LIFE

  • ‘താണ്ഡവ്’ വെബ് സീരീസ് നിരോധിക്കണമെന്ന് ബി.ജെ.പി; ആമസോണ്‍ പ്രൈമിനെതിരെ പരാതി നല്‍കി, സെയ്ഫ്‌ അലിഖാന് ഭീഷണി

    ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സെയ്ഫ് അലി ഖാന്റെ വെബ്സീരീസ് താണ്ഡവിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഈ ആവശ്യം ഉന്നയിച്ച്‌ വാര്‍ത്താ പ്രക്ഷേപണമന്ത്രിക്കാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇതിലെ നടന്‍ സൈഫ് അലിഖാനെതിരെ ഭീഷണിയുമായിബി.ജെ.പി നേതാവ് രാം ഖദം രംഗത്തെത്തുകയും ചെയ്തു. ജനമധ്യത്തില്‍ ചെരുപ്പൂരി അടിക്കുമെന്നാണ് ഭീഷണി. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച്‌ ട്വിറ്ററില്‍ താണ്ഡവിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവും രൂക്ഷമാണ്. താണ്ഡവ് 15-നാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തത്. തുടർന്ന് ഇത് ‘ഹിന്ദുവിരുദ്ധ പരമ്പരയാണെ’ന്ന് വിശേഷിപ്പിച്ച് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി നേതാവായ കപിൽ മിശ്ര ചിത്രം ദളിത് വിരുദ്ധമാണെന്നും ഹിന്ദുക്കൾക്കെതിരായുള്ള വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും ആരോപിച്ചു.…

    Read More »
  • ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ പൊലീസ് പിന്തുടരൽ,ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനത്തെ പോലീസ് പിന്തുടർന്നത് മണിക്കൂറിൽ മൂന്ന് മീറ്റർ സ്പീഡിൽ – വീഡിയോ

    പയ്യെത്തിന്നാൽ പനയും തിന്നാം. ഈ പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന പിന്തുടരലാണ് ബ്രിട്ടീഷ് പോലീസ് നടത്തിയത്. ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനത്തെ ബ്രിട്ടീഷ് പോലീസ് പിന്തുടർന്നത് മണിക്കൂറിൽ മൂന്ന് മീറ്റർ സ്പീഡിലാണ്. ഒരു വൃദ്ധയായ സ്ത്രീ ആണ് നിയമലംഘനം നടത്തിയത്. എന്നാൽ കനത്ത മഞ്ഞു മഞ്ഞുവീഴ്ച ഉള്ള സമയം ആയതിനാൽ പോലീസിന് വൃദ്ധയെ പിന്തുടരാൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ സ്ത്രീ ഓടിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ ഇടിച്ചു നിൽക്കുന്നത് വരെ പോലീസിന് പിന്തുടരേണ്ടി വന്നു . World's Slowest Police Chase Caught On Video In Derbyshire As Cops Pursu… https://t.co/ohwNUdjX1r via @YouTube #derbyshire #uk #england #policechase #policepursuit #chase #pursuit #slowspeedchase #3mph — Oh! Another Police Pursuit Video (@OAPPV1) January 13, 2021

    Read More »
  • 2021ലെ ഓസ്‌കാര്‍ മികച്ച ഹ്രസ്വചിത്ര വിഭാഗത്തിലേക്ക് വിദ്യാബാലന്റെ ‘നട്ഖട്’‌

    2021ലെ ഓസ്‌കാര്‍ മികച്ച ഹ്രസ്വചിത്രവിഭാഗത്തിലേക്കുള്ള മത്സരത്തിനായി ബോളിവുഡ് നടി വിദ്യാബാലന്റെ നട്ഖടും. വിദ്യാബാലന്‍ ആദ്യമായി അഭിനയിച്ച ഈ 33 മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ വ്യാസ് ആണ്. വിദ്യാബാലന്‍ അഭിനേതാവും നിര്‍മാതാവും കൂടിയായ ഈ ചിത്രം നിരവദി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. വി ആര്‍ വണ്‍ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ അവാര്‍ഡും ( ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റട്ട്ഗര്‍ട്ട്) സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഘവും ഗാര്‍ഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ചിത്രമാണ് നട്ഖട്.

    Read More »
  • വീണ്ടും കാക്കിയണിഞ്ഞ് അബു സലിം: അരങ്ങിലും അണിയറയിലും പോലീസുകാര്‍

    ചലച്ചിത്ര താരം അബു സലിം പോലീസില്‍ നിന്നും വിരമിച്ച ശേഷം വീണ്ടും കാക്കിയണിഞ്ഞു, പക്ഷേ ഇത്തവണ അദ്ദേഹം കാക്കിയണിഞ്ഞത് ഒരു ഹൃസ്വചിത്രത്തിന് വേണ്ടിയാണ്. കോവിഡ് കാലത്ത് പോലിസുകാര്‍ നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രമേയമാക്കി നിര്‍മ്മിച്ച സ്റ്റോപ്പ് ആന്റ് പ്രൊസീഡ് എന്ന ഹൃസ്വചിത്രത്തിലാണ് താരം വീണ്ടും പോലീസായി അവതരിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. തിരുവമ്പാടി, കുടരഞ്ഞി, കുളിരാമുട്ടി പ്രദേശങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പടരുന്ന കൊറോണ, പഠിക്കാത്ത മനുഷ്യന്‍, പതറാത്ത പോലീസ് എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. പോലീസുകാരനായ ബിജു ആര്‍ പിള്ള തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് അബുവാണ്. എന്‍ ത്രീ റിക്രിയേഷന്റെ ബാനറില്‍ കെ.സുജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബു സലീമിനൊപ്പം ചലച്ചിത്ര താരമായ സൗപര്‍ണികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുജന്‍ കുമാര്‍, അഗസ്റ്റിന്‍ മണ്ണുകുശുമ്പില്‍, ബേബി നിലാഞ്ജന തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    Read More »
  • നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയും കൊട്ടകയിലേക്ക്: റിലീസിനൊരുങ്ങന്നത് 20 ഓളം ചിത്രങ്ങള്‍

    കോവിഡ് മഹാമാരി ഏറ്റവുമധികം തളര്‍ത്തിയ വിഭാഗങ്ങളിലൊന്നായിരുന്നു കേരളത്തിലെ ചലച്ചിത്ര വ്യവസായം. നിര്‍മ്മാണവും പ്രദര്‍ശനവുമൊക്കെ നിലച്ച് തീയേറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നു. സാമ്പത്തികമായും മാനസികമായും ചലച്ചിത്രമേഖല ഒന്നാകെ തകര്‍ന്ന് തുടങ്ങിയ സമയത്താണ് തീയേറ്റര്‍ തുറക്കാം എന്ന അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിജയ് നായകനായി അഭിനയിച്ച മാസ്റ്റര്‍ 13-ാം തീയതി തീയേറ്ററിലെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിയേറ്റര്‍ തുറന്നാല്‍ ജനങ്ങള്‍ക്ക് ചിത്രം കാണാന്‍ തീയേറ്ററിലേക്ക് എത്തുമോ എന്ന സംശയത്തെ മാറ്റിയിരിക്കുകായാണ് മാസ്റ്ററിന് ലഭിച്ച വരവേല്‍പ്പ്. മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങളും തീയേറ്ററിലേക്ക് എത്തിത്തുടങ്ങാന്‍ ധാരണ ആയിട്ടുണ്ട്. ജയസൂര്യ നായകനായെത്തുന്ന വെള്ളം ആണ് കോവിഡിന് ശേഷം ആദ്യമായി തീയേറ്റര്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം. വെള്ളത്തിന് പിന്നാലെ 20 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് സജ്ജമാണെന്ന് തീയേറ്ററുകളെ അറിയിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി റിലീസ് ചെയ്യാന്‍ സാധിക്കുന്ന സിനിമകളുടെ ലിസ്റ്റ് ഫിലിം പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷന്‍ തീയേറ്ററുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. മമ്മുട്ടി…

    Read More »
  • പണി പാളി എന്ന് മനസ്സിലായി, കളംമാറ്റി ഉപഭോക്താക്കൾക്കായി സ്റ്റാറ്റസ് ഇട്ട് വാട്സ്ആപ്പ്

    വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൂട്ടത്തോടെ സിഗ്നൽ പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് മാറിയതോടെ മനം മാറ്റവുമായി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് കാണാൻ കഴിയും വിധം ഓരോരുത്തരുടെയും വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല് കാർഡുകളാണ് വാട്സ്ആപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്വകാര്യത സൂക്ഷിക്കുന്നതിന് ഞങ്ങൾ ബാധ്യസ്ഥരാണ് എന്നാണ് ഒരു കാർഡ്. നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ കേൾക്കാനോ വാട്സാപ്പിന് കഴിയില്ലെന്ന് മറ്റൊരു കാർഡിൽ വ്യക്തമാക്കുന്നു. നിങ്ങൾ ഷെയർ ചെയ്യുന്ന ലൊക്കേഷൻ തിരിച്ചറിയാൻ വാട്സാപ്പിന് കഴിയില്ല എന്ന് മൂന്നാമത്തെ കാർഡ് പറയുന്നു. നിങ്ങളുടെ കോണ്ടാക്ട്സ് വാട്ട്സ്ആപ്പ് ഫെയ്സ്ബുക്കിന് ഷെയർ ചെയ്യില്ലെന്ന് നാലാമത്തെ കാർഡ് വ്യക്തമാക്കുന്നു.

    Read More »
  • ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത 23 മുതിർന്നവർ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് നോർവെ

    ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത 23 പേർ വാക്സിൻ എടുത്തതിന് പിന്നാലെ മരിച്ചു. വേറെ 23 പേർക്ക് അസുഖവും വന്നു. നോർവേയിൽ ആണ് സംഭവം. ഇതിനുപിന്നാലെ അന്വേഷണത്തിന് നോർവേ സർക്കാർ ഉത്തരവിട്ടു. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു സംഘം നോർവേ ഡോക്ടർമാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 80 വയസ്സ് പിന്നിട്ടവർക്കാണ് പ്രതികൂല ലക്ഷണങ്ങൾ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഫൈസർ വാക്സിൻ കുത്തിവെപ്പിനും മരണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിച്ച 23 പേരിൽ 13 പേർക്ക് ഒരേ ലക്ഷണങ്ങളായിരുന്നു. വയറിളക്കവും പനിയും ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. നോർവേ മരണങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ എണ്ണം ഫൈസർ വെട്ടിക്കുറച്ചു. മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 80 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കുന്നതിന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ജാഗ്രതാ നിർദേശം നൽകി.

    Read More »
  • ക്രിസ്ത്യാനികൾക്ക് ഹലാൽ ഭക്ഷണം വിലക്കപ്പെട്ടതോ…? ഗീവർഗീസ് ഇടിച്ചെറിയ

    ഹലാൽ എന്ന വാക്ക് ഈയിടെയായി സോഷ്യൽ മീഡിയയിലെങ്ങും ചർച്ചയാകുകയാണ്. ഹലാൽ ഭക്ഷണസാധനങ്ങൾ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമായതിനാൽ അത് വാങ്ങരുത്, ഭക്ഷിക്കരുത് എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളെപ്പറ്റി ബൈബിൾ വചനങ്ങൾ എന്താണെന്നു നോക്കിയാൽ ഈ ആശയക്കുഴപ്പം മാറിക്കിട്ടും.എന്താണ് ഹലാൽ…? ഹലാൽ എന്ന അറബി വാക്കിന്റെ അർത്ഥം അനുവദനീയമായത് എന്നാണ്. അതായത് ഖുർആൻനിയമപ്രകാരം അനുവദനീയമായത്. ഹലാൽ മാംസം എന്നു പറയുന്നത് ഖുർആൻ നിയമപ്രകാരം അറുക്കപ്പെട്ട മാംസവും. ഭക്ഷണത്തെപ്പറ്റി ഖുർആനിൽ പറയുന്ന വചനങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിക്കാം. അദ്ധ്യായം 2:168: O mankind, eat whatever is lawful and wholesome on earth. “മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിയമപരമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ഭക്ഷിക്കുക….” ഇത് മുസ്‌ലിം വിശ്വാസികളോട് മാത്രമല്ല, എല്ലാ മനുഷ്യരോടും പറയുന്ന വചനമായിട്ടാണ് എഴുതിയിരിക്കുന്നത്. അദ്ധ്യായം 2:172-173: ഇങ്ങനെ എഴുതിയിരിക്കുന്നു:”വിശ്വാസികളെ, നിങ്ങൾ ആരാധിക്കുന്നത് ദൈവത്തെയാണെങ്കിൽ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് നിങ്ങൾക്കുവേണ്ടി നാം തന്നിരിക്കുന്ന ആരോഗ്യദായകമായവ ഭക്ഷിക്കുക. ചത്തതും മലിനവുമായ മാംസം, രക്തം, പന്നിമാംസം, ദൈവത്തിന്റെ പേരിൽ…

    Read More »
  • കഞ്ചാവില തോരനും കഞ്ചാവില സാലഡും, ഭക്ഷണം കഴിച്ചാൽ മതി കിക്ക് ആവാൻ

    ഇനി കിക്ക് ആവാൻ ലഹരി വസ്തുക്കൾ തേടി പോകേണ്ട. പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. സംഭവം ഇവിടെ അല്ല എന്ന് മാത്രം. തായ്‌ലൻഡിൽ ഈയിടെയാണ് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ. പ്രജിൻ ബുരിയിലെ ചാവോ ഫ്യാ അഭയ്ബുബേജർ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് കഞ്ചാവ് ചേർത്ത വിഭവങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. ” കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് വിശപ്പ് വർധിക്കാനും നല്ല ഉറക്കത്തിനും സഹായകരമാകും. മാത്രമല്ല വേറെ ലഹരി തേടി പോകേണ്ടിയും വരില്ല. ” ആശുപത്രിയിലെ പ്രൊജക്ട് തലവൻ പകക്രോങ് ക്വൻകൊ പറയുന്നു. ചെറിയ അളവിലാണ് കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത്. 2017 ൽ ചികിത്സാ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ തായ്‌ലൻഡ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ നിരവധി കഞ്ചാവ് ക്ലിനിക്കുകളും തുറന്നു. ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും…

    Read More »
  • സണ്ണി വെയിൻ നായകനാകുന്ന ‘അനുഗ്രഹീതൻ ആന്റണി’യുടെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി

    ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി. ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ശ്രീ മമ്മൂട്ടി ട്രെയിലർ പുറത്തിറക്കിയത്.കേരളത്തിൽ തീയറ്ററുകൾ തുറന്നപ്പോൾ പലയിടങ്ങളിലും ട്രെയിലർ പ്രദർശനത്തിന് എത്തിയിരുന്നു. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് മുന്നെ പുറത്ത് ഇറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളും ടീസറുമെല്ലാം വൻ ജനപ്രീതിയാണ് നേടിയെടുത്തത്. ജിഷ്ണു സ്…

    Read More »
Back to top button
error: