പ്രമുഖ പദവിയിലെ ഉന്നത നേതാവിന് ഡോളർ കടത്തിൽ പങ്കെന്ന് മൊഴി,വിശദമായ അന്വേഷണത്തിന് കസ്റ്റംസ്, ഞെട്ടിക്കുന്ന വിവരങ്ങൾ

ഡോളർ കടത്തിൽ ഉന്നത രാഷ്ട്രീയ നേതാവിന് ബന്ധമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത് കസ്റ്റംസിന് മൊഴി നൽകി.സമാനമായ മൊഴി സ്വപ്നയും നൽകിയിട്ടുണ്ട്.

ഡോളറാക്കിയ പണം എവിടെ നിന്ന് എന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ്.വിദേശയാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളെ ചോദ്യം ചെയ്തേക്കും.

നേതാവ് കൈമാറിയ പണം,ബദൽ ആയി ഡോളർ കൈമാറിയ സ്ഥലം തുടങ്ങിയതിന്റെ വിശദ വിവരങ്ങൾ സരിത് നൽകിയതായാണ് വിവരം.താൻ ചെയ്ത സഹായങ്ങൾ സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്.

വിദേശ സർവകലാശാല ഉപകേന്ദ്രം ഷാർജയിൽ തുടങ്ങാൻ നേതാവിന് പദ്ധതി ഉണ്ടായിരുന്നുവത്രെ.ഇതിനാണ് ഡോളർ ആക്കി പണം നൽകിയത് എന്ന് സ്വപ്ന വെളിപ്പെടുത്തി.ബംഗളുരുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തുന്ന ഒരു വ്യക്തി ഇക്കാര്യത്തിൽ നേതാവിനെ സഹായിച്ചതായും സ്വപ്ന മൊഴി നൽകിയെന്നാണ് വിവരം.

പരിശോധന ഇല്ലാതെ എയർപോർട്ടിലൂടെ സഞ്ചരിക്കാൻ കഴിയുന്ന വ്യക്തി നടത്തിയ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസിയെ ഞെട്ടിച്ചതായാണ് വിവരം.വി ഐ പി സ്റ്റാറ്റസ് പല ഇടപാടുകൾക്കും ഉപയോഗിച്ചതായും റിപ്പോർട്ട് ഉണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *