LIFE
-
ക്രിസ്ത്യാനികൾക്ക് ഹലാൽ ഭക്ഷണം വിലക്കപ്പെട്ടതോ…? ഗീവർഗീസ് ഇടിച്ചെറിയ
ഹലാൽ എന്ന വാക്ക് ഈയിടെയായി സോഷ്യൽ മീഡിയയിലെങ്ങും ചർച്ചയാകുകയാണ്. ഹലാൽ ഭക്ഷണസാധനങ്ങൾ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമായതിനാൽ അത് വാങ്ങരുത്, ഭക്ഷിക്കരുത് എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളെപ്പറ്റി ബൈബിൾ വചനങ്ങൾ എന്താണെന്നു നോക്കിയാൽ ഈ ആശയക്കുഴപ്പം മാറിക്കിട്ടും.എന്താണ് ഹലാൽ…? ഹലാൽ എന്ന അറബി വാക്കിന്റെ അർത്ഥം അനുവദനീയമായത് എന്നാണ്. അതായത് ഖുർആൻനിയമപ്രകാരം അനുവദനീയമായത്. ഹലാൽ മാംസം എന്നു പറയുന്നത് ഖുർആൻ നിയമപ്രകാരം അറുക്കപ്പെട്ട മാംസവും. ഭക്ഷണത്തെപ്പറ്റി ഖുർആനിൽ പറയുന്ന വചനങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിക്കാം. അദ്ധ്യായം 2:168: O mankind, eat whatever is lawful and wholesome on earth. “മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിയമപരമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ഭക്ഷിക്കുക….” ഇത് മുസ്‌ലിം വിശ്വാസികളോട് മാത്രമല്ല, എല്ലാ മനുഷ്യരോടും പറയുന്ന വചനമായിട്ടാണ് എഴുതിയിരിക്കുന്നത്. അദ്ധ്യായം 2:172-173: ഇങ്ങനെ എഴുതിയിരിക്കുന്നു:”വിശ്വാസികളെ, നിങ്ങൾ ആരാധിക്കുന്നത് ദൈവത്തെയാണെങ്കിൽ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് നിങ്ങൾക്കുവേണ്ടി നാം തന്നിരിക്കുന്ന ആരോഗ്യദായകമായവ ഭക്ഷിക്കുക. ചത്തതും മലിനവുമായ മാംസം, രക്തം, പന്നിമാംസം, ദൈവത്തിന്റെ പേരിൽ…
Read More » -
കഞ്ചാവില തോരനും കഞ്ചാവില സാലഡും, ഭക്ഷണം കഴിച്ചാൽ മതി കിക്ക് ആവാൻ
ഇനി കിക്ക് ആവാൻ ലഹരി വസ്തുക്കൾ തേടി പോകേണ്ട. പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. സംഭവം ഇവിടെ അല്ല എന്ന് മാത്രം. തായ്‌ലൻഡിൽ ഈയിടെയാണ് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ. പ്രജിൻ ബുരിയിലെ ചാവോ ഫ്യാ അഭയ്ബുബേജർ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് കഞ്ചാവ് ചേർത്ത വിഭവങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. ” കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് വിശപ്പ് വർധിക്കാനും നല്ല ഉറക്കത്തിനും സഹായകരമാകും. മാത്രമല്ല വേറെ ലഹരി തേടി പോകേണ്ടിയും വരില്ല. ” ആശുപത്രിയിലെ പ്രൊജക്ട് തലവൻ പകക്രോങ് ക്വൻകൊ പറയുന്നു. ചെറിയ അളവിലാണ് കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത്. 2017 ൽ ചികിത്സാ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ തായ്‌ലൻഡ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ നിരവധി കഞ്ചാവ് ക്ലിനിക്കുകളും തുറന്നു. ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും…
Read More » -
സണ്ണി വെയിൻ നായകനാകുന്ന ‘അനുഗ്രഹീതൻ ആന്റണി’യുടെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി. ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ശ്രീ മമ്മൂട്ടി ട്രെയിലർ പുറത്തിറക്കിയത്.കേരളത്തിൽ തീയറ്ററുകൾ തുറന്നപ്പോൾ പലയിടങ്ങളിലും ട്രെയിലർ പ്രദർശനത്തിന് എത്തിയിരുന്നു. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് മുന്നെ പുറത്ത് ഇറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളും ടീസറുമെല്ലാം വൻ ജനപ്രീതിയാണ് നേടിയെടുത്തത്. ജിഷ്ണു സ്…
