LIFETRENDING

വെളളത്തിന്റെ ട്രെയിലര്‍ പുറത്ത്‌; ജനുവരി 22 ന് തിയേറ്ററുകളിലേക്ക്…

യസൂര്യയെ നായകനാകുന്ന പുതിയ ചിത്രമായ വെളളത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളം”. ജനുവരി 22 ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം തിയ്യേറ്ററിലെത്തിക്കുന്നു. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്.

പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്‌നേഹ പാലേരി എന്നിവരാണ് നായികമാരാവുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബിശ്രീലക്ഷ്മി എന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ് നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല. പ്രൊജക്റ്റ് ഡിസൈന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന്‍ മങ്ങാട്, മേക്കപ്പ്-ലിബിസണ്‍ മോഹനന്‍,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ് വിജേഷ് വിശ്വം,ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍-അഭിലാഷ്.

Back to top button
error: