LIFE

  • ശീമാട്ടിയിലെ ഒളി ക്യാമറ :കോട്ടയത്തെ സ്ത്രീകൾ ഭീതിയിൽ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഭവത്തിന് ഇരയായ ആരതി കാർജറ്റ് -Exclusive video

    ശീമാട്ടിയിൽ സ്ത്രീകളുടെ ട്രയൽ റൂമിലെ ഒളിക്യാമറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ഇരയായ അഡ്വ .ആരതി കാർജറ്റ് .ഇത് ആദ്യത്തെ സംഭവം ആകില്ലെന്ന് ആരതി ഉറപ്പിച്ച് പറയുന്നു .ഒരാൾ മാത്രം അറിഞ്ഞുകൊണ്ടും ഇത് നടക്കില്ല .പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന്  17 സ്ത്രീകളുടെ ദൃശ്യങ്ങൾ  ആണ് കണ്ടെടുത്തത്.ശീമാട്ടിയെ വിശ്വസിച്ചാണ് അവിടെ വസ്ത്രം വാങ്ങാൻ പോയത് .ഇക്കാര്യം മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നുവെന്നും ആരതി കാർജറ്റ് NewsThen – നോട് പറഞ്ഞു . “ശീമാട്ടിയിലെ സ്ഥിരം സന്ദർശകയാണ് ഞാൻ .ഞാനും മകനും കൂടിയാണ്  ശീമാട്ടിയിൽ പോയത് .വസ്ത്രമെടുത്ത് ട്രയൽ റൂമിൽ കയറി വസ്ത്രം മാറ്റുമ്പോൾ അടുത്ത ട്രയൽ റൂമിൽ നിന്ന് മൊബൈൽ ഫോൺ കണ്ടു .റെക്കോർഡ് ചെയ്യുകയാണ് എന്ന് സംശയം തോന്നിയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ആ ട്രയൽ റൂമിൽ മുട്ടി .എന്നാൽ ആദ്യമൊന്നും വാതിൽ തുറന്നില്ല .പിന്നീട് ഒച്ച വച്ചപ്പോൾ ശീമാട്ടിയുടെ സെയിൽസ് മാൻ വാതിൽ തുറന്ന് ഇറങ്ങി വന്നു .ചോദ്യം ചെയ്തപ്പോൾ ആദ്യം അയാൾ നിഷേധിച്ചു…

    Read More »
  • കർഷകരെ പിന്തുണയ്ക്കാത്തതിൽ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം

    പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള കർഷകരെ പിന്തുണയ്ക്കാത്തതിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം. സിഡ്‌നിയിൽ ഓസ്ട്രേലിയക്കെതിരെ ഉള്ള മൂന്നാം ട്വന്റി20 മത്സരത്തിനിടയിൽ ആയിരുന്നു പ്രതിഷേധം. മൈതാനത്തു നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു കോലി. കോലിയെ കണ്ട യുവതി “കർഷകരെ പിന്തുണയ്ക്കൂ” എന്ന് വിളിച്ചു പറഞ്ഞു. കടുത്ത ഭാഷയിലായിരുന്നു കോലിക്ക് നേരെയുള്ള യുവതിയുടെ പ്രതിഷേധം. കോലി യുവതിയെ നോക്കുന്നതും തിരിഞ്ഞു നടക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരാൾപോലും കർഷക സമരത്തോട് പ്രതികരിക്കാത്തത് ആണ് യുവതിയെ പ്രകോപിപ്പിച്ചത്. ബോക്സിംഗ് താരം വിജേന്ദർ സിംഗ് അടക്കമുള്ളവർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    Read More »
  • ബ്രഹ്മാണ്ഡ സംവിധായകനെ ആകര്‍ഷിച്ച സംഗീതം മലയാള സിനിമയിലേത്

    ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന ഖ്യാതി നേടിയ വ്യക്തിയാണ് ശങ്കര്‍. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം തമിഴ് സിനിമയെ ഓരോ പടി മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കമല്‍ഹാസനെ നായകനാക്കി തന്റെ തന്നെ ചിത്രമായ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുകയാണ് ശങ്കര്‍. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഇപ്പോള്‍ സംവിധായകന്‍ ശങ്കറിന്റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. പോയ വര്‍ഷം തന്നെ ഏറ്റവും സ്വാധീനിച്ച പ്രീയപ്പെട്ട ചിത്രങ്ങളെപ്പറ്റിയാണ് ശങ്കര്‍ ട്വീറ്റില്‍ പറയുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവുമുണ്ട്. ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. ഇതിനിടയിലാണ് ചിത്രത്തിന് ബ്രഹ്മാണ്ഡ സംവിധായകന്റെ അഭിനന്ദനവും ലഭിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വ്വഹിച്ച ഏഴാമത്തെ ചിത്രമാണ് ജല്ലിക്കെട്ട്‌

    Read More »
  • ‘ഷക്കീല’ ടീസര്‍ പുറത്ത്‌

    നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ‘ഷക്കീല’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രത്തിന്റെ സംവിധാനം. കൊലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. 16ആം വയസ്സില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമ പറഞ്ഞു വെക്കുന്നത്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഷക്കീലയുടെ ലുക്കായിരുന്നു താന്‍ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി താരം ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്.

    Read More »
  • അമേരിക്കൻ ബഹിരാകാശ യാത്രികർ അന്യഗ്രഹ ജീവികളുമായി രഹസ്യ കരാറൊപ്പിട്ടു, ട്രംപിന് വിശദ വിവരങ്ങൾ അറിയാം, ഇസ്രായേൽ മുൻ ബഹിരാകാശ മേധാവിയുടെ വെളിപ്പെടുത്തൽ

    അമേരിക്കൻ ബഹിരാകാശ യാത്രികർ അന്യഗ്രഹ ജീവികളുമായി കരാർ ഒപ്പിട്ടതായി ഇസ്രായേലിന്റെ ബഹിരാകാശഗവേഷണ വിഭാഗം മുൻ മേധാവി ഹൈയിം ഇഷദ് .ട്രമ്പിന് ഇക്കാര്യം അറിയാമെന്നും ഹൈയിം ഇഷദ്. ഇസ്രയേലിലെ അറിയപ്പെടുന്ന അധ്യാപകൻ കൂടിയാണ് ഹൈയിം ഇഷദ്. കഴിഞ്ഞ ആഴ്ച ഒരു ഇസ്രയേലി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൈയിം ഇഷദ് ഇക്കാര്യം പറഞ്ഞത്. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിലെ സ്പേസ് ഡയറക്ടറേറ്റ് മുൻ മേധാവിയാണ് ഹൈയിം ഇഷദ്. കരാറിന്റെ കാര്യം ലോകത്തോട് പറയരുതെന്ന് അന്യഗ്രഹജീവികൾ ആവശ്യപ്പെട്ടുവെന്നും ഹൈയിം ഇഷദ് പറഞ്ഞു. മനുഷ്യർക്ക് അത് ഉൾക്കൊള്ളാൻ ഇപ്പോൾ കഴിയില്ല എന്നാണ് അന്യഗ്രഹജീവികളുടെ അഭിപ്രായമെന്നും ഹൈയിം ഇഷദ് കൂട്ടിച്ചേർത്തു. ലോക രഹസ്യങ്ങൾ അറിയാൻ അന്യഗ്രഹ ജീവികൾക്കും ആകാംക്ഷ ഉണ്ടെന്ന് ഹൈയിം ഇഷദ് പറയുന്നു.രണ്ടു ജീവിവർഗങ്ങളും തമ്മിൽ കരാറുകൾ ഒപ്പിട്ടതായി ഹൈയിം ഇഷദ് വെളിപ്പെടുത്തുന്നു. ചൊവ്വയിൽ ഒരു ആസ്ഥാന കേന്ദ്രം നിർമ്മിക്കാനും അമേരിക്കൻ ബഹിരാകാശ യാത്രക്കാരും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടെന്ന് ഹൈയിം ഇഷദ് പറയുന്നു. അമേരിക്കൻ സർക്കാരിന്റെ…

    Read More »
  • തമിഴ്താരം ശരത്കുമാറിന് കോവിഡ്

    തമിഴ് സിനിമാ താരം ശരത് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശരത് കുമാറിന്റെ മകളും താരവുമായ വരലക്ഷ്മി ശരത് കുമാറാണ് വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ശരത് കുമാര്‍ കോവിഡ് ബാധിതനാണെന്നും എന്നാല്‍ അസുഖം ഭേദമായി തിരികെ ആരോഗ്യവാനായി എത്തുകയാണെന്നും താരം പറഞ്ഞു. ശരത് കുമാറിന് അസുഖത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ലെന്നും ഇപ്പോള്‍ അദ്ദേഹം മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും താരത്തിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ പറഞ്ഞു. താരത്തെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്ത് താന്‍ വരുന്ന ദിവസങ്ങളില്‍ അറിയിക്കുമെന്നും രാധിക പറഞ്ഞു ശരത് കുമാറിനൊപ്പം മറ്റൊരു താരം കൂടിയിപ്പോള്‍ കോവിഡിന്റെ പിടിയിലായിരിക്കുകയാണ്. ബോളിവുഡ് നടി കൃതി സനോണാണ് കോവിഡ് ബാധിച്ച ഏറ്റവും പുതിയ താരം. പുതിയ ചിത്രത്തിന്റെ ഭാഗമായി കൃതി ഛണ്ഡീഗഡിലായിരരുന്നു. കഴിഞ്ഞ ദിവസമാണ് സെറ്റില്‍ നിന്നും താരം തിരികെ മുംബൈയില്‍ എത്തിയത്. തുടര്‍ന്നാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

    Read More »
  • ശബ്ദരേഖ ചോർന്നതിനു പിന്നാലെ സ്വപ്നയ്ക്ക് സുരക്ഷാഭീഷണിയും, ജയിൽ വകുപ്പ് പ്രതിസന്ധിയിൽ

    ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷ് കോടതിയെ അറിയിച്ചതോടെ വെട്ടിലായത് ജയിൽവകുപ്പാണ്. നേരത്തെ സ്വപ്നയുടെത് എന്ന് പറയുന്ന ശബ്ദം പുറത്തുവന്നതും ജയിൽ വകുപ്പിനെ വിവാദത്തിൽ ആക്കിയിരുന്നു. അന്വേഷണ ഏജൻസികൾക്ക് സ്വപ്ന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന്‌ ജയിൽ വകുപ്പ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വപ്നയ്ക്ക് സുരക്ഷാഭീഷണി ഇല്ലെന്നും നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് എന്നും കോടതിയെ അറിയിക്കുമെന്നും വിവരമുണ്ട്. വനിതാ ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല ഔദ്യോഗിക ആവശ്യത്തിനായി ഒന്നോ രണ്ടോ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് ഇതിനിടെ അവിടെ വന്നിട്ടുള്ളത്. പിന്നെ വന്നിട്ടുള്ളത് ഇ ഡി, കസ്റ്റംസ്,വിജിലൻസ് ഉദ്യോഗസ്ഥരാണ്. സ്വപ്നയെ കാണാൻ വീട്ടുകാരും വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജയിലിലുള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാമെന്ന നിലപാടിലാണ് ജയിൽവകുപ്പ്. സുരക്ഷ നൽകാനുള്ള കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ജയിൽ വകുപ്പ് ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുക സ്വപ്നയുടേത്…

    Read More »
  • നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19

    ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കു‌ടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ന‌‌ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. മേഘ്നയുടെ അമ്മ പ്രമീളക്ക് കഴിഞ്ഞ ദിവസം പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കിയത്. ‘എനിക്കും മാതാവിനും പിതാവിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ ഞങ്ങളെ സന്ദര്‍ശിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ് ആരും പരിഭ്രമിക്കരുതെന്ന് ചീരുവിന്‍റെ(ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു. കുഞ്ഞു ചിരു എപ്പോഴും എന്‍റെ പരിചരണത്തില്‍ തന്നെയുണ്ട്‌ കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ കോവിഡിനെ തോല്‍പ്പിച്ച്‌ വിജയശ്രീലാളിതരായി തിരിച്ചുവരും- മേഘ്ന കുറിച്ചു. കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തു‌ടര്‍ന്ന് മരിച്ചത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്‍റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍.ഒക്‌‌ടോബറിലായിരുന്നു മകന്‍ ജനിച്ചത്. കുഞ്ഞിന്‍റെ തൊട്ടില്‍ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി ആഘോഷിച്ചത്. പേരിടല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

    Read More »
  • ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി

    കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ പുതിയ ചിത്രം ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ഖോ ഖോയുടെ സംവിധാനം ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ റിജി നായരാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ടോബിന്‍ തോമസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം,​പേ​രി​ലെ​ ​സൂ​ച​നെ​ ​പോ​ലെ​ ​ഇ​ന്ത്യ​യി​ലെ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​ഖൊ​ ​ഖൊ​ ​എ​ന്ന​ ​കാ​യി​ക​വി​നോ​ദ​ത്തെ​ക്കു​റി​ച്ചാ​ണ് ​സി​നി​മ.​ ​ഒ​രു​ ​തു​രു​ത്തി​ലെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​കാ​യി​കാ​ദ്ധ്യാ​പി​ക​യാ​യി​ എത്തുന്ന ​മ​റി​യ​ ​ഫ്രാ​ൻ​സി​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ര​ജി​ഷ​യു​ടേ​ത്.​ ​മ​റി​യ​ ​അ​വി​ടെ​ ​നി​ന്ന് ​ഒ​രു​ ​ഖൊ​ ​ഖൊ​ ​ടീ​മി​നെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ ​ക​ഥ​യാ​ണ് ചിത്രം പറയുന്നത്. ര​ജി​ഷ​യ്‌​ക്ക് ​പു​റ​മേ​ ​പ​തി​ന​ഞ്ചു​ ​കു​ട്ടി​ക​ളു​ണ്ട് ​ചി​ത്ര​ത്തി​ൽ,​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ മമി​ത ​ബൈ​ജു​ ​അ​ഞ്ജു​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു.​ കേ​ര​ള​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ത്തു​ ​നി​ന്നു​ള്ള​ ​പ​തി​നാ​ലു​ ​കു​ട്ടി​ക​ളും​ ​സി​നി​മ​യി​ലു​ണ്ട്.​ ​ഖൊ​…

    Read More »
  • റെക്കോര്‍ഡിട്ട് വിജയ്‌യുടെ ‘മാസ്റ്റര്‍ സെല്‍ഫി’

    ഗാനങ്ങളും, വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകളും ഷെയറിങ്ങും കിട്ടുന്നത് പതിവാണ്. എന്നാല്‍ സെല്‍ഫികള്‍ക്ക് ലക്ഷം കടന്ന് ലൈക്കുകള്‍ എന്നത് കൗതുകം തന്നെയാണ്. ഇവിടെ ഇതാ നാല് ലക്ഷം ലൈക്കിന് അടുത്തെത്തിയിരിക്കുകയാണ് ഇളയ ദളപതി വിജയ്‌യുടെ സെല്‍ഫി. 2020ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി വിജയ് പകര്‍ത്തിയ ഈ മാസ്റ്റര്‍ സെല്‍ഫി. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെല്‍ഫിക്ക് ലഭിച്ചത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാന്‍ എത്തിയ ആരാധകരെ കാരവാന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. അതിന് ശേഷം വിജയ് പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് താരം ഈ സെല്‍ഫി പകര്‍ത്തിയത്. <blockquote class=”twitter-tweet”><p lang=”en” dir=”ltr”>Thank you Neyveli <a href=”https://t.co/cXQC8iPukl”>pic.twitter.com/cXQC8iPukl</a></p>&mdash; Vijay (@actorvijay) <a href=”https://twitter.com/actorvijay/status/1226863840513515520?ref_src=twsrc%5Etfw”>February 10, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

    Read More »
Back to top button
error: