LIFE

  • പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നു, പ്രതിക്ക് 29 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് പോക്സോ കോടതി

    ഗാസിയാബാദിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വധശിക്ഷ വിധിച്ച് പോക്സോ കോടതി. രണ്ടര വയസുള്ള കുഞ്ഞിനെ ഒക്ടോബർ 19നാണ് ഗാസിയാബാദിൽ റോഡിനരികെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വിചാരണ ആരംഭിച്ച് 29 ദിവസത്തിനകം തന്നെ പ്രതിക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു. ചന്ദൻ എന്നയാൾക്കാണ് പോക്സോ കോടതി ജഡ്ജി മഹേന്ദ്ര ശ്രീവാസ്തവ വധശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ചന്ദൻ. 10 സാക്ഷികളാണ് ഇയാൾക്കെതിരെ മൊഴിനൽകിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ഒക്ടോബർ 19നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബന്ധുക്കൾ നൽകിയ സൂചനയനുസരിച്ച് ചന്ദൻ പാണ്ടെ എന്നയാളെ പോലീസ് ചോദ്യം ചെയ്തു. അന്ന് രാത്രി തന്നെ പോലീസ് അയാളെ അറസ്റ്റ് ചെയ്തു. ആദ്യമൊക്കെ കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. പെൺകുട്ടിയെ കാണാതായി രണ്ടു ദിവസത്തിനകം തന്നെ മൃതദേഹം കണ്ടെടുത്തു. ചന്ദൻ ദസ്ന ജയിലിൽ കഴിയുകയാണ്.

    Read More »
  • കമലം പഴം കൃഷി ചെയ്യാൻ ഇനി വളരെ എളുപ്പം: വീഡിയോയുമായി കൃഷ്ണകുമാർ

    സമൂഹമാധ്യമങ്ങളിൽ സജീവമായ ചലച്ചിത്ര താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനും കുടുംബത്തിനും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും ഉണ്ട്. പേര് മാറ്റല്‍ ചടങ്ങ് കൊണ്ട് ഇന്നലെ സോഷ്യൽ മീഡിയയിലെ താരം കമലം ആയിരുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് കമലം ആയതോടെ ട്രോളുകളിൽ നിറയാനും തുടങ്ങി. കമലം പഴവും കൃഷ്ണകുമാറും ഒന്നിച്ച് ഒരു വീഡിയോയിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. ഇപ്പോഴിതാ കമലം പഴം എങ്ങനെ വീട്ടിൽ കൃഷി ചെയ്യാം എന്ന വീഡിയോയുമായിട്ടാണ് നടൻ കൃഷ്ണകുമാർ എത്തിയിരിക്കുന്നത്. കമലം പഴം എങ്ങനെ വീട്ടിൽ കൃഷി ചെയ്യാമെന്നും പരിപാലിക്കാമെന്നും തന്റെ വീഡിയോയിലൂടെ കൃഷ്ണകുമാർ ആരാധകരോടും പ്രേക്ഷകരോടും പങ്കുവെച്ചിരിക്കുകയാണ്. ഗുജറാത്ത് സർക്കാരാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം പഴം എന്നു മാറ്റിയത്. പേരിലെ ചൈനീസ് ബന്ധം കൊണ്ടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റിയതെന്നാണ് സർക്കാരിൻറെ വിശദീകരണം. കാഴ്ചയില്‍ താമരയോട് സമാനമായതുകൊണ്ടാണ് കമലം എന്ന പേര് നൽകിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപവാണി പറയുന്നു. ഈ പേരുമാറ്റത്തെ ഒരുതരത്തിലും രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമോ.? സംവിധായകനോട് ആരാധകന്റെ ചോദ്യം

    ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. സുരാജ് വെഞ്ഞായറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍ എന്ന ചിത്രത്തെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ചിത്രത്തില്‍ പറയുന്ന പ്രമേയം കൊണ്ടു തന്നെ വലിയ സ്വീകാര്യതയാണ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അടുക്കള കഥാപാത്രമായി പുറത്തിറങ്ങിയ ചിത്രത്തിനെ ചലച്ചിത്ര മേഖലയിൽ ഉള്ളവർ പോലും വാനോളം പുകഴ്ത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ട് തന്നെ ഒരുപാട് സ്ത്രീകള്‍ ചിത്രത്തിന്റെ പ്രേക്ഷകരായി മാറിയിട്ടുണ്ട്. ഒരു പെണ്ണിന്റെ സ്വപ്നത്തെ അടുക്കളയുടെ നാലു ചുവരിൽ തളച്ചിടുന്ന ഇടുങ്ങിയ ചിന്താഗതിക്കാർക്കുള്ള കൊട്ടാണ് ജിയോ ബേബി നൽകുന്നതെന്നും കമന്റുകളില്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും ഒരു വിഭാഗം…

    Read More »
  • ക്യാമറ കണ്ണുകളിൽ നിന്നും ഓടിയൊളിച്ച് റിയ ചക്രവർത്തി

    ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയായിരുന്നു ഇടക്കാലത്ത് വാർത്തകളിലെ താരം. റിയയുടെ കാമുകനും നടനുമായ സുശാന്തിന്റെ മരണത്തോടെയാണ് സിനിമാ മേഖലയിലെ ലഹരിമരുന്നു വ്യവസായവും അതിനു പിന്നിലുള്ള കള്ളക്കളികളും പുറത്തുവന്നത്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ താരങ്ങളുടെ ലഹരി ഉപയോഗത്തെ പറ്റി വിശദമായ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് റിയാ ചക്രവർത്തി ഉള്‍പ്പടെയുള്ള താരങ്ങൾ ജയിലിലേക്കു പോകുന്നത്. സുശാന്തിന്റെ മരണത്തിനുശേഷം സെപ്റ്റംബർ എട്ടിനാണ് ലഹരിമരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയേും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്. റിയാ ചക്രവർത്തിയുടെ അറസ്റ്റിനു പിന്നാലെ ബോളിവുഡിലെയും കന്നഡ ഫിലിം ഇൻഡസ്ട്രിയിലെയും മറ്റു പല പ്രമുഖരുടെയും പേരുകൾ അവരോടൊപ്പം ചേർത്തു വായിക്കപ്പെട്ടു. റിയയ്ക്ക് പിന്നാലെ രാഗിണി, സഞ്ജയ് ഗൽറാണി തുടങ്ങിയ നടിമാരും ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസിൻറെ കസ്റ്റഡിയിലായി. ഒരു മാസം ജയിലിൽ കഴിച്ചു കൂട്ടിയ റിയയ്ക്ക് ജാമ്യം കിട്ടിയത് ഒക്ടോബറിലാണ്. കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി റിയയ്ക്ക് ജാമ്യം…

    Read More »
  • ഔദ്യോഗിക ബഹുമതികളോടെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് വിട…

    നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരം കഴിഞ്ഞു. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന്‌ ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ജയരാജിന്റെ ദേശാടനത്തില്‍ തുടങ്ങി പിന്നീട് മലയാളം കടന്ന് തമിഴിലും അഭിനയിച്ചു. കമല്‍ഹാസനൊപ്പം ‘പമ്മല്‍ കെ സമ്മന്തം’, രജനീകാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെയും തബുവിന്റെയും മുത്തച്ഛന്‍ വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്‍’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനായാണ് ജനനം. പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി.വി.…

    Read More »
  • രഹ്ന ഫാത്തിമയും മനോജ് ശ്രീധറും വേർപിരിഞ്ഞു

    ആർട്ടിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ യും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു. മനോജ്‌ ശ്രീധർ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്‌ ശ്രീധറിന്റെ ഫേസ്ബുക് പോസ്റ്റ്‌ – ഞാനും എൻ്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു. 17 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നതിനേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതർ സങ്കൽപ്പത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാ ഭർത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ ഞങ്ങൾ ഇരുവരും ചേർന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകൾ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിർവ്വഹിക്കുന്നിതിനടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലർത്തനം. സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. ഞാൻ മുകളിൽ പറഞ്ഞതു…

    Read More »
  • നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടില്‍ ഇനി ഗരുഡയും

    റോക്കി ഭായിയെ വിറപ്പിച്ച ഗരുഡയെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. കെ.ജി.എഫ് എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ ഗരുഡ എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷക മനസ്സിലേക്ക് കയറി കൂടിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിൽ ഗരുഡ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവും അഭിനയിക്കാൻ എത്തുന്നു എന്നതാണ്. ഉദയ് കൃഷ്ണയാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ കഥയാണ് ആറാട്ട് സംസാരിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനായി അല്ല രാമചന്ദ്രൻ രാജു എത്തുന്നതെങ്കിലും മർമ്മപ്രധാനമായ കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള സംഘട്ടനം ചിത്രത്തിൻറെ ഹൈലൈറ്റ് ആകും എന്ന് സംവിധായകൻ പറഞ്ഞു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത്. നെടുമുടി വേണൂ, സായി കുമാർ, സിദ്ധിഖ്, വിജയരാഘവൻ, ജോണി…

    Read More »
  • സാജിദ് ഖാനെതിരെ വീണ്ടും ലൈംഗികാരോപണം; കരിഷ്മയ്ക്ക് പിന്നാലെ നടി ഷെര്‍ലിന്‍ ചോപ്രയും

    ജിയ ഖാന്റെ സഹോദരി കരിഷ്മയ്ക്ക് പിന്നാലെ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു നടി കൂടി. നടി ഷെര്‍ലിന്‍ ചോപ്രയാണ് 2005 ല്‍ തനിക്കുണ്ടായ അനുഭവം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം. തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയതെന്നും സംസാരിക്കുന്നതിനിടെ സാജിദ് അയാളുടെ ലൈംഗിക അവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാല്‍ താന്‍ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ പറയുന്നു. ഹൗസ് ഫുള്‍ സിനിമയുടെ റിഹേഴ്‌സലിനിടെ ജിയയോട് സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്നും അര്‍ദ്ധനഗ്‌നയായി തന്റെ മുന്‍പില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു എന്നുമാണ് സഹോദരി കരിഷ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാന്‍ അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുന്‍പ് ഇങ്ങനെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയില്‍ നിന്നും പിന്മാറിയാല്‍ ജിയക്കെതിരെ കേസ് കൊടുക്കുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു അതുകൊണ്ട്…

    Read More »
  • പിറന്നാൾ ദിനത്തിൽ അന്വേഷകരെ തേടി ടൊവീനോ തോമസ്

    മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവീനോ തോമസ്. ഒരു കഥാപാത്രത്തിനു വേണ്ടി എത്രത്തോളം മാറാനും തയ്യാറുള്ള താരം കൂടിയാണ് ടോവിനോ. കഥാപാത്രങ്ങൾക്കു വേണ്ടി എത്രത്തോളം ശാരീരികമായി അധ്വാനിക്കാനും അദ്ദേഹം തയ്യാറാണ്. പലപ്പോഴും ടൊവീനോ തോമസിന്റെ വർക്കൗട്ട് വീഡിയോകളും ഫോട്ടോസും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് താരം വീണ്ടും ചർച്ചയാവുകയാണ്. അന്വേഷണങ്ങളുടെ കഥയല്ല മറിച്ച് അന്വേഷകരുടെ കഥയാണ് എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡാർവിൻ കുര്യാക്കോസാണ്. മാസ്റ്റേഴ്സ്, ആദംജോൺ, കടുവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ജിനു വി എബ്രഹാമാണ് ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഒരു…

    Read More »
  • വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാവുന്നു: സംവിധാനം ആഷിക് അബു

    വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാകുന്നു. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബൻ, റീമാ ലീന രാജൻ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി തന്നെയാണ് സിനിമ ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്. റെക്സ് വിജയന്‍, ബിജിബാൽ എന്നിവർ ചേർന്നാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സൈജു ശ്രീധരൻ എഡിറ്റിങ്ങും, ജ്യോതിഷ് ശങ്കർ ആര്‍ട്ട് ഡയറക്ഷനും, സമീറ സനീഷ് കോസ്റ്റ്യൂം ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്യുന്നു. ചിത്രം 2021ല്‍ തിയറ്ററുകളിലെത്തുന്ന അണിയറപ്രവർത്തകർ അറിയിച്ചു.

    Read More »
Back to top button
error: