LIFE
-
നിലവിലുള്ള എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് മായ്ച്ചുകളഞ്ഞ് ദീപിക പദുകോൺ,പുതുതായി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത് ഓഡിയോ ക്ലിപ്പ്
ന്യൂഇയറിന് തൊട്ടടുത്ത വച്ച് ബോളിവുഡ് താരം ദീപിക പദുകോൺ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ മായ്ച്ചു കളഞ്ഞത് ഏവരെയും അമ്പരപ്പിച്ചു. ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഡിസംബർ 31ന് ദീപിക പദുക്കോൺ മായ്ച്ചുകളഞ്ഞത്. എന്നാൽ രണ്ട് സമൂഹമാധ്യമത്തിലും ദീപിക അക്കൗണ്ട് നിലനിർത്തിയിരുന്നു. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.പിന്നാലെ ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ദീപിക തന്റെ ശബ്ദം പോസ്റ്റ് ചെയ്തു. View this post on Instagram A post shared by Deepika Padukone (@deepikapadukone)
Read More » -
ജോണ്‍ പോള്‍ ജോര്‍ജ് ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്
ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. ആഷ്‌കി ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാംപാതിര, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയൊഴുക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ്. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കുരുതി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ ജോണ്‍ പോള്‍ ചിത്രം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
” 16 ഫ്രെയിംസ് മോഷന്‍ പിക്ച്ചേഴ്സ് “
ലോകം പുതുവത്സര പിറവി ആഘോഷിക്കുന്ന ഈ മനോഹര വേളയിൽ ഞങ്ങളുടെ സ്വപ്ന സംരംഭം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. “16 ഫ്രെയിംസ് മോഷൻ പിക്ച്ചേഴ്സ് “ “16 ഫ്രെയിംസ്” ഒരു വെറും വാക്ക് അല്ല, ലോകസിനിമാ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് . 125 വർഷങ്ങൾക്കു ലൂമിയർ മുൻപ് ലുമിയർ സഹോദരങ്ങളുടെ മനസ്സിൽ പിറന്ന സിനിമ 16 ഫ്രെയിമിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ സിനിമ പിറന്നു! ഭാരതത്തിൻറെ ആത്മാവിനെ തൊട്ടറിയുന്ന അർത്ഥപൂർണവും സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ സൃഷ്ടികൾ, ഭാഷ-സംസ്കാരം എന്നീ അതിർവരമ്പുകളില്ലാതെ, സിനിമ എന്ന ക്യാൻവാസിൽ കൂടെ നിങ്ങളിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തോടെ ഒരുകൂട്ടം യുവാക്കൾ ഒന്നായി ചേർന്ന ഒരു മൂവി പ്രൊഡക്ഷൻ കമ്പനിയാണ് “16 ഫ്രെയിംസ് മോഷൻ പിക്ച്ചേഴ്സ് “ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ആയിരിക്കും ഞങ്ങളുടെ ആദ്യ ചലച്ചിത്ര ആവിഷ്കാരങ്ങൾ .
Read More » -
അച്ഛനെയാണ് പേടി, അല്ലെങ്കില്‍ I LOVE YOU; നയന്‍താരയോട് ഇഷ്ടം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍
മലയാളത്തിലെ യൂത്ത് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നയന്‍താരയോട് തന്റെ ഇഷ്ടം തുറന്ന് പറയുന്നു. അച്ചനെ മാത്രമാണ് തനിക്ക് പേടിയെന്നും അല്ലെങ്കില്‍ തനിക്ക് നയന്‍താരയെ ഇഷ്ടമാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലില്‍ നടന്ന അവാര്‍ഡ് നിശയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നയന്‍താരയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും തന്റെ അച്ചനൊപ്പം രാപ്പകലില്‍ അഭിനയിച്ചതുമെല്ലാം ദുല്‍ഖര്‍ വേദിയില്‍ സംസാരിച്ചു. മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് മമ്മുട്ടിക്കൊപ്പം രാപ്പകല്‍ എന്ന ചിത്രത്തിലും നയന്‍താര അഭിനയിച്ചിരുന്നു. പിന്നീടാണ് താരം തമിഴിലേക്കും മറ്റ് അന്യഭാഷകളിലേക്കും ചേക്കേറിയത്. ചെറിയ വേഷങ്ങളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും അഭിനയരംഗത്ത് പിടിച്ചു നിന്ന നയന്‍താര പിന്നീട് തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റതാക്കി തമിഴ് സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലാണ് താരം നിലകൊള്ളുന്നത്. ഒരു ഗ്ലാമര്‍ താരം എന്നതില്‍ നിന്നും മാറി നയന്‍താരയെ മാത്രം കേന്ദ്രകഥാപാത്രമാക്കി സിനിമ…
Read More » -
ദൃശ്യം 2 ഫാമിലി ഡ്രാമയാണ്: ജീത്തുജോസഫ്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ചൈനീസ് ഉള്‍പ്പടേ ചിത്രത്തിന്റെ റീമേക്ക് അവകാശം പല ഭാഷകളിലേക്കും വിറ്റു പോയിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റേയും താരത്തിന്റേയും കരിയറിലെ ഒരു നാഴികക്കല്ലായി ദൃശ്യത്തെ വിശേഷിപ്പിക്കാം. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ലോകത്താകമാനം കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് മറ്റെല്ലാ മേഖലയേയും പോലെ സിനിമയും നിശ്ചലമായിത്തുടങ്ങിയത്. കോവിഡ് കാലത്താണ് ദൃശ്യം 2 എന്ന ചിത്രത്തെപ്പറ്റിയുള്ള ആദ്യ വാര്‍ത്ത പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്ത മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്. രാജ്യത്തൊട്ടാകെ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദൃശ്യം 2 ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തീയേറ്ററിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ ദൃശ്യം 2 പോലൊരു ചിത്രം അനിവാര്യമാണെന്ന് പ്രേക്ഷകരും ചലച്ചിത്ര നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.…
Read More » -
ആരാധകര്‍ക്ക് ന്യൂ ഇയര്‍ സമ്മാനമായി കുറുപ്പിന്റെ പോസ്റ്ററെത്തി
മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണയും ആരാധകരുമുള്ള ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. പുതിയ പോസ്റ്ററില്‍ നിന്നും ചിത്രം അഞ്ച് ഭാഷകളിലായിട്ടായിരിക്കും പ്രദര്‍ശനത്തിനെത്തുക എന്ന സൂചന നല്‍കുന്നുണ്ട്. നേരത്തെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും എത്തുന്നതെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രം തീയേറ്ററില്‍ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. 35 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വെഫറര്‍ പ്രൊഡക്ഷന്‍സും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളത്തെ ഞെട്ടിച്ച ചാക്കോ വധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കി ജിതിന്‍ കെ ജോസാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ചാക്കോയുടെ ബന്ധുക്കള്‍ ചിത്രം കാണണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇന്‍ഷുറന്‍സ് തുകയ്ക്ക്…
Read More » -
ജോസഫിന്റെ തമിഴ് റീമേക്ക് ട്രെയിലര്‍ പുറത്തിറങ്ങി
ജോജു ജോര്‍ജിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്ത് കേരളത്തില്‍ വലിയ വിജയമായി മാറിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. വിചിത്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തില്‍ ജോസഫ് ഒരുക്കിയ എം.പത്മകുമാര്‍ തന്നെയാണ്. നവാഗതനായ ഷാഹി കബീറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം വലിയ വാണിജ്യ വിജയമാവുകയും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു. ജോജു ജോര്‍ജ് എന്ന നടന്റെ ചലച്ചിത്ര ജീവിതത്തെ ജോസഫിന് മുമ്പും പിന്‍പും എന്ന തിരിക്കുന്ന തരത്തിലേക്കെത്തിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചെറിയ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയം നേടാനായത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ന്യൂ ഇയര്‍ രാത്രിയാണ് റിലീസായത്. മലയാളത്തില്‍ ലഭിച്ച സ്വീകാര്യത തമിഴിലും ചിത്രത്തിന് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. മലയാളത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച ജോസഫ് എന്ന കഥാപാത്രമായി തമിഴില്‍ അഭിനയിക്കുന്നത് ആര്‍.കെ സുരേഷ് ആണ്. സംവിധായകന്‍ ബാലയാണ് ചിത്രം ബി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത്. ആര്‍.കെ സുരേഷിനൊപ്പം…
Read More » -
പിറന്നാള്‍ ദിനത്തില്‍ തരംഗമായി കലാഭവന്‍ മണിയുടെ മാഷപ്പ്
മലയാളികള്‍ക്ക് അത്രമേല്‍ പ്രീയപ്പെട്ട താരമായിരുന്നു കലാഭവന്‍ മണി. ചലച്ചിത്രതാരം എന്നതിനപ്പുറത്തേക്ക് പച്ചയായ മനുഷ്യനായിട്ടാണ് അദ്ദേഹം കേരളത്തിലെ ഓരോ മനുഷ്യന്റെയുള്ളിലും നിറഞ്ഞ് നിന്നത്. നായകനായും, വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും കലാഭവന്‍ മണി തനിക്ക് കിട്ടിയ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. മിമിക്രിയുടെ ലോകത്ത് നിന്നും സിനിമയുടെ വെള്ളിവെളിച്ചെത്തിലെത്തിയപ്പോഴും അദ്ദേഹം വന്ന വഴി മറന്നിരുന്നില്ല. ചാലക്കുടിക്കാര്‍ക്ക് ജീവനുള്ള കാലം വരെയും മണി മകനായിരുന്നു. നാടിന്റെ എല്ലാ ആവശ്യങ്ങളും മുന്നില്‍ നിന്ന് നടത്താന്‍ മണിയുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ താരം എന്നതിനപ്പുറം എന്തോ ആത്മബന്ധം മണിയോട് സൂക്ഷിച്ചിരുന്നു. ഒരുപക്ഷേ മലയാളി മറ്റൊരു ചലച്ചിത്രതാരത്തിനും കൊടുക്കാത്ത സ്‌നേഹം മണിക്ക് നല്‍കിയിരുന്നു 2016 ല്‍ മണി ഈ ലോകത്തോട് വിട പറയുമ്പോള്‍ കേരളം ഒന്നാകെ കരഞ്ഞിരുന്നു. മണിക്ക് പകരം മറ്റൊരാളെ ഇന്നുവരെ സിനിമയിലും മനസിലും പ്രതിഷ്ഠിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. മണിയുടെ മരണവും പിന്നീടുണ്ടായ കോലാഹലങ്ങളും മലയാളിയെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്. പുതുവര്‍ഷ പുലരിയില്‍ ലോകം സന്തോഷിക്കുമ്പോള്‍ ചാലക്കുടിക്കാര്‍ക്ക് അത് പ്രീയപ്പെട്ട മണിയുടെ…
Read More » -
“ഒരു താത്വിക അവലോകനം” പാലക്കാട് തുടങ്ങി
ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. നിര്‍മ്മാതാവ് ഡോക്ടര്‍ ഗീ വ വര്‍ഗ്ഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ അനുഷ് ആദ്യ ക്ലാപ്പടിച്ചു. സലിം കുമാർ,ഷമ്മി തിലകന്‍,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ, പ്രശാന്ത് അലക്സ്,മന്‍ രാജ്,സജി വെഞ്ഞാറമൂട്,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു. എഡിറ്റിംങ്-ലിജോ പോള്‍. പ്രൊജ്റ്റ് ഡിസെെന്‍- ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ” ഒരു…
Read More »
