LIFE

  • മകനോട് കട്ടക്കലിപ്പ്, രണ്ടേക്കർ ഭൂമി പട്ടിക്ക്‌ എഴുതിനൽകി കുടുംബനാഥൻ

    കുടുംബജീവിതത്തിൽ സ്വത്തുതർക്കം അത്ര അസ്വാഭാവികമല്ല. ചില കുടുംബങ്ങളിൽ അത് സംഭവിക്കുന്നുമുണ്ട്. പക്ഷേ മധ്യപ്രദേശിലെ ഒരു പിതാവ് വാർത്തയിൽ ഇടം പിടിച്ചത് തന്റെ മകന് കൊടുക്കേണ്ട ഓഹരി പട്ടിക്ക്‌ കൊടുത്തുകൊണ്ടാണ്. 50 വയസ്സുള്ള കർഷകനാണ് ഓം നാരായണ വർമ്മ. തനിക്ക് പൈതൃകമായി കിട്ടിയ രണ്ട് ഏക്കർ ഭൂമി അദ്ദേഹം ജാക്കി എന്ന തന്റെ പട്ടിയുടെ പേരിൽ എഴുതി വെച്ചു. മകന്റെ പെരുമാറ്റദൂഷ്യം കൊണ്ടാണ് താനിത് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി സ്വത്തുക്കളെല്ലാം 47 കാരിയായ ഭാര്യ ചമ്പയുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്. തന്റെ അനന്തരാവകാശി ആയി കർഷകൻ എഴുതിവച്ചിരിക്കുന്നതും പട്ടിയുടെ പേരാണ്. ” എന്റെ ഭാര്യ ചമ്പയും പട്ടി ജാക്കിയും എന്നെ നന്നായി സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ആരോഗ്യവാനാണ്. ഇരുവരും എനിക്ക് പ്രിയപ്പെട്ടവരാണ്. “തന്റെ മരണശേഷം പട്ടി അനാഥനാകരുത് എന്ന് അദ്ദേഹം പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. പട്ടിയെ സുരക്ഷിതമാക്കാൻ വേണ്ടി വേറെയും ചില കാര്യങ്ങൾ വർമ്മ എഴുതി വച്ചിട്ടുണ്ട്. തന്റെ കാലശേഷം പട്ടിയെ നോക്കുന്ന ആൾക്ക്…

    Read More »
  • നടി അഹാനയ്ക്ക് കോവിഡ് 19

    വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് നടന്‍ കൃഷണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താന്‍ കോവിഡ് പോസിറ്റീവ് ആയതായി താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്റൈനിലാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന അറിയിച്ചു. ‘കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം’, എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഞാന്‍ സ്റ്റീവ് ലോപ്പസ്, പതിനെട്ടാം പടി, ഹേയ് ജൂഡ്, ഞാണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക നാന്‍സി റാണി എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍. നാന്‍സി റാണിയാണ് ഇനി താരത്തിന്റെ നരാനിരിക്കുന്ന ചിത്രം.

    Read More »
  • യാത്രയാണ് എന്റെ സിനിമാബോധ്യങ്ങളെ പൊളിച്ചു തുടങ്ങിയത്: ബിപിന്‍ ചന്ദ്രന്‍

    മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ബിപിന്‍ ചന്ദ്രന്‍. വായനയുടെയും എഴുത്തിന്റെയും ലോകത്ത് നിന്നുമാണ് ബിപിന്‍ ചന്ദ്രന്‍ പിന്നീട് തിരക്കഥ രചനയിലേക്ക് കടന്നു വരുന്നത്. ബെസ്റ്റ് ആക്ടര്‍, പാവാട, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊഴുക്കിയിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന കടവുള്‍ സഹായം നടനസഭയാണ് ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം. കുട്ടിക്കാലത്ത് തനിക്കേറ്റവും പ്രീയപ്പെട്ട ചിത്രം ശശികുമാര്‍ സംവിധാനം ചെയ്ത കാണാക്കുയില്‍ ആയിരുന്നു, പിന്നീട് എന്റെയൊരു ബന്ധുവാണ് യാത്ര എന്ന സിനിമയെക്കുറിച്ച് ആദ്യമായി പറയുന്നത്. അങ്ങനെയാണ് ആ ചിത്രം കാണുന്നത്. ചിത്രം കണ്ട ശേഷം തീയേറ്ററില്‍ നിന്നും കരഞ്ഞുകൊണ്ടാണ് ഞാനിറങ്ങിയത്. കാണാക്കുയില്‍ മാത്രമല്ല സിനിമയെന്നും യാത്ര പോലുള്ള ചിത്രങ്ങള്‍ കൂടിയിവിടെയുണ്ടാകുന്നുണ്ടെന്നും അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്-ബിപിന്‍ ചന്ദ്രന്‍ പറയുന്നു കോളജ് പഠനകാലമാണ് ബിപിന്‍ ചന്ദ്രനെ സിനിമയുമായി കൂടുതല്‍ അടുപ്പിച്ചത്. ധാരാളം സിനിമകള്‍ കണ്ടതും, ഫിലിം സൊസൈറ്റികളുമായി അടുത്ത് പെരുമാറാന്‍ സാധിച്ചതുമെല്ലാം അദ്ദേഹത്തിന്റെ കോളജ് പഠനകാലത്താണ്.…

    Read More »
  • മോഹന്‍ലാലിന്റെ അഭിനയ മികവില്‍ ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രമാണ് ലേഖ: ബ്ലെസി

    മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തന്മാത്ര എന്ന ചിത്രത്തിലെ രമേശന്‍ നായര്‍. അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് തുടങ്ങുന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പത്മരാജന്റെ ചെറുകഥയെ അവലംബിച്ച് ബ്ലെസിയാണ് തന്മാത്രയെന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വാണിജ്യപരമായി വിജയം നേടുകയും നിരൂപകപ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചാനലില്‍ മോഹന്‍ലാലിനും ചിത്രത്തിലെ നായികയായി അഭിനയിച്ച മീര വാസുദേവിനൊപ്പവും സംസാരിക്കവേയാണ് സംവിധായകനായ ബ്ലെസി തനിക്ക് പ്രീയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞത്. തന്മാത്രയെന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ രമേശന്‍ നായര്‍ നഗ്നനായി നില്‍ക്കുന്ന രംഗം ഒരു അഭിനേതാവ് ചെയ്യുമെന്ന് എന്ത് ഉറപ്പിലാണ് താങ്കള്‍ എഴുതിയെതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകനായ ബ്ലെസി. കഥയ്ക്ക് ആവശ്യമായതുകൊണ്ടാണ് അത്തരത്തിലൊരു രംഗം എഴുതിയതെന്നും അത് എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ട് അഭിനേതാക്കള്‍ കഥാപാത്രമാവാന്‍ തയ്യാറാകുമെന്നും തനിക്കുറപ്പുണ്ടായിരുന്നുവെന്നാണ് ബ്ലെസി മറുപടി നല്‍കിയത്. ചിത്രത്തില്‍ മീര വാസുദേവ് അഭിനയിച്ച ലേഖ എന്ന കഥാപാത്രം…

    Read More »
  • ലോകേഷ് കനകരാജിന് ആക്ഷന്‍ പറഞ്ഞ് ദളപതി വിജയ്

    തമിഴ് സിനിമാ ലോകത്തെ ദളപതി വിജയ് ആണിപ്പോള്‍ വാര്‍ത്തകളിലെ താരം. വിജയിയുടെ പുതിയ ചിത്രം മാസ്റ്റര്‍ ജനുവരി 13-ാം തീയതി തീയേറ്ററുകളിലേക്ക് എത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമാമേഖലയെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിക്കാന്‍ മാസ്റ്റര്‍ എന്ന ചിത്രത്തിനും വിജയ് എന്ന താരത്തിനും സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോവിഡിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറാക്കിയ ചിത്രമായിരുന്നു മാസ്റ്റര്‍. അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടു പോവുകയായിരുന്നു. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നുവെങ്കിലും ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. വിജയ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രദര്‍ശന തീയതി പുറത്ത് വിട്ടത്. സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാസ്റ്റര്‍ സിനിമ ചിത്രീകരിക്കുന്ന വേളയിലെ രസകരമായ അനുഭവം തുറന്ന് പറഞ്ഞത്. ചിത്രത്തില്‍ താനൊരു ചെറിയ വേഷത്തിലെത്തുന്നുണ്ടെന്നും…

    Read More »
  • ശ്രീശാന്തിന്റെ തിരിച്ചെത്തൽ നിർണായകം, കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ

    മുഷ്ത്താഖ് അലി ടി ട്വന്റി ടൂർണമെന്റിൽ ടീമിൽ ഇടം പിടിച്ച് ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. നീണ്ട 7 വർഷം കളിക്കളത്തിൽ നിന്ന് പുറത്തിരുന്ന ശേഷമാണ് ശ്രീശാന്ത് ടീമിൽ എത്തുന്നത്.കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം.

    Read More »
  • മാസ് ലുക്കിൽ സെന്തിൽ; ‘ഉടുമ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ചിത്രമൊരു ഡാര്‍ക്ക് ത്രില്ലറാണ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ഒരു പക്കാ ഡാർക്ക് മൂഡിൽ സെന്തിൽ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ്…

    Read More »
  • അക്ഷയ് കുമാറിന്റെ പ്രതിഫലം 135 കോടിയിലേക്ക്?

    ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ പ്രതിഫലം 100 ല്‍ നിന്ന് 135 കോടിയായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2022ല്‍ ഇദ്ദേഹം പ്രതിഫലം 135 കോടിയായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലോക് ഡൗണില്‍ സിനിമമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നിട്ടും അക്ഷയ് തന്റെ പ്രതിഫലം കുറിച്ചിരുന്നില്ല. അക്ഷയെ വച്ചു സിനിമയെടുത്താല്‍ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ്. സമീപകാലങ്ങളിലൊന്നും അക്ഷയിന്റെ ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. അക്ഷയുടെ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ്, ഡിജിറ്റള്‍ റൈറ്റുകള്‍ ഏകദേശം 90 കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

    Read More »
  • മുന്‍സീറ്റ് യാത്രികര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം

    കാറുകളില്‍ ഡ്രൈവര്‍ക്കു പിന്നാലെ മുന്‍ സീറ്റ് യാത്രികനും എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം തീരുമാനിച്ചു. യാത്രാവാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രികര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വൈകാതെ പുറത്തിറക്കും. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതല്‍ ഡൈവറുടെ ഭാഗത്ത് എയര്‍ ബാഗ് നിര്‍ബന്ധമാക്കിയിരുന്നു. വാഹന വ്യവസായത്തിനു നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡമായ എ ഐ എസ് പ്രകാരം നിര്‍ബന്ധമാക്കിയ സുരക്ഷാ ഉപകരണങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തെ എയര്‍ബാഗ് മാത്രമാണ് ഉള്‍പ്പെടുത്തിയത് എന്നതിനാല്‍ ചില നിര്‍മാതാക്കള്‍ മുന്‍സീറ്റ് യാത്രികര്‍ക്കുള്ള എയര്‍ബാഗ് ഒഴിവാക്കുകയായിരുന്നു. വിലയുടെ കാര്യത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലാണ് ഈ പ്രവണത പ്രകടം; ഓപ്ഷനല്‍ വ്യവസ്ഥയില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ മുന്‍സീറ്റ്…

    Read More »
  • ”മാസ്റ്റര്‍” ജനുവരി 13 നെത്തും

    ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ജനുവരി 13 ന് തീയേറ്ററുകളിലെത്തും. ചിത്രത്തെ സംബന്ധിച്ച് നേരത്തെ പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി ഇപ്പോല്‍ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തീയേറ്ററുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ മാസ്റ്റര്‍ കൂടുതല്‍ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകുടേയും തീയേറ്റര്‍ ഓണേഴ്‌സിന്റേയും പ്രതീക്ഷ. അതേസമയം, കേരളത്തില്‍ തീയേറ്ററുകള്‍ നിലവില്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും വരാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ കേരളത്തിലെ റിലീസിന്റെ കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് നിലനില്‍ക്കുന്നത്.

    Read More »
Back to top button
error: