LIFETRENDING

കഞ്ചാവില തോരനും കഞ്ചാവില സാലഡും, ഭക്ഷണം കഴിച്ചാൽ മതി കിക്ക് ആവാൻ

ഇനി കിക്ക് ആവാൻ ലഹരി വസ്തുക്കൾ തേടി പോകേണ്ട. പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. സംഭവം ഇവിടെ അല്ല എന്ന് മാത്രം.

തായ്‌ലൻഡിൽ ഈയിടെയാണ് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ.

Signature-ad

പ്രജിൻ ബുരിയിലെ ചാവോ ഫ്യാ അഭയ്ബുബേജർ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് കഞ്ചാവ് ചേർത്ത വിഭവങ്ങൾ ലഭ്യമാക്കി തുടങ്ങിയത്.

” കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് വിശപ്പ് വർധിക്കാനും നല്ല ഉറക്കത്തിനും സഹായകരമാകും. മാത്രമല്ല വേറെ ലഹരി തേടി പോകേണ്ടിയും വരില്ല. ” ആശുപത്രിയിലെ പ്രൊജക്ട് തലവൻ പകക്രോങ് ക്വൻകൊ പറയുന്നു.

ചെറിയ അളവിലാണ് കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത്. 2017 ൽ ചികിത്സാ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ തായ്‌ലൻഡ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ നിരവധി കഞ്ചാവ് ക്ലിനിക്കുകളും തുറന്നു.

ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും നൽകുന്നുണ്ട് ഇവിടെ.തായ്‌ലൻഡ് പ്രത്യേക കഞ്ചാവു വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്കും എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.

(ഇന്ത്യയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരവുമാണ് )

Back to top button
error: