ന്യൂഇയറിന് തൊട്ടടുത്ത വച്ച് ബോളിവുഡ് താരം ദീപിക പദുകോൺ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ മായ്ച്ചു കളഞ്ഞത് ഏവരെയും അമ്പരപ്പിച്ചു. ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഡിസംബർ 31ന് ദീപിക പദുക്കോൺ മായ്ച്ചുകളഞ്ഞത്. എന്നാൽ രണ്ട് സമൂഹമാധ്യമത്തിലും ദീപിക അക്കൗണ്ട് നിലനിർത്തിയിരുന്നു.
ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.പിന്നാലെ ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ദീപിക തന്റെ ശബ്ദം പോസ്റ്റ് ചെയ്തു.