LIFE

  • കലാഭവന്‍ നവാസിന്റെ മകളും അഭിനയരംഗത്തേക്ക്‌…

    പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിനെ പരിചതമല്ലാത്തവരായി ആരും തന്നെ കാണില്ല. ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെയും കോമഡിഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടിയതാരമാണ് നവാസ്. ശ്രദ്ധേയമായ കുറെ കഥാപാത്രങ്ങളെ മലയാളസിനിമയില്‍ അവതരിപ്പിച്ചിട്ടുളള അബൂബക്കര്‍ എന്ന നടന്റെ മകനും കൂടിയായ താരത്തിന്റെ ഭാര്യ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മകളും അഭിനയരംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജയ് ജിഥിന്‍ സംവിധാനം ചെയ്യുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് നഹറിന്‍ നവാസ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനാഥാലയത്തില്‍ താമസിക്കുന്ന കൗമാരപ്രായത്തിലുളള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രത്തില്‍ നസീമ എന്ന കഥപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. നടി ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ മറ്റൊരു നായിക. കഥ ദിനേശ് നീലകണ്ഠന്‍, എഡിറ്റിങ് ടിനു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലൂടെയാണ് റിലീസിനെത്തുക.

    Read More »
  • കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ചു; കങ്കണയ്‌ക്കെതിരെ കോടതി

    കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ചെന്ന് ബോളിവുഡ് നടി കങ്കണയ്‌ക്കെതിരെ ദിന്‍ദോഷി സിവില്‍ കോടതി. കോര്‍പ്പറേഷന്‍ അംഗീകരിച്ച ഫ്‌ളാറ്റില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് അനധികൃതമായി മൂന്ന് ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്തു എന്നാണ് കങ്കണയ്‌ക്കെതിരെയുളള പരാമര്‍ശം. സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനെതിരെ കങ്കണ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്നും കോര്‍പ്പറേഷന്‍ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഖര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്‌ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫ്‌ളാറ്റാക്കിയത്. പൊതുവായ വഴിയും പൊതുസ്ഥലവും കയ്യേറിയാണ് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയത്. ഇതെല്ലാം അനുമതി നല്‍കിയ പ്ലാനിന്റെ ഗുരുതരമായ ലംഘനമാണെന്നും മറ്റ് മാറ്റങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്റെ അനുമതി നിര്‍ബന്ധമായും വേണമായിരുന്നുവെന്നും കോടതി പറഞ്ഞു.

    Read More »
  • കുഞ്ഞാലി മരക്കാർ മാർച്ച് 26ന് റിലീസ് ചെയ്യും , കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന അതെ തിയ്യതി

    ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26ന് കുഞ്ഞാലിമരക്കാർ റിലീസ് ചെയ്യും. കുഞ്ഞാലിമരക്കാറായി ചിത്രത്തിലെത്തുന്നത് മോഹൻലാലാണ്. കഴിഞ്ഞവർഷം മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മൂലം ഇത് നീണ്ടുപോയി. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. ചിത്രത്തിന് 100 കോടിയോളം രൂപയാണ് ബജറ്റ്.മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകൾ ചിത്രത്തിൽ ഉപയോഗിക്കുമെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധായകൻ.

    Read More »
  • കണ്ണെത്താ ദൂരത്തോളം കാണുന്ന ഹൂഡോസിൽ സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണുകൾ മഞ്ഞളിക്കും, വൈവിധ്യമായ കാഴ്ചകളുമായി ബ്രൈസ് കാന്യോൻ നാഷണൽ പാർക്ക് യാത്ര -ഭാഗം 4-അനു കാമ്പുറത്ത്

    ഇൻസ്റ്റാഗ്രാം ഫീഡിൽ സ്ഥിരമായി കാണാറുള്ള ചെങ്കലിന്റെ നിറത്തിലുള്ള സ്തൂപങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി. മണ്ണിനടിയിൽ നിന്ന് പൊങ്ങി വരുന്ന സ്തൂപങ്ങൾ കണ്ടാൽ ഏതോ കലാകാരൻ കൊത്തി വച്ച ചിത്രപ്പണികൾ ആണോ എന്ന് സംശയിച്ചു പോകും. അത്ര ഭംഗി ആയിട്ടാണ് ഓരോ ഹൂഡസിന്റെയും ആകൃതിയും, ചുവപ്പിന്റെ വ്യത്യസ്ത നിറങ്ങളും ചാലിച്ചിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം കാണുന്ന ഹൂഡോസിൽ സൂര്യ കിരണങ്ങൾ പതിയുമ്പോൾ നമ്മുടെ കണ്ണുകളും മഞ്ഞളിക്കും. തീർത്തും വൈവിധ്യമായ കാഴ്ചയാണ്‌ ബ്രൈസ് കാന്യോൻ നാഷണൽ പാർക്ക് സമ്മാനിക്കുന്നത്. യൂട്ടയിലെ ഏറ്റവും സവിശേഷമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബ്രൈസ് കാന്യോൻ ദേശീയ ഉദ്യാനം, ഭൂമിയിലെ ഏറ്റവും സവിശേഷമായ പ്രകൃതി ഭൗമശാസ്ത്ര രൂപങ്ങൾ ഇവിടെയുണ്ട്. ഒരു പീഠഭൂമിയുടെ അരികിലുള്ള ആംഫിതിയേറ്ററുകളാൽ നിർമ്മിച്ച ഈ പാർക്ക്, ഹൂഡോസ് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് ശിലാരൂപങ്ങളാൽ നിറഞ്ഞിരിക്കുന്നു. മുകളിൽ നിന്ന് വിചിത്രമായ ആകൃതിയിലുള്ള ആയിരക്കണക്കിന് ഹൂഡോകൾ നോക്കുന്നത് വിസ്മയകരവും അവിശ്വസനീയമായ അനുഭവവുമാണ്.   ഹൂഡോസിനിടയിലൂടെയുള്ള ഹൈക്കിങ് അതിലേറെ മനോഹരമാണ്. ലോകത്തിലെ ഏറ്റവും വലിയ…

    Read More »
  • ” ന്യൂ ബിഗിനിങ്ങ്സ് “-ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം

    ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട്  പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ  വെളിച്ചം നിറക്കട്ടെ  എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ ഈ ആൽബം സമർപ്പിക്കുന്നത് . പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശ്സ്തമായ മെറിൽ ആൻ മാത്യൂ ആണ്. ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. അടിപൊളി രിതിയിൽ നിന്നു…

    Read More »
  • കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കെ കോവിഡ് ബാധിതരായ അച്ഛനമ്മമാരിൽ നിന്ന് ആറു മാസമുള്ള കുഞ്ഞിനെ ഏറ്റെടുത്ത അമ്മ ആ കഥ പറയുന്നു-വീഡിയോ

    ഉണ്ണി ആയിരുന്നു സാമൂഹിക പ്രവർത്തക കൂടിയായ മേരി അനിതയ്ക്ക് ആറ് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞ്.അനിതയിലെ അമ്മ മനസ് ആ കുഞ്ഞിനെ അങ്ങിനെയാണ് വിളിച്ചത്.അച്ഛനും അമ്മയും കോവിഡ് ബാധിതർ ആയതിനാൽ കുഞ്ഞിനെ ഒരു മാസം മേരി അനിത പോറ്റുകയായിരുന്നു.ആ അനുഭവങ്ങൾ കണ്ണീർ നനവോടെ മേരി അനിത NewsThen Media പ്രേക്ഷകരോട് പങ്കുവെക്കുന്നു.

    Read More »
  • യുവ കൃഷ്ണയും മൃദുല വിജയും വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി ഒരു പൊതു വേദിയിൽ,അതും അവാർഡ് വാങ്ങാൻ

    വൈക്കത്ത് ഇന്ന് വൈകിട്ട് നടന്ന കലാഭവൻ മണി അനുസ്മരണ അവാർഡ് നിശയിലാണ് പൂക്കാലം വരവായിയിലെ നായിക മൃദുല വിജയും പ്രതിശ്രുതവരൻ യുവ കൃഷ്ണയും ഒന്നിച്ചത്.മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഇരുവരും ഏറ്റുവാങ്ങി. ഇന്ന് പുതുവത്സരദിനത്തിൽ എറണാകുളം വരാപ്പുഴയിൽ പൂക്കാലത്തിന്റെ ലൊക്കേഷനിലാണ് ഉച്ചനേരത്ത് മൃദുലയെകൂട്ടിക്കൊണ്ടു പോകാൻ ഓർക്കാപ്പുറത്ത് യുവ എത്തിയത്. ഡിസംബർ 23ന് തിരുവനന്തപുരത്ത് വെച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹത്തീയതി പിന്നീട് തീരുമാനിക്കുമെന്ന് മൃദുലയും യുവയും ഒരേ സ്വരത്തിൽ പറഞ്ഞു.രാത്രി ലൊക്കേഷനിൽ തിരിച്ചെത്തിക്കാമെന്ന ഉറപ്പിൽ ഉച്ചയൂണും കഴിഞ്ഞാണ് മൃദുലയെയും കൂട്ടി യുവ പോയത്.തിരക്കിട്ട ചിത്രീകരണത്തിനിടയിലും പ്രണയിനികളുടെ മനസ്സ് തിരിച്ചറിഞ്ഞ് ഷൂട്ടിംഗിൽ ചില ഭേദഗതികൾ വരുത്തിയാണ് സംവിധായകൻ ഗോപാലൻ മനോജും തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയും നിർമ്മാതാക്കൾ മോഡി മാത്യുവും ജയൻ രേവതിയും പ്രണയ ചകോരങ്ങളെ പോകാൻ അനുവദിച്ചത്. 400 എപ്പിസോഡുകൾ പിന്നിട്ട സൂപ്പർ ഹിറ്റ് പരമ്പര പൂക്കാലം വരവായി സീ കേരളം ചാനലിൽ വൈകിട്ട് 6.30ന് സംപ്രേക്ഷണം ചെയ്യുന്നു.യഥാർത്ഥ ജീവിതത്തിലെ വിവാഹവും പ്രണയവുമൊന്നും…

    Read More »
  • ” ന്യൂ ബിഗിനിങ്ങ്സ് “

    ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട്  പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ  വെളിച്ചം നിറക്കട്ടെ  എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ ഈ ആൽബം സമർപ്പിക്കുന്നത് . പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശ്സ്തമായ മെറിൽ ആൻ മാത്യൂ ആണ്. ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. അടിപൊളി രിതിയിൽ നിന്നു…

    Read More »
  • കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരിയില്‍ തുടക്കം

    22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം നടക്കുക. കോവിഡ് പശ്ചാത്തലമായതിനാല്‍ ഒരിടത്ത് തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നാല് മേഖലകളിലായിട്ടാണ് മേള ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്ട്രേഷന്‍ അതതു മേഖലകളില്‍ നടത്തണം. രജിസ്ട്രേഷന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

    Read More »
  • മോഹന്‍ലാലിനെതിരെ തുറന്നടിച്ച് ഫിലിം ചേമ്പര്‍

    ജീത്തുജോസഫ് -മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്ത്. തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം നിങ്ങളും മോഹന്‍ലാല്‍.. അനില്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളത്തില്‍ ആദ്യമായി ഒടിടി റീലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഇന്ന് പുതുവത്സരദിനത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തോടെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. സിനിമ സംഘടനയായ അമ്മയുടെപ്രസിഡന്റായ മോഹന്‍ലാലും തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായ നിര്‍മ്മാതാവ് ആന്റ്ണി പെരുമ്പാവൂരും ഈ ചിത്രം ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നേതാക്കള്‍ തന്നെ ഒടിടി റിലീസിന് മുന്‍കൈ എടുത്തത് അമിതലാഭം ആഗ്രഹിച്ചാണെന്നും ഇത് മലയാള സിനിമ…

    Read More »
Back to top button
error: