ജോജു ജോര്‍ജിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്ത് കേരളത്തില്‍ വലിയ വിജയമായി മാറിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. വിചിത്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തില്‍ ജോസഫ് ഒരുക്കിയ എം.പത്മകുമാര്‍ തന്നെയാണ്.
നവാഗതനായ ഷാഹി കബീറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം വലിയ വാണിജ്യ വിജയമാവുകയും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു.
ജോജു ജോര്‍ജ് എന്ന നടന്റെ ചലച്ചിത്ര ജീവിതത്തെ ജോസഫിന് മുമ്പും പിന്‍പും എന്ന തിരിക്കുന്ന തരത്തിലേക്കെത്തിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചെറിയ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയം നേടാനായത്.
ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ന്യൂ ഇയര്‍ രാത്രിയാണ് റിലീസായത്. മലയാളത്തില്‍ ലഭിച്ച സ്വീകാര്യത തമിഴിലും ചിത്രത്തിന് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. മലയാളത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച ജോസഫ് എന്ന കഥാപാത്രമായി തമിഴില്‍ അഭിനയിക്കുന്നത് ആര്.കെ സുരേഷ് ആണ്. സംവിധായകന് ബാലയാണ് ചിത്രം ബി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത്. ആര്.കെ സുരേഷിനൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ഷംന കാസിമും മധു ശാലിനിയുമാണ്.