം അവിടെ പറയുന്ന കാര്യങ്ങള്‍ വേറെ രീതിയിലാകും പലരും വ്യാഖ്യാനിക്കുക. പക്ഷേ ഈ പരിപാടിക്ക് വരണമെന്ന് തോന്നി. അത് അദ്ദേഹത്തെ പൊക്കിപ്പറയാനായിരിക്കും എന്നുതോന്നുന്നു.’അനുശ്രീ പറയുന്നു.

കുടുംബസംഗമത്തിന് താരം എത്തിയതോടെ നാട്ടുകാരും അനുശ്രീക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തുകൂടി.

Leave a Reply

Your email address will not be published. Required fields are marked *