ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. ആഷ്കി ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ചാംപാതിര, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയൊഴുക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ്. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കുരുതി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.
ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ ജോണ്‍ പോള്‍ ചിത്രം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.