Read More » -
പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം
മക്കള്‍ സെല്‍വം വിജയ് സേതുപതിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ആരാധകരോട് കാണിക്കുന്ന സ്‌നേഹവും കരുതലും തന്നെയാണ് താരത്തെ ഇഷ്ടപ്പെടാനും കാരണം. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. എന്താണന്നല്ലെ, പിറന്നാളിന് താരം വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം വൈറലായിരുന്നു. ഈ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ആ ചിത്രത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ‘പിറന്നാള്‍ ദിനത്തില്‍ എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. മൂന്ന് ദിവസം മുമ്പ് നടത്തിയ എന്റെ പിറന്നാള്‍ ആഘോഷം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. വടിവാള്‍ ഉപയോഗിച്ച് ഞാന്‍ കേക്ക് മുറിക്കുന്നതായി ഫോട്ടോയില്‍ കാണാം. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. ഒരു വടിവാളും ആ ചിത്രത്തില്‍ പ്രധാന ഭാഗമാണ്. പൊന്റാമിനും ടീമിനുമൊപ്പമായതിനാല്‍ ആ വാള്‍ ഉപയോഗിച്ചാണ് ഞാന്‍ കേക്ക് മുറിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരുപാട് പേര്‍ എന്നോടു പറഞ്ഞു. ഇനി മുതല്‍…
Read More » -
ജയറാം- പാര്‍വതി രഹസ്യപ്രണയം ശ്രീനിവാസന്‍ പിടിച്ചത് ഇങ്ങനെ
മലയാളം സിനിമയിലെ മികച്ച കെമിസ്ട്രി ഉള്ള നടീനടന്മാരാണ് ജയറാമും പാര്‍വതിയും. നിരവധി ചിത്രങ്ങളില്‍ ഇവര്‍ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. അഭ്രപാളിയിലെ പ്രണയം പിന്നീട് ഒരുമിച്ചു ജീവിക്കുന്നതിനും കാരണമായി. 1992 സെപ്റ്റംബര്‍ ഏഴിനാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരന്‍’ എന്ന സിനിമയിലൂടെയാണ് ജയറാമിന്റെ അരങ്ങേറ്റം. ഈ സിനിമയില്‍ വെച്ച് 1988ലാണ് ജയറാം പാര്‍വ്വതിയെ കാണുന്നത്. പിന്നീട് ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കതിലും ഇവര്‍ ജോഡികളായാണ് അഭിനയിച്ചത്. പിന്നാലെ ഇരുവരും പ്രണയബദ്ധരായി. എന്നാല്‍ ഇരുവരും അത് വളരെ രഹസ്യമായി സൂക്ഷിച്ചു. സിനിമയില്‍ ഇവരുടെ അടുത്തുള്ളവര്‍ക്ക് പോലും ഈ പ്രണയം കണ്ടുപിടിക്കാനായില്ല. എന്നാല്‍ ഈ പ്രണയം കണ്ടുപിടിക്കാന്‍ സാധിച്ചത് ശ്രീനിവാസനാണ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച ജയറാമിനും പാര്‍വതിക്കും ശ്രീനിവാസന്റെ കണ്ണ് വെട്ടിക്കാന്‍ ആയില്ല. ‘തലയണമന്ത്രം’ ത്തിന്റെ സെറ്റില്‍ വച്ചാണ് ജയറാമിന്റെയും പാര്‍വതിയുടേയും രഹസ്യപ്രണയം ശ്രീനിവാസന്‍ തിരിച്ചറിഞ്ഞത്. ഈ സിനിമയില്‍ ശ്രീനിവാസനും ജയറാമുമാണ് നായകന്‍മാര്‍. ഉര്‍വ്വശിയും പാര്‍വതിയും ആണ് നായികമാര്‍. ജയറാമും…
Read More » -
സൽമാൻഖാനും ആയിട്ടുള്ള പ്രണയം ഒരു പേടിസ്വപ്നം, ഐശ്വര്യ റായി മനസ്സ് തുറന്നപ്പോൾ
സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും പ്രണയബന്ധം 1997-ലാണ് തുടങ്ങുന്നത്. സൽമാൻ ഖാൻ അന്നും സൂപ്പർസ്റ്റാർ ആയിരുന്നു. കാമുകി സോമി അലിയുമായി വിവാഹിതനാകും എന്നുവരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ഇടയിലേക്ക് ആണ് ഐശ്വര്യ റായി കടന്നുവരുന്നത്. 