LIFE
-
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട് -വീഡിയോ
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട്. കേരളത്തിന്റെ എൻ സി സി കേഡറ്റുകളുടെ മാർച്ചിന്റെ താളം വഞ്ചിപ്പാട്ടാണ്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 82,000 ത്തോളം കേഡറ്റുകളെ പ്രതിനിധീകരിച്ച് 26 പേരാണ് ഡൽഹിയിൽ പരിശീലനം നടത്തുന്നത്. പരേഡ് ഗാനമായി വഞ്ചിപ്പാട്ട് കൂടി ഉൾപ്പെടുത്തിയത് കേഡറ്റുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 3 മണി മുതൽ 2 ബാച്ചുകൾ ആയാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, കൊല്ലം,എറണാകുളം, കോഴിക്കോട് ഗ്രൂപ്പുകളാണ് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ഉള്ളത്. രാഷ്ട്രപതി ഭവന് മുന്നിൽ നിന്നു തുടങ്ങി ഇന്ത്യാഗേറ്റിൽ അവസാനിക്കുന്ന രാജ്പഥിലൂടെ 26 ന് ഇവർ മാർച്ച് ചെയ്യും.
Read More » -
ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം മാനസികസമ്മർദ്ദം എന്നതിന് തെളിവ് പുറത്ത്, ഭർത്താവ് ഹേംനാദ് രവിയുമായി മരിക്കുന്നതിനുമുമ്പ് വഴക്കുണ്ടായി
സീരിയൽ താരവും അവതാരകയുമായ വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം മാനസികസമ്മർദ്ദം എന്നതിന് തെളിവുകൾ പുറത്ത്. ഭർത്താവ് ഹേംനാദ് രവി പലപ്പോഴും ചിത്രയുമായി വഴക്ക് ഉണ്ടാക്കാറുണ്ട് എന്നതിന്റെ തെളിവാണ് പുറത്തുവന്നത്.ഹേംനാദ് സുഹൃത്തിനോട് കുറ്റസമ്മതം നടത്തുന്ന ടെലിഫോൺ ശബ്ദരേഖ പുറത്തുവന്നു. ഡിസംബർ 9ന് ഹോട്ടലിൽ ആത്മഹത്യചെയ്യുന്നതിന് തൊട്ടുമുമ്പ് സഹ താരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തു എന്ന് ഹേംനാദ് വെളിപ്പെടുത്തുന്നു. തുടർന്നാണ് ചിത്ര ശുചി മുറിയിൽ കയറി വാതിലടച്ചത്. ചിത്ര ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും ഹേംനാദ് ശബ്ദ രേഖയിൽ വെളിപ്പെടുത്തുന്നു. ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത് ഹേംനാദിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നു. ചിത്രയെ ഹേംനാദ് ശാരീരികമായി ഉപദ്രവിച്ചതിന് താൻ സാക്ഷിയാണെന്നു സുഹൃത്ത് വെളിപ്പെടുത്തി. സഹതാരങ്ങളുമായുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാദ് മിക്കപ്പോഴും ചിത്രയുമായി വഴക്കിട്ടിരുന്നു എന്നും സുഹൃത്ത് വ്യക്തമാക്കുന്നു. മാന്യയായ സ്ത്രീയായിരുന്നു ചിത്ര.ഹേംനാദുമായുള്ള ജീവിതത്തിൽ അസംതൃപ്ത ആയിരുന്നു ചിത്ര എന്നും സുഹൃത്ത് പറഞ്ഞു.
Read More » -
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവും ആയിരുന്നു. അന്ത്യം കണ്ണൂരിൽ വെച്ച്. ദേശാടനം, കല്യാണരാമൻ,ചന്ദ്രമുഖി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു.
Read More » -
സ്നേഹിതയുമായി കാറിലിരുന്ന് ദോശ കഴിച്ചു, ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ, കേസെടുക്കാതെ പോലീസ്
സ്നേഹിതയുമായി കാറിലിരുന്ന് ദോശ കഴിച്ച ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ഒരു അമ്പലത്തിനു പുറത്ത് കാറിൽ ഇരുന്നാണ് ഭർത്താവ് സ്നേഹിതയുമായി ദോശ കഴിച്ചത്. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഭർത്താവിനെ മുന്നറിയിപ്പു നൽകി വിട്ടയയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ ജൂനിയർ എഞ്ചിനീയർ ആണ് ഭർത്താവ്. സ്നേഹിതയുമായി കാറിലിരുന്നു ദോശ കഴിക്കുന്നതിനിടെ ഭാര്യ സഹോദരനുമായി സ്ഥലത്തെത്തി. ഭാര്യയും സഹോദരനും കൂടി ഭർത്താവിനെയും സ്നേഹിതയെയും പിടികൂടി അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങൾ ഉണ്ടെന്ന് ഭാര്യ ആരോപിച്ചു. ഭർത്താവ് കൃത്യമായ മറുപടി നൽകിയതുമില്ല. പിന്നാലെ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു.
Read More » -
മാസ്റ്റർ സാധാരണ മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം: വിനീത് ശ്രീനിവാസൻ
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾ വീണ്ടും തുറന്നത് മാസ്റ്ററിന്റെ പ്രദർശനത്തോടെടെയാണ്. പ്രേക്ഷകർക്കൊപ്പം നിരവധി താരങ്ങളും ചിത്രം തിയേറ്ററിൽ തന്നെ കണ്ടിരുന്നു. ചിത്രത്തെക്കുറിച്ച് ഏറ്റവും ഒടുവിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത് നടനും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും നായികാ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയുടെ ചിത്രീകരണ ഇടവേളയിലാണ് സംവിധായകനും താരങ്ങളും സിനിമ കാണാൻ എത്തിയത്. ”അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തം”മാസ്റ്ററിനെ കുറിച്ച് വിനീത്ശ്രീനിവാസൻ കുറിച്ചു. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും ഒപ്പമാണ് വിനീത് ശ്രീനിവാസന്‍ ചിത്രം കാണാൻ തിയറ്ററിൽ എത്തിയത്. തീയറ്ററിൽ നിന്നുള്ള സെൽഫിയും വിനീത് ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനെയും മോഹൻലാലിനെയും കാണാം.
