LIFETRENDING

അച്ഛനെയാണ് പേടി, അല്ലെങ്കില്‍ I LOVE YOU; നയന്‍താരയോട് ഇഷ്ടം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

ലയാളത്തിലെ യൂത്ത് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നയന്‍താരയോട് തന്റെ ഇഷ്ടം തുറന്ന് പറയുന്നു. അച്ചനെ മാത്രമാണ് തനിക്ക് പേടിയെന്നും അല്ലെങ്കില്‍ തനിക്ക് നയന്‍താരയെ ഇഷ്ടമാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.

ഒരു സ്വകാര്യ ചാനലില്‍ നടന്ന അവാര്‍ഡ് നിശയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നയന്‍താരയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും തന്റെ അച്ചനൊപ്പം രാപ്പകലില്‍ അഭിനയിച്ചതുമെല്ലാം ദുല്‍ഖര്‍ വേദിയില്‍ സംസാരിച്ചു. മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് മമ്മുട്ടിക്കൊപ്പം രാപ്പകല്‍ എന്ന ചിത്രത്തിലും നയന്‍താര അഭിനയിച്ചിരുന്നു. പിന്നീടാണ് താരം തമിഴിലേക്കും മറ്റ് അന്യഭാഷകളിലേക്കും ചേക്കേറിയത്.

ചെറിയ വേഷങ്ങളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും അഭിനയരംഗത്ത് പിടിച്ചു നിന്ന നയന്‍താര പിന്നീട് തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റതാക്കി തമിഴ് സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലാണ് താരം നിലകൊള്ളുന്നത്. ഒരു ഗ്ലാമര്‍ താരം എന്നതില്‍ നിന്നും മാറി നയന്‍താരയെ മാത്രം കേന്ദ്രകഥാപാത്രമാക്കി സിനിമ നിര്‍മ്മിച്ചാലും തീയേറ്ററില്‍ വാണിജ്യ വിജയമാവുമെന്ന അവസ്ഥയിലേക്ക് വളരാന്‍ സാധിച്ചത് നയന്‍താരയുടെ കഴിവിനും പരിശ്രമത്തിനും ലഭിച്ച അംഗീകാരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button