1999-ലെ “ഹം ദിൽ ദേ ചുകെ സനം ” എന്ന ചിത്രം സൽമാൻ ഖാന്റെയും ഐശ്വര്യയുടെയും പ്രണയകഥ അങ്ങാടിപ്പാട്ട് ആകാൻ കാരണമായി. സഞ്ജയ് ലീല ബൻസാലി ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. ആ സിനിമ പൂർത്തിയായതോടെ ഐശ്വര്യ റായി തന്റെ കരിയറിലെ ഉന്നതിയിലെത്തി. ഒപ്പം തന്നെ സൽമാൻഖാന്റെ കാമുകി എന്ന പട്ടം ഐശ്വര്യ റായ്ക്ക് ചാർത്തിക്കിട്ടി. അന്ന് സ്റ്റാർഡസ്റ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സൽമാനും ഐശ്വര്യയ്ക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് സോമി അലി അറിയുകപോലും ഉണ്ടായില്ല എന്ന് കുറിക്കപ്പെട്ടു. ഐശ്വര്യ- സൽമാൻ ബന്ധം പരസ്യം ആയതോടെ സോമി അലി ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് ചേക്കേറി. സൽമാന്റെ ജീവിതത്തിൽനിന്ന് സോമി അലി വിട പറഞ്ഞതോടെ…
Read More » -
വെളളത്തിന്റെ ട്രെയിലര്‍ പുറത്ത്; ജനുവരി 22 ന് തിയേറ്ററുകളിലേക്ക്…
ജയസൂര്യയെ നായകനാകുന്ന പുതിയ ചിത്രമായ വെളളത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളം”. ജനുവരി 22 ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം തിയ്യേറ്ററിലെത്തിക്കുന്നു. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്‌നേഹ പാലേരി എന്നിവരാണ് നായികമാരാവുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബിശ്രീലക്ഷ്മി എന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ് നടേരി,ഫൗസിയ…
Read More » -
51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് കലാ അക്കാദമിയിലാണ് ഉദ്ഘാടനം. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആദ്യമായി ‘ഹൈബ്രിഡ്’ ചലച്ചിത്രമേളയായാണ് ഇത്തവണ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഐ.എഫ്.എഫ്.ഐ. കുറച്ചു പരിപാടികള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കും. ജനുവരി 16 മുതല്‍ 24 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സിനിമ കാണാം വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും. മേളയില്‍ അദ്ദേഹത്തിന്‍ ചിത്രങ്ങളാപഥേര്‍ പാഞ്ചാലി, ചാരുലത, സോണാര്‍ കെല്ല, ഗരേ ബെയ്രേ, ശത്രഞ്ജ് കേ ഖിലാഡി എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ അടുത്തിടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും. ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീനയില്‍നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ്…
Read More » -
വാട്ട്സ്ആപ്പിന് മനംമാറ്റം, ഫെബ്രുവരി എട്ടിന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് കമ്പനി
പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ല എന്ന് വ്യക്തമാക്കി വാട്സ്ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യുമെന്ന് വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നയം ലോകമൊട്ടാകെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം മെയ് 15വരെ പുതിയ സ്വകാര്യതാ നയം നടപ്പിലാക്കില്ല എന്ന് കമ്പനി പറയുന്നു. തെറ്റിദ്ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നും നീക്കാൻ നടപടി ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ കോളുകൾ കേൾക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ല എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം പരിശോധിക്കാൻ ഇന്ത്യൻ പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു.
Read More »