Read More » -
ഞങ്ങളുടെ കുടുംബം വലുതായി: സന്തോഷത്തോടെ പെപ്പേ
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളക്കരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ആൻറണി വർഗീസ്. സിനിമയിലെത്തിയിട്ട് നാലുവർഷത്തോളം ആയെങ്കിലും ആൻറണി വർഗീസിന്റേതായി ഇതുവരെ പുറത്തിറങ്ങിയത് മൂന്ന് ചിത്രങ്ങൾ മാത്രമാണ്. ഓരോ ചിത്രത്തിന്റെയും കഥകേട്ട് തിരക്കഥ ചർച്ച ചെയ്തതിനു ശേഷം മാത്രമാണ് ആൻറണി സിനിമയിലേക്ക് എത്തുക എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഇത്രയും സെലക്ടീവായ താരത്തിന് വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ”ഞങ്ങളുടെ കുടുംബം വലുതായി ഡാർലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു സഹോദരി അഞ്ചുവിനും ജിപ്സണും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചു. കഴിഞ്ഞ ദിവസമാണ് ആൻറണി വർഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായത്. എളവൂര്‍ സ്വദേശി ജിപ്സൺ ആണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Read More » -
യൂട്യൂബിൽ തരംഗമായി ദിലീപ് ചിത്രത്തിന്റെ വ്യാജ പതിപ്പ്
ജനപ്രിയനായകൻ ദിലീപിനെയും ആക്ഷൻ കിങ് അർജുനെയും നായകന്മാരാക്കി എസ് എൽ പുരം ജയസൂര്യ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രം പ്രദർശനത്തിന് എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിൽ ചിത്രത്തിന്റെ വ്യാജ ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 15 ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ചിത്രത്തിൻറെ വ്യാജ ഹിന്ദി പതിപ്പ് കണ്ടത്. അതെ സമയം ചിത്രത്തിൻറെ ഹിന്ദി റൈറ്റ് സ്വന്തമാക്കിയ കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് യൂട്യൂബ് ചിത്രം നീക്കം ചെയ്തു. ഒരു കള്ളനെയും അയാളെ പിടിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെിന്റെയും കഥയാണ് ജാക്ക്ഡാനിയൽ പറഞ്ഞത്. കേവലം കള്ളൻ പോലീസ് കഥ എന്നതിനപ്പുറത്തേക്ക് ഇന്ത്യൻ സൈന്യത്തിന്റെ സേവനത്തെക്കുറിച്ചൂം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോൾ യൂട്യൂബിൽ ഹിന്ദി പതിപ്പ് കണ്ടവർ ഇടുന്ന കമന്റ് കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ചിത്രത്തിന്റെ മേക്കിങ്ങിനുക്കുറിച്ചും സൗത്ത് ഇന്ത്യൻ ഡയറക്ടർമാരുടെ ബ്രില്ല്യൻസ് പ്രകീർത്തിച്ചും ഹിന്ദിയിലും ഇംഗ്ലീഷിലും നിരവധി കമന്റുകളാണ് ചിത്രത്തിന്റെ താഴെ യൂട്യൂബിൽ വരുന്നത്.…
Read More » -
സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി ജിയ ഖാന്റെ സഹോദരി
സാജിദ് ഖാൻ എപ്പോഴും വാർത്തകളിലെ താരമാണ്. ലൈംഗികാരോപണത്തിന്റെ പേരിൽ സാജിദ് ഖാന്‍ മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. മീ ടു ക്യാംപെയ്ന്‍ ഇന്ത്യ മുഴുവൻ ചർച്ചയായപ്പോൾ സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവർ സാജിദ് ഖാൻ എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സാജിദ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ തവണ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അന്തരിച്ച ജിയാഖാന്റെ സഹോദരി കരിഷ്മ ഖാനാണ് ജിയ ഖാൻ റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ഹൗസ് ഫുൾ സിനിമയുടെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്നും അർദ്ധനഗ്നയായി തന്റെ മുൻപിൽ നിൽക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാൻ അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയിൽ നിന്നും പിന്മാറിയാല്‍ ജിയക്കെതിരെ…
Read More » -
എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ഥിയായാണ് ശ്രദ്ധ നേടിയത്. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Read More » -
‘മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’; അനുശ്രീയുടെ കിം കിം കിം വീഡിയോ വൈറല്‍
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ നടി മഞ്ജു വാര്യര്‍ ആലപിച്ച കിം കിം കിം. കുട്ടികളടക്കം ഏറ്റെടുത്ത ഗാനം സോഷ്യല്‍ മീഡിയയില്‍ തന്നെ തരംഗമായിരുന്നു. മഞ്ജു തന്നെ പിന്നീട് ഈ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായി എത്തിയിരുന്നു. പ്രായ ഭേദമെന്യേ ഈ ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയറും ചെയ്തിരുന്നു. ഇപ്പോിതാ നടി അനുശ്രീയാണ് ഈ ഗാനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ഇരുവശങ്ങളിലുമായി മുടി കെട്ടിവച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കുസൃതി കുട്ടിയുടെ ഭാവങ്ങളോടെയാണ് അനുശ്രീ വിഡിയോയില്‍ പ്രത്യക്ഷപ്പട്ടത്. ആംഗ്യഭാഷയിലാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍…
Read More »