LIFE

  • നായയെ ബലാത്സംഗം ചെയ്ത് മധ്യവയസ്കൻ, വീഡിയോ വൈറലായതോടെ അകത്ത്

    നായയെ തുടർച്ചയായി ബലാത്സംഗം ചെയ്ത മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. 55കാരൻ നായയെ ബലാത്സംഗം ചെയ്യുന്നത് ക്യാമറയിൽ പതിയുകയായിരുന്നു. വീടിനു പുറത്തുള്ള സ്റ്റേയേഴ്‌സിൽ വെച്ചാണ് ഇയാൾ നായയെ ബലാത്സംഗം ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ മൃഗ സംരക്ഷക പ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനുള്ള സെക്ഷൻ ആയ 377 ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും കേസ് എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീഡിയോ കാണിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റസമ്മതം നടത്തി. കാലങ്ങളായി ഇയാൾ നായയെ ബലാൽസംഗം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

    Read More »
  • സിസ്റ്റർ അഭയയെ കുറിച്ച് അപവാദം പറഞ്ഞ ഫാദർ ഒടുവിൽ മാപ്പു പറഞ്ഞു തടിയൂരി -വീഡിയോ

    “ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരിക സൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീ ആയെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്.”സിസ്റ്റർ അഭയയെ കുറിച്ചുള്ള ഈ പ്രസ്താവന പിൻവലിച്ച് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ. വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നപ്പോഴാണ് താൻ ഈ പ്രസ്താവന പിൻവലിക്കുകയാണെന്ന് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ വ്യക്തമാക്കിയത്. ” ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്സ്ആപ്പ് സന്ദേശത്തെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കാതെ ആരാധനയ്ക്കിടയിൽ ഞാൻ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലർക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസ്സിലാക്കുന്നു. അതേക്കുറിച്ച് ഞാൻ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക്‌ അഭയയുടെ കുടുംബങ്ങളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുകയും ചെയ്യുന്നു. “ഫാദർ മാത്യു നായ്ക്കാംപറമ്പിൽ ഖേദം പ്രകടിപ്പിച്ചു.

    Read More »
  • അമിത് ചക്കാലക്കൽ  നായകനാകുന്ന ‘ യുവം ‘ പ്രദർശനത്തിന്, ചിത്രത്തിലെ  ‘ സുഹൃദം ‘ഗാനവീഡിയോ   ശ്രദ്ധേയമാവുന്നു

    ‘ഹണിബീ ‘ യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ ഫെബ്രുവരിയിൽ  പ്രദർശനത്തിനെത്തും . ചിത്രത്തിലെ. ഗോപി സുന്ദർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ‘ സുഹൃദം ‘ എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ റീലീസ് ചെയ്തു. ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.                  സാമൂഹ്യ പ്രിതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമ്മത്തിൻ്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് ” യുവ ” യുടേത്. ഇതിൽ എബി എന്ന നായക കഥാപാത്രത്തെയാണ് അമിത് ചക്കാലക്കൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം തൻ്റെ കരിയറിൽ വഴിത്തിരിവായി ഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അമിത്. പുതുമുഖ സംവിധായകൻ പിങ്കു…

    Read More »
  • താനെന്തിന് ബോബി ചെമ്മണ്ണൂരിനെ കുറിച്ച് പോസ്റ്റിട്ടു, വൈറലായ പോസ്റ്റിന് ജസ്ല മടശ്ശേരിയുടെ പ്രതികരണം-Video

    ബോബി ചെമ്മണ്ണൂരിനെ പറ്റിയും മാർക്കറ്റിങ് രീതികളെ പറ്റിയും ജസ്ല മടശ്ശേരി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വൈറൽ ആയിരുന്നു. ആ പോസ്റ്റ്‌ ഇടാൻ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് ജസ്ല.

    Read More »
  • സ്വവർഗ്ഗാനുരാഗിയായ ഭാര്യയുടെ കൂട്ടുകാരിക്ക് താങ്ങും തണലുമായി ഭർത്താവ്, ഒരു ട്രിപ്പിൾ പ്രണയകഥ

    ഇത് കേവലം ഒരു സിനിമാക്കഥ അല്ല, യഥാർത്ഥ ജീവിതമാണ്. ആ ജീവിതകഥ ഇന്ത്യയിൽ ആയാലോ? ഒരുപക്ഷേ വിശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടും. എന്നാൽ അത് യാഥാർഥ്യമാണ്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹജീവിതം തകർന്ന സങ്കടത്തിൽ യുവതിയായ പിഡു കൗർ തന്റെ സുഹൃത്തും വ്യവസായിയുമായ സ്പിറ്റിയെ കാണാൻ എത്തുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്. സ്പിറ്റിയും ഭർത്താവ് സണ്ണിയും അവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിച്ചു മടങ്ങാം എന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പി റ്റിയും പീഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. സ്വവർഗ്ഗപ്രണയാനു രാഗിയായ സ്പിററിക്കു, സ്പിഡു വിനോട് പ്രണയം തോന്നാൻ അധികം സമയം വേണ്ടി വന്നില്ല. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്ന് അറിഞ്ഞിട്ടും ഭർത്താവ് സണ്ണിക്ക് അത് വലിയൊരു പ്രശ്നമായി തോന്നിയതുമില്ല. സണ്ണിയും ക്രമേണ സ്പിഡുവിട് അടുത്തു. മൂവരും തമ്മിൽ പിരിയാനാവാത്ത വിധം അടുത്തതോടെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ മൂവർ സംഘം. ഇന്ത്യൻ വംശജരായ മൂന്നുപേരും ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സണ്ണിയും…

    Read More »
  • ‘ഓപ്പറേഷന്‍ ജാവ’ ഫെബ്രുവരി 12ന്‌

    നവാഗതനായ തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ റിലീസിനൊരുങ്ങുന്നു. ബാലു വര്‍ഗീസ്, ലുക്മാന്‍ ലുക്കു, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 12ാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു. ഇത് സംബന്ധിച്ച പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഒരു കുപ്രസിദ്ധ പയ്യന്‍ ഒരുക്കിയ വി സിനിമാസാണ് ഈ ചിത്രം ഒരുക്കുന്നത്. ഫൈസ്സി സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ക്വീന്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ജെയ്ക് സ് ബിജോയ് ആണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം കഴിഞ്ഞ മാര്‍ച്ചോടെ ചിത്രം റീലീസിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീളുകയായിരുന്നു. കേരള പൊലീസിലെ അണ്‍സങ് ഹീറോകളെ കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നാണ് സൌണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

    Read More »
  • ” പ്ലാവില ” തുടങ്ങി

    സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന “പ്ലാവില” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. ലാല്‍,സലീ കുമാര്‍,പ്രേംകുമാര്‍,സുനില്‍ സുഖദ,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,പാഷാണം ഷാജി,ഇടവേള ബാബു,അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി,ശ്വേത മേനോന്‍,ഗീത വിജയന്‍,പുതുമുഖം നിമ്മി ആന്റെണി,നന്ദന രാജീവ്,മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്,ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെെത്രം,റഫീഖ് അഹമ്മദ്,പ്രമോദ് കാപ്പാട് എന്നിവരുടെവരികള്‍ക്ക് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.ഗായകര്‍-പി ജയചന്ദ്രന്‍,ജി വേണു ഗോപാല്‍,മധു ബാലകൃഷൃണന്‍,സിത്താര,ബേബി ശ്രേയ,ശിവ പ്രകാശ്,രാമപ്രിയ,ആര്‍ദ്രജനാര്‍ദ്ദനന്‍,പശ്ചാത്തല സംഗീതം-ബിജിബാല്‍,എഡിറ്റര്‍-വി സാജന്‍. കൊ പ്രാെഡ്യുസര്‍-മനോജ് പുള്ളിക്കല്‍,പ്രൊഡക്ഷന്‍ ഡിസെെര്‍-ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്,കല-വി എ സ്വാമി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ഹരി തിരുമല,പരസ്യക്കല- ഷഹീര്‍ റഹ്മാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍,മൂജീബ് വര്‍ക്കല,ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്,ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍…

    Read More »
  • എങ്ങും മികച്ച പ്രതികരണം നേടി ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

    സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയ്ക്ക് കേരളമെങ്ങും മികച്ച പ്രതികരണം. അടുക്കള കേന്ദ്രവിഷയമാകുന്ന സിനിമ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. ചിത്രം കണ്ടവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുക്കളയുടെ രാഷ്ടീയമാണ് സിനിമ സംസാരിക്കുന്നത്. എല്ലാ ചുമതലകളും പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആണധികാരത്തിന് മേലുള്ള അടിയാണ് ചിത്രം. തുല്യതയും സ്വാതന്ത്ര്യവും വാ തോരാതെ സംസാരിക്കുന്ന പുരുഷന്മാര്‍ പോലും അടുക്കളയില്‍ ഒരു സ്ത്രീയെ തളച്ചിട്ടിരിക്കുന്നുവെന്നും ചിത്രം പറയുന്നുണ്ട്. ഒരു വിളിക്ക് അപ്പുറം എന്തും സാധ്യമാക്കി തരാനുള്ള ഉപകരണമായി ഭാര്യയെ കാണുന്നവരെയും ചിത്രം വിമര്‍ശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ചിത്രം കണ്ടവരില്‍ പലരും തീയേറ്റര്‍ റിലീസ് കൂടി ശ്രമിക്കണമെന്ന് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.

    Read More »
  • നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആദിപാപം കാണുമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്, രജനി ചാണ്ടിയുടെ ബികിനി ഫോട്ടോ പങ്കുവച്ച് ഒമർ ലുലു

    നടി രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ഏറെ വൈറൽ ആയി. അതിനൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നു.”ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക്”എന്ന ലൈനിൽ ആയിരുന്നു കമന്റുകൾ. ഇതിന് പിന്നാലെ രജനി ചാണ്ടി തന്റെ ബികിനി ഫോട്ടോ പങ്കുവച്ചു കൊണ്ട് തിരിച്ചടിച്ചു. ഇപ്പോഴിതാ രജനി ചാണ്ടിയെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്‌ – “ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….” “ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞവരോട്….” രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു ഡയലോഗും ഉണ്ട്…. “നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ…

    Read More »
  • ചാണകക്കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

    മുംബൈയിൽ ചാണകക്കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം. ഒരു പട്ടം പിടിച്ചെടുക്കാൻ ഓടുന്നതിനിടയിൽ ആണ് പത്തുവയസ്സുകാരൻ ചാണകക്കുഴിയിൽ വീണത്. അവധി ദിവസമായതിനാൽ കുട്ടി ദിവസം മുഴുവൻ പട്ടങ്ങളോടൊപ്പം ആയിരുന്നു എന്ന് പോലീസ് പറയുന്നു. ചാണകക്കുഴിക്ക് സമീപമായിരുന്നു പട്ടം പറന്നത്. ചാടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി ചാണകക്കുഴിയിലേക്ക് വീണത്. കുട്ടിയുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്ന കെട്ടിടം പണിക്കാർ ഓടി വന്നു. എന്നാൽ വലിയ ചാണകക്കുഴിയിലേക്ക് അവർക്ക് ഇറങ്ങാൻ ആയില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി എങ്കിലും അവർ നിസ്സഹായരായി. അപ്പോഴേക്കും കുട്ടി ചാണകത്തിൽ മുങ്ങിപ്പോയിരുന്നു. പിന്നീട് ക്രെയിൻ കൊണ്ട് വന്ന് കുട്ടിയെ പൊക്കി എടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം തടയാനാവില്ല.

    Read More »
Back to top button
error: