കേരളത്തെ കാത്തിരിക്കുന്നത് വൻ രാഷ്ട്രീയ സെക്സ് ബോംബ്? മലബാറിലെ ഒരു രാഷ്ട്രീയ നേതാവിനെ ഉന്നംവെച്ച് ഒരു ലൈംഗിക ആരോപണം വരുന്നു എന്ന് സൂചന.
തൊഴിലന്വേഷകയായ ഒരു സ്ത്രീയെ ഡൽഹിയിൽ പീഡിപ്പിച്ചു എന്നാണ് ആരോപണം. പീഡനത്തെ തുടർന്ന് സ്ത്രീ ഗർഭിണിയായി എന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ നേതാവിനെതിരെ സ്ത്രീ പരാതി കൊടുക്കാൻ തയ്യാറാകുന്നു എന്നാണ് വിവരം. തൃശ്ശൂർ സ്വദേശിനിയാണ് സ്ത്രീ.
അതേസമയം പരാതിയിൽ കഴമ്പില്ല എന്നാണ് രാഷ്ട്രീയ നേതാവിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യുവതി പറയുന്ന തീയതികളിൽ രാഷ്ട്രീയ നേതാവ് കേരളത്തിൽ ആയിരുന്നു എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഏതായാലും പരാതി നൽകാനും തടയാനും നീക്കങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിവരം. മുമ്പും ആരോപണം ഉയർന്ന രാഷ്ട്രീയനേതാവിനെതിരെ തന്നെയാണ് ഇപ്പോഴും പരാതി ഉയരുന്നത് എന്നാണ് റിപ്പോർട്ട്.
സ്ത്രീ പരാതി നൽകിയാൽ നിയമസഭാ തെരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കും വിധം ചലനങ്ങൾ മലബാർ രാഷ്ട്രീയത്തിൽ ഉണ്ടാകും.പഴയ വൈരാഗ്യമുള്ള ആളുകൾ ആണ് നീക്കങ്ങൾക്ക് പിന്നിൽ എന്നാണ് നേതാവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.